ഏറ്റവും പുതിയ പോസ്റ്റുകള്‍

Thursday, February 16, 2012

എന്റെ സ്വന്തം ലൈന്‍ / കഥ


ഉസ്മാനും ലൈന്‍ ആയി...ഇനി ഇപ്പൊ ആരുമില്ല . പഠിക്കുന്ന കൂട്ടത്തില്‍ ,ഒരു ലൈന്‍ ഇല്ലാത്തത് ...
പത്തു എ യിലെ ആ തടിയില്ലാത്ത പെണ്കുട്ടിയുണ്ടല്ലോ മെഹറുന്നീസ അത് ഉസ്മാന്റെ ലൈന്‍ ആണെന്ന് സക്കീര്‍ വന്നു പറഞ്ഞപ്പോ... മനസ്സിലെന്തോ ഒരു കരി കരിപ്പ്‌... റോബിനും, വഹീദിനും മൊക്കെ ആദ്യമേ ലൈന്‍ ഉണ്ട്,,,
എനിക്കൊരു ഇരിക്ക പൊറുതിയും ഇല്ലാതായി... പേരിനു കൂട്ടുകാരോടൊക്കെ തനിക്കും ഒരു ലൈനുണ്ട് , ആളെ പറയുകയോന്നും ഇല്ല എന്ന് പറയലാണ്. കൂട്ടുകാര്‍ പലവട്ടം ചോദിചു...
ആരാടാ ജമാലെ നിന്റെ ലൈന്‍ ...??
ഞാനെങ്ങിനെ പറയും ,, എനിക്കൊരു ലൈന്‍ വേണ്ടേ ....പറയാന്‍
ഇപ്പൊ അവര്‍ ഇടയ്ക്കിടെ പറയാന്‍ തുടങ്ങി അവന്‍ പുളുവടിക്കുകയാണ് ..അവനു ലൈനോന്നും ഇല്ല ...
ഞാന്‍ പറയും "നിങ്ങള്‍ വിശ്വസിക്കണം എന്ന എനിക്കൊരു നിര്‍ബന്ധവും ഇല്ല" ..
ഇത് പറയുമ്പോഴും മനസ്സില്‍ ഒരു ലൈന്‍ ഇല്ല ല്ലോ എന്നാ സങ്കടം ആയിരുന്നു എനിക്ക്.
ക്ലാസ്സില്‍ നല്ല അടിപൊളി സുന്ദരികള്‍ ഉണ്ട്... ... ശമീറക്കും, തസ്നിക്കുമെല്ലാം ഓരോ കൂട്ടുണ്ട്... കുറെ എണ്ണം മിണ്ടാ പൂച്ചകളാണ് . ഉള്ളിരിപ്പ്‌ എന്താന്നറിയില്ല ....

ശബ്നക്ക് ഇടക്കൊരു ചെരിഞ്ഞു നോട്ടമുണ്ട് എന്നെ...എന്താണാവോ ഉദ്ദേശം എന്നറിയില്ല ...മുട്ടാ നൊന്നും പറ്റില്ല ..നാടറിയുന്ന അറിയുന്ന മാപ്പിളപ്പാട്ടുകാരന്റെ മകള്‍ ആണ്..അദ്ദേഹം സിനിമയിലും ഒക്കെ പാടിയിട്ടുണ്ട്.. ഒരു പാട് കേസറ്റും ഉണ്ട്... പക്ഷെ ശബന സ്ക്കൂള്‍ യുവജനോത് സവത്തി ല്‍ പോലും പാടുന്നത് പോയിട്ട് ക്ലാസ്സില്‍ നടക്കുന്ന സാഹിത്യ സമാജത്തില്‍ പോലും പാടിയിട്ടില്ല . ഒരു മിണ്ടാ പൂച്ച തന്നെ...എന്നാലും ആ ചെരിഞ്ഞുള്ള നോട്ടം എനിക്ക് വല്ലാത്ത ഇഷ്ടമാണ് . ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ പെട്ടവളാണ് അവള്‍ ..
.ഞങ്ങള്‍ അഞ്ചാം ക്ലാസ്സ്‌ മുതല്‍ ഒരുമിച്ചുണ്ട്...പ്രോഗ്രസ് കാര്‍ഡ്‌ കിട്ടുമ്പോ ഏഴു വരെ അവള്‍ക്കു ഒന്നാം റാങ്ക് ആയിരുന്നു..എനിക്ക് രണ്ടും. ...രണ്ടോ മൂന്നൊ മാര്‍ക്കിന്റെ വിത്യാസമേ ഉണ്ടാവാറുള്ളൂ...
എട്ടാം ക്ലാസ്സിലേക്ക് കുറെ കുട്ടികള്‍ പുതുതായി ചേക്കേറി . ആണ്‍കുട്ടികളും പെണ്‍കുട്ടികളും. കൂട്ടത്തില്‍ നല്ല വെളുത്തിട്ട് ഒരു അഷറഫ് ..അവന്റെ എഴുത്ത് കാണാന്‍ തന്നെ എന്ത് ഭംഗി ആണ്. പഠനത്തിലും ഞങ്ങളെക്കാള്‍ മുന്നില്‍ ... പിന്നെ അവനായി ക്ലാസ്സില്‍ ഒന്നാം റാങ്ക് . ശബ് ന രണ്ടു നില നിര്‍ത്തി ...ഒരു റസിയ ..മൂന്നാം റാങ്ക് കൊണ്ട് പോയി..ഞാന്‍ നാലിലേക്ക് മാറി...ഇടയ്ക്കു സ്കൂളിലെ കെമിസ്ട്രി മാഷിന്റെ മോന്‍ സുനില്‍ നാലാം റാങ്ക് കയ്യടക്കും... ഞാന്‍ അഞ്ചാം റാങ്ക് കൊണ്ട് തൃപ്തന്‍ ആകേണ്ടി വരും... എനിക്ക് ദേഷ്യം മുഴുവന്‍ തോന്നിയതു അഷറഫിനോടായിരുന്നു ... എന്റെ റാങ്ക് പോയതിലും വിഷമം ശബന ക്ക് രണ്ടാം റാങ്ക് ആയതായിരുന്നു...

അങ്ങിനെ ഇപ്പൊ പത്താം ക്ലാസ്സില്‍ ആണ്. എന്റെ സഹ ബെഞ്ചന്‍മാരാണ് . ഉസ്മാനും, റോബിനും ,സക്കീറും , വഹീദും ... ഉസ്മാനും ലൈന്‍ ആയപ്പോ ..ഞാന്‍ ഒറ്റപ്പെട്ടു. ഇനിയും ലൈന്‍ ഉണ്ട് എന്ന് തെളിയിച്ചി ല്ലെങ്കില്‍ അവര്‍ക്കിടയില്‍ നാണക്കേടാകും... എന്താ ഒരു വഴി...

...സ്ക്കൂള്‍ വിട്ടു വീട്ടില്‍ എത്തുന്നത് അവരെ അതായിരുന്നു ചിന്ത . വീട്ടിലെത്തിയപ്പോ ഉപ്പയുണ്ട് കോലായില്‍ ഇരുന്നു എന്തോ എഴുതുന്നു...
ഞാന്‍ ബാഗ്‌ വെച്ച് കുപ്പായം മാറുമ്പോ ഉപ്പയുടെ വിളി.. ബാവെ ...ഈ അഡ്രെസ്സ് ഒന്ന് എഴുതിയെ.
വീട്ടില്‍ എന്നെ വിളിക്കല്‍ അങ്ങിനെയാ..
ഉപ്പക്കു എഴുതാന്‍ അറിയഞ്ഞിട്ടോന്നുമല്ല ഉപ്പ സ്കൂളില്‍ പ്യൂണ്‍ ആണ്. എന്റെ കയ്യെഴുത്ത് ഉപ്പക്കിഷ്ടമാണ് .വെക്കേഷന്‍ കാലത്ത് സ്കൂളിലെ മറ്റു മാഷന്മാരുടെ സര്‍വീസ്‌ ബുക്ക്‌ എഴുതാന്‍ വേണ്ടി എന്റെ അടുത്ത് കൊണ്ട് വന്നു തരും.വേറെ ഒന്ന് നോക്കി പകര്‍ത്തി എഴുതി കൊടുത്താല്‍ അവര്‍ എനിക്ക് ഉപ്പയുടെ അടുത്ത് ഇരുപതു രൂപയോക്കെ കൊടുത്തയ്ക്കും.

ഉപ്പയുടെ സ്കൂളില്‍ നിന്നും പിരിഞ്ഞു പോയ തിരുവനന്ത പുറത്തു ഉള്ള ഒര പോറ്റി മാഷ്‌ ക്കാണ് കത്തെഴുതുന്നത് . അതിനു അഡ്രെസ്സ് എഴുതി കൊടുത്തു . എണീക്കുമ്പോ മനസ്സില്‍ ഒരു കൊള്ളിയാന്‍....
ഒരു കത്ത് എനിക്കും വന്നാലോ ....എന്റെ ലൈനിന്റെ ...അതും ക്ലാസ്സിലേക്ക് .
പുതിയ ഐഡിയ മനസ്സില്‍ കളിയ്ക്കാന്‍ തുടങ്ങി . ഉപ്പയുടെ അടുത്ത് ഇന്‍ ലന്‍ഡും ഉണ്ട്. ഒന്ന് ചോദിച്ചു ... എന്തിനാ എന്ന് ചോദിച്ചു ...കൂട്ടുകാരന് കത്ത്തയക്കാന്‍ എന്ന് പറഞ്ഞു... ഉപ്പ ഒരു ഇന്‍ ലന്‍ഡു എനിക്ക് തന്നു...
രാത്രിയായി... ഞാന്‍ തന്നെ ഇരുന്നു എനിക്കുള്ള എന്റെ ലൈനിന്റെ കത്തെഴുതി...
പ്രിയപ്പെട്ട ജമാല്‍ വായിച്ചറിയുവാന്‍ മോള്വി എഴുതുന്നത് ..........................

..........................................................
ജമാല്‍ +മോള്വി ........
ഒരു നാലു ഐ ലവ് യു താഴെയും മേലയും എഴുതി ചേര്‍ത്തു.
അഡ്രെസും എഴുതി ...


Jamal .P
10 - D
A.M.M.HS............
.............. pin
Malappuram District
Kerala


കത്ത് ഒട്ടിച്ചു ...നാട്ടിലെ തന്നെ പോസ്റ്റ്‌ ബോക്സില്‍ ഇട്ടു. സ്കൂളിലേക്ക് പോയി...
പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങള്‍ ആയിരുന്നു. പക്ഷെ ഉള്ളില്‍ ഒരു പേടിയും തുടങ്ങി. കത്ത് സ്കൂളിലെ മാഷന്മാരുടെ ആരെങ്കിലും കയ്യില്‍; കിട്ടിയാലോ. അടിയും നാണക്കേടും ഉറപ്പാണ്‌. മനസ്സാകെ കലങ്ങി മറിഞ്ഞു. എന്താണ് ചെയ്യേണ്ടത് എന്നും അറിയില്ല. രണ്ടു ദിവസങ്ങള്‍ ഒരു പ്രശന വുമില്ലാതെ കടന്നു പോയി..വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോകുമ്പോള്‍ തന്നെ മനസ്സില്‍ ഈ കത്ത് കിടന്നു കളിച്ചു.

അന്ന് ബുധന്നഴ്ച ... നാലാം പീരിയഡ,,മാത്സിന്റെ അപ്പു കുട്ടന്‍ മാഷ്‌ ലസഗു വും ഉസാഗു യും കൊണ്ട് സുഖിപ്പിക്കുകയാണ്. വിശപ്പ്‌ ആണെങ്കില്‍ തുടങ്ങിയിട്ടുമുണ്ട് . അപ്പോഴാണ് ക്ലാസ്സ്‌ റൂമിന്റെ വാതില്‍ക്കല്‍ പ്യൂണ്‍ അഹ്മദ്‌ കുട്ടിക്ക . ഞാന്‍ ഒരു നോട്ടം നോക്കി...കയ്യില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്ത അതെ കത്ത് ..
ആരാ ജമാല്‍ . പി ....
ഞാന്‍ എണീറ്റു... പ്യൂണ്‍ കത്ത് നേരെ അപ്പുകുട്ടന്‍ മാഷുടെ കയ്യിലാ കൊടുത്തതു. . മാഷ് കത്ത് നോക്കുകയൊന്നും ചെയ്യാതെ എന്റെ കയ്യിലേക്ക് തന്നെ ....തന്നു.... കൂടെ ഒരു ചോദ്യവും

വല്ല ചുറ്റി ക്കളിയും ഉണ്ടോ ടാ...
ഞാന്‍ ഒരു ചമ്മിയ ചിരി ചിരിച്ചു. അപ്പുകുട്ടന്‍ മാഷ് ല സാ ഗു വിലേക്ക് തന്നെ തിരിച്ചു പോയി... മാഷ്‌ ക്ക് എന്നെ വിശ്വാസകുറവോന്നും ഉണ്ടാകില്ല. എട്ടു മുതല്‍ ഇപ്പൊ പത്ത് വരെ ..മാഷ്‌ തന്നെയാ മാത്സ് എടുക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയവും കണക്ക് തന്നെയാ... അത് കൊണ്ട് മാഷ്ക്ക് വേറൊരു ചിന്തയും വരാന്‍ വഴിയില്ല ...
ഞാന്‍ കിട്ടിയ കത്ത് മെല്ലെ പുസ്തകത്തില്‍ വെച്ച് , മനസ്സില്‍ പുതിയ പ്ലാന്‍ തയ്യാറാക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞാല്‍ ഉച്ചക്കുള്ള ബെല്‍ അടിക്കും . ചോറ് തിന്നതിന് ശേഷം ഉസ്മാനും , റോബിനും അടങ്ങുന്ന കൂട്ടുകാരുടെ മുന്നില്‍ വെച്ച് കത്ത് പൊട്ടിക്കണം. അങ്ങിനെ എനിക്കൊരു ലൈന്‍ ഉണ്ടെന്നു അവര്‍ അറിയണം. അതിനിടക്ക് റോബിന്‍ കത്ത് വെച്ച പുസ്തകം ഇടയ്ക്കിടെ വലിക്കാന്‍ നോക്കുന്നുണ്ടായിരുന്നു. ഞാന്‍ മുട്ടിന്കൈ അതിന്മേല്‍ ഊന്നിയിരുന്നു.

ടിം.ടിം ടിം. .............ഉച്ചക്കുള്ള ബെല്‍ നീട്ടിയടിച്ചു. ഞാന്‍ വേഗം പുറത്തെടുത്ത പുസ്തകങ്ങളൊക്കെ ബാഗിലേക്ക് തന്നെ വെച്ച് കൈ കഴുകാന്‍ ആയി പൈപ്പിന്റെ അടുത്തേക്ക് ഓടി..വേഗം കൈ കഴുകി വന്നു ഭക്ഷണം കഴിച്ചു തുടങ്ങി. വീട്ടിലേക്കു ചോറ് തിന്നാന്‍ പോയ വഹീദും സക്കീറും വന്നിട്ട് വേണം കത്ത് പൊട്ടിക്കാന്‍.. .. എന്ന് കരുതി ചോറ് തിന്നാല്‍ തുടര്‍ന്ന്..ഇതിനിടക്ക്‌ റോബിന്‍ ചോറ് തിന്നു പത്രം കഴുകാന്‍ വേണ്ടി പോയി.... അല്പം കഴിഞ്ഞു ഞാനും ഉസ്മാനും ഒന്നിച്ചു പത്രം കഴുകാന്‍ പൈപ്പിന്റെ അടുത്തേക്ക് പോയി... പത്രം കഴുകി തിരിച്ചു വരുമ്പോള്‍ ഉസ്മാന്‍ ചോദിച്ചു ..

ജമാലെ ആരുടെ കത്താ അത്...
ഞാന്‍ പറഞ്ഞു എന്റെ ലൈനിന്റെ ..
സത്യം...
വാ ,,,ഞാന്‍ കാണിച്ചു തരാം....
ക്ലാസ്സില്‍ എത്തിയ ഞാന്‍ ഞെട്ടിപ്പോയി...റോബിന്‍ ഉണ്ട് കത്ത് പൊട്ടിച്ചു എല്ലാവരെ മുന്നില്‍ നിന്നും വായിക്കാന്‍ തുടങ്ങിയിരിക്ക്കുന്നു.... ഞാന്‍ ഓടിച്ചെന്നു റോബിനെ പിടിച്ചപ്പോഴേക്കും അവന്‍ അത് പെണ്‍കുട്ടികള്‍ക്ക് കൈമാറി... പിന്നെ അത് പറക്കാന്‍ അധിക നേരം കഴിഞ്ഞില്ല... അങ്ങിനെ ക്ലാസ്സിലെ എല്ലാവരും അറിഞ്ഞു... എനിക്ക് ലൈന്‍ ഉണ്ടെന്നു....

ഉച്ചക്ക് ശേഷം ഉള്ള ക്ലാസ്സുകളില്‍ ഞാന്‍ ഒരു ഹീറോയെ പോലെ ഇരുന്നു..എന്തെല്ലാമോ നേടിയ പോലെ....പലരും എന്നെ ഒളികണ്ണിട്ടു നോക്കുന്നു.. പെണ്‍കുട്ടികളടക്കം.. ഉദ്ദേശിച്ച കാര്യം ഗംഭീരമായി നടന്ന സന്തോഷത്തില്‍ ആയിരുന്നു ഞാന്‍...

രണ്ടു പീരിയഡ് കഴിഞ്ഞപ്പോ ഇന്റര്‍വെല്‍ ആയി... ഞാന്‍ നേരം കുറച്ചു വെള്ളം കുടിക്കാന്‍ പൈപ്പിന്റെ അടുത്തേക്ക് പോയി..വെള്ളം കുടിച്ചു തിരിച്ചു വരുമ്പോള്‍ ശബനയും അവളുടെ നിഴല്‍ ശരീഫയും വെള്ളം കുടിക്കാന്‍ ആയി വരുന്നുണ്ട്...

പുതിയ ലൈന്‍ ഒക്കെ ആയതല്ലെ ..ഞാന്‍ തല ഉയര്‍ത്തി അവരുടെ മുന്നില്‍ എത്തി...
ചിരിച്ചു കൊണ്ട് പാസ്‌ ചെയ്യുമ്പോള്‍ ഒരു പിന്‍ വിളി
" ..ജമാല്‍ .." ശരീഫ യാണ്..

എന്തെ ..ഞാന്‍ ചോദിച്ചു.. ശ ബനക്ക് നിന്നോട് എന്തോ പറയണം എന്ന്...
ഞാന്‍ വിചാരിച്ചു ഇതെന്തേ ഇങ്ങനെ ...എന്നും അവള്‍ക്കു വേണ്ടി ഇവളാണല്ലോ പറയല്‍....ഒരു ബുക്ക്‌ വേണമെങ്കില്‍ പോലും ശബന ചോദിക്കുകയില്ല ... ശരീഫയെ കൊണ്ട് ചോദിപ്പിക്കും..

ഇതിപ്പോ എന്ത് പറ്റി ... എന്തോ ഒരു വല്ലായമ യോടെ ഞാന്‍ ശബനയുടെ അരികില്‍ എത്തി..
എന്തെ ....??? പറയാന്‍ ഉണ്ടെന്നു പറഞ്ഞതെ....
മൌനം...
ഞാന്‍ വീണ്ടും ചോദിച്ചു ..
അവളൊന്നും മിണ്ടുന്നില്ല ...

വെള്ളം കുടിക്കാന്‍ വന്ന അവള്‍ പെട്ടന്ന് കരഞ്ഞു കൊണ്ട് ക്ലാസ്സിലേക്ക് തന്നെ ഓടി....
എനിക്ക് പേടിയായി...

ഞാന്‍ ശരീഫയുടെ അടുത്തെത്തി...എന്തെ കാര്യം എന്ന് ചോദിച്ചു..
അവള്‍ പറഞ്ഞു ,, അവള്‍ക്കു നിന്നെ ഇഷ്ടമായിരുന്നു ,,,,ഇപ്പോഴോന്നുമല്ല കുറെയായിട്ട്....നിനക്ക് വേറെ ലൈന്‍ ഉണ്ടെന്നറിഞ്ഞപ്പോ തുടങ്ങിയതാ അവള്‍ കരയാന്‍....

ഞാന്‍ ആകെ തരിച്ചു പോയി.........തല ആകെ പെരുക്കുന്നു ...
വേഗം തിരിച്ചു വീണ്ടും നടന്നു പൈപ്പിന്റെ അടുത്തേക്ക് വീണ്ടും വെള്ളം കുടിക്കാന്‍.......

---------------------------- ശുഭം..-------------------------.

31 comments:

  1. എന്റെ പത്താം ക്ലാസ്സ് പ്രണയം.വായിച്ചപ്പോൾ വല്ലാ‍ത്ത കിരുകിരുപ്പ്.

    ReplyDelete
    Replies
    1. അങ്ങിനെയും ഉണ്ടായിരുന്നു അല്ലെ ....ഉം..
      സൊ ..താങ്ക്സ്

      Delete
  2. really nice write up...the thoughts of any 10th standard student... Congratulations..

    ReplyDelete
  3. സ്കൂള്‍ ജീവിതത്തിലെ പഞ്ചാരടി രഹസ്യങ്ങള്‍ ..നന്നായി അവതരിപ്പിച്ചു , ആശംസകള്‍

    ReplyDelete
  4. രസം പിടിച്ചു വരികയായിരുന്നു ..എന്നിട്ട് അവസാനം എന്തായി ? :)
    പഴയ സ്കൂള്‍ കാലത്തേക്ക് അറിയാതെ പൊയ്പ്പോയി :) നന്നായി എഴുതി ..

    ReplyDelete
  5. കുറിക്കുകൊള്ളുന്ന ലൻ തന്നെയായിരുന്നല്ലോ അത്..
    പഴേ പഞ്ചാരയുടെ മധുരം മുഴുവൻ തേട്ടി വന്നു ഇത് വായിച്ചപ്പോൾ കേട്ടൊ കുറിയേടോ

    ReplyDelete
  6. എന്റെ ഒരു ജ്യേഷ്ടന്‍ മൂപ്പര്‍ ഉണ്ട്.. പുള്ളി ഒരിക്കല്‍ ഈ പണി ചെയ്തു... ഒരു ഗ്രീടിംഗ് കാര്‍ഡ് വാങ്ങി പുള്ളിയുടെ പേരെഴുതി പോസ്റ്റ്‌ ചെയ്തു... പുള്ളി പിന്നെയും പല ലൈനും വലിച്ചു... ഇപ്പോഴും വലിച്ചു കൊണ്ടിരിക്കുന്നു..... അത് പോട്ടെ.... വേറൊരു കാര്യം.... ഈ എഴുത്ത് രസായി...ട്ടാ....

    ഓര്‍മകളിലേക്ക് നടത്തിയ സുഹൃത്തിന് നന്മകള്‍...

    ReplyDelete
    Replies
    1. madhurikkunna ormmakal........... blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY ...... vayikkane.............

      Delete
    2. എല്ലായിടത്തും ഉണ്ടല്ലേ ഈ കളികള്‍ ഖാദ്‌

      Delete
  7. പാവം ശബ്ന, ഇങ്ങനെ കണ്ണീരു കുടിപ്പിക്കേണ്ടിയിരുന്നില്ല.

    ReplyDelete
    Replies
    1. യഥാര്‍ത്ഥത്തില്‍ കണ്ണീര് കുടിച്ചതു ആരാ ....

      Delete
  8. പാവം ശബ്നാ ,വഞ്ചകനാണ് മോനെ നീ,ആ പാവം പെണ്ണിനെ കണ്ണീരു കുടിപ്പിച്ചിട്ടു ബ്ലോഗിട്ടു രസിക്കുന്നോ?

    ReplyDelete
  9. കൊള്ളാം ... ആളു മോശക്കാരന്‍ അല്ല
    ശബ്നാന്റെ വിവരങ്ങള്‍ വായിച്ചു വായിച്ചു ഞാനും എന്റെ സ്കൂള്‍ ജീവിതത്തിലൂടെ കുറച്ചു നടന്നു .
    നന്നായി ഈ ലൈന്‍ അടി കഥ ..
    എഴുത്ത് നടക്കട്ടെ

    ReplyDelete
  10. ഹൊ പഹയാ സമ്പവം ഒരു പൂവലനായി അല്ലെ ഹിഹിഹ്
    കൊള്ളാം ഭായി

    ReplyDelete
  11. കയ്യക്ഷരത്തിലെ സാമ്യത ബോധ്യപ്പെടുത്തി, ചെയ്ത തരികിടയുടെ നിഗൂഡതകള്‍ അനാവരണം ചെയ്തു കുമ്പസാരിച്ചതോടെ നായിക സ്വഭാവികമായ പരിഭവത്തോടെ ലൈനി'ലേക്ക് വരികയും കഥ സംഭവബഹുലമായ തുടര്‍ച്ചകളിലേക്ക് വളരുകയും ചെയ്യുന്നു....( വളരണം...)
    അല്ലാത്ത പക്ഷം വായനക്കാരന്‍ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍നിന്ന് കാലില്‍ ചോരവാര്‍ന്നു ചത്തു പോകുന്നതിന്‍റെ പഴി കഥാകാരനുള്ളതാകും...

    ഈ ലൈന്‍ ഒരു 110 കെവി ലൈനായിട്ടോ..

    ReplyDelete
  12. Very good bava.. Ithinde second edition varumo?

    ReplyDelete
    Replies
    1. താങ്ക്സ് ശ്രീജിത്ത്‌ ....മലയാള സിനിമ പോലെയക്കണോ

      Delete
  13. ഇതെന്‍റെ മൂന്നാമത്തെ വായനയാണ് ബാവ.. വളരെ രസകരമായി അവതരിപ്പിച്ചു.. സ്കൂള്‍ കുടികളുടെ നിഷ്കളങ്കമായ ചില കുസൃതികള്‍ തോന്നലുകള്‍ എല്ലാം.. ഇനിയും എഴുതുക എല്ലാവിധ പ്രാര്‍ത്ഥനകളും ..

    ReplyDelete
    Replies
    1. സ്കൂള്‍ കുട്ടികളുടെ എന്നാണേ.. തെറ്റിപ്പോയി..

      Delete
  14. ee shabnayippo evideyundennariyumo...?
    avalude uppa paattukaaranayathu kondu ente bharya aakaanidamilla...kkkkk
    bavaaaa...keep it up...

    ReplyDelete
    Replies
    1. അപ്പൊ അവിടെ ഒരു ശബ്ന ഉണ്ടല്ലേ ...ഉം...

      Delete
  15. orupaad istaayi....thanks.....

    ReplyDelete