ഏറ്റവും പുതിയ പോസ്റ്റുകള്‍

Thursday, February 16, 2012

എന്റെ സ്വന്തം ലൈന്‍ / കഥ


ഉസ്മാനും ലൈന്‍ ആയി...ഇനി ഇപ്പൊ ആരുമില്ല . പഠിക്കുന്ന കൂട്ടത്തില്‍ ,ഒരു ലൈന്‍ ഇല്ലാത്തത് ...
പത്തു എ യിലെ ആ തടിയില്ലാത്ത പെണ്കുട്ടിയുണ്ടല്ലോ മെഹറുന്നീസ അത് ഉസ്മാന്റെ ലൈന്‍ ആണെന്ന് സക്കീര്‍ വന്നു പറഞ്ഞപ്പോ... മനസ്സിലെന്തോ ഒരു കരി കരിപ്പ്‌... റോബിനും, വഹീദിനും മൊക്കെ ആദ്യമേ ലൈന്‍ ഉണ്ട്,,,
എനിക്കൊരു ഇരിക്ക പൊറുതിയും ഇല്ലാതായി... പേരിനു കൂട്ടുകാരോടൊക്കെ തനിക്കും ഒരു ലൈനുണ്ട് , ആളെ പറയുകയോന്നും ഇല്ല എന്ന് പറയലാണ്. കൂട്ടുകാര്‍ പലവട്ടം ചോദിചു...
ആരാടാ ജമാലെ നിന്റെ ലൈന്‍ ...??
ഞാനെങ്ങിനെ പറയും ,, എനിക്കൊരു ലൈന്‍ വേണ്ടേ ....പറയാന്‍
ഇപ്പൊ അവര്‍ ഇടയ്ക്കിടെ പറയാന്‍ തുടങ്ങി അവന്‍ പുളുവടിക്കുകയാണ് ..അവനു ലൈനോന്നും ഇല്ല ...
ഞാന്‍ പറയും "നിങ്ങള്‍ വിശ്വസിക്കണം എന്ന എനിക്കൊരു നിര്‍ബന്ധവും ഇല്ല" ..
ഇത് പറയുമ്പോഴും മനസ്സില്‍ ഒരു ലൈന്‍ ഇല്ല ല്ലോ എന്നാ സങ്കടം ആയിരുന്നു എനിക്ക്.
ക്ലാസ്സില്‍ നല്ല അടിപൊളി സുന്ദരികള്‍ ഉണ്ട്... ... ശമീറക്കും, തസ്നിക്കുമെല്ലാം ഓരോ കൂട്ടുണ്ട്... കുറെ എണ്ണം മിണ്ടാ പൂച്ചകളാണ് . ഉള്ളിരിപ്പ്‌ എന്താന്നറിയില്ല ....

ശബ്നക്ക് ഇടക്കൊരു ചെരിഞ്ഞു നോട്ടമുണ്ട് എന്നെ...എന്താണാവോ ഉദ്ദേശം എന്നറിയില്ല ...മുട്ടാ നൊന്നും പറ്റില്ല ..നാടറിയുന്ന അറിയുന്ന മാപ്പിളപ്പാട്ടുകാരന്റെ മകള്‍ ആണ്..അദ്ദേഹം സിനിമയിലും ഒക്കെ പാടിയിട്ടുണ്ട്.. ഒരു പാട് കേസറ്റും ഉണ്ട്... പക്ഷെ ശബന സ്ക്കൂള്‍ യുവജനോത് സവത്തി ല്‍ പോലും പാടുന്നത് പോയിട്ട് ക്ലാസ്സില്‍ നടക്കുന്ന സാഹിത്യ സമാജത്തില്‍ പോലും പാടിയിട്ടില്ല . ഒരു മിണ്ടാ പൂച്ച തന്നെ...എന്നാലും ആ ചെരിഞ്ഞുള്ള നോട്ടം എനിക്ക് വല്ലാത്ത ഇഷ്ടമാണ് . ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ പെട്ടവളാണ് അവള്‍ ..
.ഞങ്ങള്‍ അഞ്ചാം ക്ലാസ്സ്‌ മുതല്‍ ഒരുമിച്ചുണ്ട്...പ്രോഗ്രസ് കാര്‍ഡ്‌ കിട്ടുമ്പോ ഏഴു വരെ അവള്‍ക്കു ഒന്നാം റാങ്ക് ആയിരുന്നു..എനിക്ക് രണ്ടും. ...രണ്ടോ മൂന്നൊ മാര്‍ക്കിന്റെ വിത്യാസമേ ഉണ്ടാവാറുള്ളൂ...
എട്ടാം ക്ലാസ്സിലേക്ക് കുറെ കുട്ടികള്‍ പുതുതായി ചേക്കേറി . ആണ്‍കുട്ടികളും പെണ്‍കുട്ടികളും. കൂട്ടത്തില്‍ നല്ല വെളുത്തിട്ട് ഒരു അഷറഫ് ..അവന്റെ എഴുത്ത് കാണാന്‍ തന്നെ എന്ത് ഭംഗി ആണ്. പഠനത്തിലും ഞങ്ങളെക്കാള്‍ മുന്നില്‍ ... പിന്നെ അവനായി ക്ലാസ്സില്‍ ഒന്നാം റാങ്ക് . ശബ് ന രണ്ടു നില നിര്‍ത്തി ...ഒരു റസിയ ..മൂന്നാം റാങ്ക് കൊണ്ട് പോയി..ഞാന്‍ നാലിലേക്ക് മാറി...ഇടയ്ക്കു സ്കൂളിലെ കെമിസ്ട്രി മാഷിന്റെ മോന്‍ സുനില്‍ നാലാം റാങ്ക് കയ്യടക്കും... ഞാന്‍ അഞ്ചാം റാങ്ക് കൊണ്ട് തൃപ്തന്‍ ആകേണ്ടി വരും... എനിക്ക് ദേഷ്യം മുഴുവന്‍ തോന്നിയതു അഷറഫിനോടായിരുന്നു ... എന്റെ റാങ്ക് പോയതിലും വിഷമം ശബന ക്ക് രണ്ടാം റാങ്ക് ആയതായിരുന്നു...

അങ്ങിനെ ഇപ്പൊ പത്താം ക്ലാസ്സില്‍ ആണ്. എന്റെ സഹ ബെഞ്ചന്‍മാരാണ് . ഉസ്മാനും, റോബിനും ,സക്കീറും , വഹീദും ... ഉസ്മാനും ലൈന്‍ ആയപ്പോ ..ഞാന്‍ ഒറ്റപ്പെട്ടു. ഇനിയും ലൈന്‍ ഉണ്ട് എന്ന് തെളിയിച്ചി ല്ലെങ്കില്‍ അവര്‍ക്കിടയില്‍ നാണക്കേടാകും... എന്താ ഒരു വഴി...

...സ്ക്കൂള്‍ വിട്ടു വീട്ടില്‍ എത്തുന്നത് അവരെ അതായിരുന്നു ചിന്ത . വീട്ടിലെത്തിയപ്പോ ഉപ്പയുണ്ട് കോലായില്‍ ഇരുന്നു എന്തോ എഴുതുന്നു...
ഞാന്‍ ബാഗ്‌ വെച്ച് കുപ്പായം മാറുമ്പോ ഉപ്പയുടെ വിളി.. ബാവെ ...ഈ അഡ്രെസ്സ് ഒന്ന് എഴുതിയെ.
വീട്ടില്‍ എന്നെ വിളിക്കല്‍ അങ്ങിനെയാ..
ഉപ്പക്കു എഴുതാന്‍ അറിയഞ്ഞിട്ടോന്നുമല്ല ഉപ്പ സ്കൂളില്‍ പ്യൂണ്‍ ആണ്. എന്റെ കയ്യെഴുത്ത് ഉപ്പക്കിഷ്ടമാണ് .വെക്കേഷന്‍ കാലത്ത് സ്കൂളിലെ മറ്റു മാഷന്മാരുടെ സര്‍വീസ്‌ ബുക്ക്‌ എഴുതാന്‍ വേണ്ടി എന്റെ അടുത്ത് കൊണ്ട് വന്നു തരും.വേറെ ഒന്ന് നോക്കി പകര്‍ത്തി എഴുതി കൊടുത്താല്‍ അവര്‍ എനിക്ക് ഉപ്പയുടെ അടുത്ത് ഇരുപതു രൂപയോക്കെ കൊടുത്തയ്ക്കും.

ഉപ്പയുടെ സ്കൂളില്‍ നിന്നും പിരിഞ്ഞു പോയ തിരുവനന്ത പുറത്തു ഉള്ള ഒര പോറ്റി മാഷ്‌ ക്കാണ് കത്തെഴുതുന്നത് . അതിനു അഡ്രെസ്സ് എഴുതി കൊടുത്തു . എണീക്കുമ്പോ മനസ്സില്‍ ഒരു കൊള്ളിയാന്‍....
ഒരു കത്ത് എനിക്കും വന്നാലോ ....എന്റെ ലൈനിന്റെ ...അതും ക്ലാസ്സിലേക്ക് .
പുതിയ ഐഡിയ മനസ്സില്‍ കളിയ്ക്കാന്‍ തുടങ്ങി . ഉപ്പയുടെ അടുത്ത് ഇന്‍ ലന്‍ഡും ഉണ്ട്. ഒന്ന് ചോദിച്ചു ... എന്തിനാ എന്ന് ചോദിച്ചു ...കൂട്ടുകാരന് കത്ത്തയക്കാന്‍ എന്ന് പറഞ്ഞു... ഉപ്പ ഒരു ഇന്‍ ലന്‍ഡു എനിക്ക് തന്നു...
രാത്രിയായി... ഞാന്‍ തന്നെ ഇരുന്നു എനിക്കുള്ള എന്റെ ലൈനിന്റെ കത്തെഴുതി...
പ്രിയപ്പെട്ട ജമാല്‍ വായിച്ചറിയുവാന്‍ മോള്വി എഴുതുന്നത് ..........................

..........................................................
ജമാല്‍ +മോള്വി ........
ഒരു നാലു ഐ ലവ് യു താഴെയും മേലയും എഴുതി ചേര്‍ത്തു.
അഡ്രെസും എഴുതി ...


Jamal .P
10 - D
A.M.M.HS............
.............. pin
Malappuram District
Kerala


കത്ത് ഒട്ടിച്ചു ...നാട്ടിലെ തന്നെ പോസ്റ്റ്‌ ബോക്സില്‍ ഇട്ടു. സ്കൂളിലേക്ക് പോയി...
പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങള്‍ ആയിരുന്നു. പക്ഷെ ഉള്ളില്‍ ഒരു പേടിയും തുടങ്ങി. കത്ത് സ്കൂളിലെ മാഷന്മാരുടെ ആരെങ്കിലും കയ്യില്‍; കിട്ടിയാലോ. അടിയും നാണക്കേടും ഉറപ്പാണ്‌. മനസ്സാകെ കലങ്ങി മറിഞ്ഞു. എന്താണ് ചെയ്യേണ്ടത് എന്നും അറിയില്ല. രണ്ടു ദിവസങ്ങള്‍ ഒരു പ്രശന വുമില്ലാതെ കടന്നു പോയി..വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോകുമ്പോള്‍ തന്നെ മനസ്സില്‍ ഈ കത്ത് കിടന്നു കളിച്ചു.

അന്ന് ബുധന്നഴ്ച ... നാലാം പീരിയഡ,,മാത്സിന്റെ അപ്പു കുട്ടന്‍ മാഷ്‌ ലസഗു വും ഉസാഗു യും കൊണ്ട് സുഖിപ്പിക്കുകയാണ്. വിശപ്പ്‌ ആണെങ്കില്‍ തുടങ്ങിയിട്ടുമുണ്ട് . അപ്പോഴാണ് ക്ലാസ്സ്‌ റൂമിന്റെ വാതില്‍ക്കല്‍ പ്യൂണ്‍ അഹ്മദ്‌ കുട്ടിക്ക . ഞാന്‍ ഒരു നോട്ടം നോക്കി...കയ്യില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്ത അതെ കത്ത് ..
ആരാ ജമാല്‍ . പി ....
ഞാന്‍ എണീറ്റു... പ്യൂണ്‍ കത്ത് നേരെ അപ്പുകുട്ടന്‍ മാഷുടെ കയ്യിലാ കൊടുത്തതു. . മാഷ് കത്ത് നോക്കുകയൊന്നും ചെയ്യാതെ എന്റെ കയ്യിലേക്ക് തന്നെ ....തന്നു.... കൂടെ ഒരു ചോദ്യവും

വല്ല ചുറ്റി ക്കളിയും ഉണ്ടോ ടാ...
ഞാന്‍ ഒരു ചമ്മിയ ചിരി ചിരിച്ചു. അപ്പുകുട്ടന്‍ മാഷ് ല സാ ഗു വിലേക്ക് തന്നെ തിരിച്ചു പോയി... മാഷ്‌ ക്ക് എന്നെ വിശ്വാസകുറവോന്നും ഉണ്ടാകില്ല. എട്ടു മുതല്‍ ഇപ്പൊ പത്ത് വരെ ..മാഷ്‌ തന്നെയാ മാത്സ് എടുക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയവും കണക്ക് തന്നെയാ... അത് കൊണ്ട് മാഷ്ക്ക് വേറൊരു ചിന്തയും വരാന്‍ വഴിയില്ല ...
ഞാന്‍ കിട്ടിയ കത്ത് മെല്ലെ പുസ്തകത്തില്‍ വെച്ച് , മനസ്സില്‍ പുതിയ പ്ലാന്‍ തയ്യാറാക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞാല്‍ ഉച്ചക്കുള്ള ബെല്‍ അടിക്കും . ചോറ് തിന്നതിന് ശേഷം ഉസ്മാനും , റോബിനും അടങ്ങുന്ന കൂട്ടുകാരുടെ മുന്നില്‍ വെച്ച് കത്ത് പൊട്ടിക്കണം. അങ്ങിനെ എനിക്കൊരു ലൈന്‍ ഉണ്ടെന്നു അവര്‍ അറിയണം. അതിനിടക്ക് റോബിന്‍ കത്ത് വെച്ച പുസ്തകം ഇടയ്ക്കിടെ വലിക്കാന്‍ നോക്കുന്നുണ്ടായിരുന്നു. ഞാന്‍ മുട്ടിന്കൈ അതിന്മേല്‍ ഊന്നിയിരുന്നു.

ടിം.ടിം ടിം. .............ഉച്ചക്കുള്ള ബെല്‍ നീട്ടിയടിച്ചു. ഞാന്‍ വേഗം പുറത്തെടുത്ത പുസ്തകങ്ങളൊക്കെ ബാഗിലേക്ക് തന്നെ വെച്ച് കൈ കഴുകാന്‍ ആയി പൈപ്പിന്റെ അടുത്തേക്ക് ഓടി..വേഗം കൈ കഴുകി വന്നു ഭക്ഷണം കഴിച്ചു തുടങ്ങി. വീട്ടിലേക്കു ചോറ് തിന്നാന്‍ പോയ വഹീദും സക്കീറും വന്നിട്ട് വേണം കത്ത് പൊട്ടിക്കാന്‍.. .. എന്ന് കരുതി ചോറ് തിന്നാല്‍ തുടര്‍ന്ന്..ഇതിനിടക്ക്‌ റോബിന്‍ ചോറ് തിന്നു പത്രം കഴുകാന്‍ വേണ്ടി പോയി.... അല്പം കഴിഞ്ഞു ഞാനും ഉസ്മാനും ഒന്നിച്ചു പത്രം കഴുകാന്‍ പൈപ്പിന്റെ അടുത്തേക്ക് പോയി... പത്രം കഴുകി തിരിച്ചു വരുമ്പോള്‍ ഉസ്മാന്‍ ചോദിച്ചു ..

ജമാലെ ആരുടെ കത്താ അത്...
ഞാന്‍ പറഞ്ഞു എന്റെ ലൈനിന്റെ ..
സത്യം...
വാ ,,,ഞാന്‍ കാണിച്ചു തരാം....
ക്ലാസ്സില്‍ എത്തിയ ഞാന്‍ ഞെട്ടിപ്പോയി...റോബിന്‍ ഉണ്ട് കത്ത് പൊട്ടിച്ചു എല്ലാവരെ മുന്നില്‍ നിന്നും വായിക്കാന്‍ തുടങ്ങിയിരിക്ക്കുന്നു.... ഞാന്‍ ഓടിച്ചെന്നു റോബിനെ പിടിച്ചപ്പോഴേക്കും അവന്‍ അത് പെണ്‍കുട്ടികള്‍ക്ക് കൈമാറി... പിന്നെ അത് പറക്കാന്‍ അധിക നേരം കഴിഞ്ഞില്ല... അങ്ങിനെ ക്ലാസ്സിലെ എല്ലാവരും അറിഞ്ഞു... എനിക്ക് ലൈന്‍ ഉണ്ടെന്നു....

ഉച്ചക്ക് ശേഷം ഉള്ള ക്ലാസ്സുകളില്‍ ഞാന്‍ ഒരു ഹീറോയെ പോലെ ഇരുന്നു..എന്തെല്ലാമോ നേടിയ പോലെ....പലരും എന്നെ ഒളികണ്ണിട്ടു നോക്കുന്നു.. പെണ്‍കുട്ടികളടക്കം.. ഉദ്ദേശിച്ച കാര്യം ഗംഭീരമായി നടന്ന സന്തോഷത്തില്‍ ആയിരുന്നു ഞാന്‍...

രണ്ടു പീരിയഡ് കഴിഞ്ഞപ്പോ ഇന്റര്‍വെല്‍ ആയി... ഞാന്‍ നേരം കുറച്ചു വെള്ളം കുടിക്കാന്‍ പൈപ്പിന്റെ അടുത്തേക്ക് പോയി..വെള്ളം കുടിച്ചു തിരിച്ചു വരുമ്പോള്‍ ശബനയും അവളുടെ നിഴല്‍ ശരീഫയും വെള്ളം കുടിക്കാന്‍ ആയി വരുന്നുണ്ട്...

പുതിയ ലൈന്‍ ഒക്കെ ആയതല്ലെ ..ഞാന്‍ തല ഉയര്‍ത്തി അവരുടെ മുന്നില്‍ എത്തി...
ചിരിച്ചു കൊണ്ട് പാസ്‌ ചെയ്യുമ്പോള്‍ ഒരു പിന്‍ വിളി
" ..ജമാല്‍ .." ശരീഫ യാണ്..

എന്തെ ..ഞാന്‍ ചോദിച്ചു.. ശ ബനക്ക് നിന്നോട് എന്തോ പറയണം എന്ന്...
ഞാന്‍ വിചാരിച്ചു ഇതെന്തേ ഇങ്ങനെ ...എന്നും അവള്‍ക്കു വേണ്ടി ഇവളാണല്ലോ പറയല്‍....ഒരു ബുക്ക്‌ വേണമെങ്കില്‍ പോലും ശബന ചോദിക്കുകയില്ല ... ശരീഫയെ കൊണ്ട് ചോദിപ്പിക്കും..

ഇതിപ്പോ എന്ത് പറ്റി ... എന്തോ ഒരു വല്ലായമ യോടെ ഞാന്‍ ശബനയുടെ അരികില്‍ എത്തി..
എന്തെ ....??? പറയാന്‍ ഉണ്ടെന്നു പറഞ്ഞതെ....
മൌനം...
ഞാന്‍ വീണ്ടും ചോദിച്ചു ..
അവളൊന്നും മിണ്ടുന്നില്ല ...

വെള്ളം കുടിക്കാന്‍ വന്ന അവള്‍ പെട്ടന്ന് കരഞ്ഞു കൊണ്ട് ക്ലാസ്സിലേക്ക് തന്നെ ഓടി....
എനിക്ക് പേടിയായി...

ഞാന്‍ ശരീഫയുടെ അടുത്തെത്തി...എന്തെ കാര്യം എന്ന് ചോദിച്ചു..
അവള്‍ പറഞ്ഞു ,, അവള്‍ക്കു നിന്നെ ഇഷ്ടമായിരുന്നു ,,,,ഇപ്പോഴോന്നുമല്ല കുറെയായിട്ട്....നിനക്ക് വേറെ ലൈന്‍ ഉണ്ടെന്നറിഞ്ഞപ്പോ തുടങ്ങിയതാ അവള്‍ കരയാന്‍....

ഞാന്‍ ആകെ തരിച്ചു പോയി.........തല ആകെ പെരുക്കുന്നു ...
വേഗം തിരിച്ചു വീണ്ടും നടന്നു പൈപ്പിന്റെ അടുത്തേക്ക് വീണ്ടും വെള്ളം കുടിക്കാന്‍.......

---------------------------- ശുഭം..-------------------------.

ഇതെന്തോന്ന് സൂപ്പര്‍ ബ്ളോഗ്ഗര്‍ ? വൈ ദിസ് കൊലവെറി


വള്ളികുന്നന്റെ “ഇതെന്തോന്ന് സൂപ്പര്‍ ബ്ളോഗ്ഗര്‍?” നെ കുറിച്ച് മുടിഞ്ഞ വിവാദമാണ് ബൂലോകത്ത് ഇപ്പോള്‍ നടക്കുന്നത് . ഫേസ്ബുക്കും ,ബ്ളോഗ്ഗറും... ഇപ്പോള്‍ “ ഇതെന്തോന്ന് സൂപ്പര്‍ ബ്ളോഗ്ഗര്‍ ?” ന്റെ പിന്നാലെയാണ് .( ട്വിറ്റെറില്‍ ഈ യുള്ളവന് ഒരു അക്കൌന്റ്റ്‌ ഇല്ലാത്തതിനാല്‍ അവിടെത്തെ കാലാവസ്ഥയെ കുറിച്ച് അറിവ് കിട്ടിയിട്ടില്ല.). ഈ വിഷയത്തില്‍ ഇത്ര മാത്രം കൊലവെറി എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഞാന്‍ വള്ളികുന്നന്റെ കൂടെയാണ് . മുപ്പത്തി മുക്കോടി ഫേസ്ബുക്ക് മെമ്പെര്മാര്ക്കും പന്തീരായിരം ബ്ളോഗ്ഗര്‍ മാര്ക്കും ആയിരത്തൊന്നു ഗൂഗിള്‍ പ്ളസ് കാര്ക്കും ബൂലോക നിയമ പ്രകാരം വിമര്ശാനവും അസൂയയും പാരവെപ്പും പറ്റുമെങ്കില്‍ ബഷീര്‍ വള്ളികുന്നന് മാത്രം അപ്പണി പറ്റില്ല എന്ന് പറയുന്നത് ശുദ്ധ ചട്ടമ്പിത്തരമാണ്. ഓരോ ജനതക്കും അവരര്ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന് പറയുന്ന പോലെ ബ്ളോഗ്ഗര്‍ മാര്ക്കും കിട്ടും അവരര്ഹിഅക്കുന്ന സൂപ്പര്‍ ബ്ലോഗ്ഗറെ..!! അങ്ങിനെ നമുക്ക് കഴിഞ്ഞ ആണ്ടില്‍ കിട്ടിയ സൂപ്പര്‍ ബ്ലോഗ്ഗര്‍ ആണ് വള്ളികുന്നന്‍ ബ്ലോഗ്ഗര്‍ . വെറുതെ വിവാദമുണ്ടാക്കി ആ ബ്ലോഗ്ഗരുടെ പോസ്റ്റുകള്‍ മുട്ടിക്കുന്നത് ബൂലോക ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ സ്പാം ഡിറ്റക്റ്റ് ആണ്.
വള്ളികുന്നന്‍ ബ്ലോഗ്ഗരെ ശരിക്ക് അറിയുന്നവരൊന്നും അദ്ദേഹത്തെ എതിര്ത്തു നാണം കെടാന്‍ മിനക്കെടില്ല. സെല്ഫ് മാര്ക്കറ്റിംഗിന് പതിനെട്ടല്ല നൂറ്റിപ്പതിനെട്ടു അടവുകള്‍ ഉണ്ടെന്നു കാണിച്ചു തന്ന ആളാണ്‌ വള്ളികുന്നന്‍. ഇക്കാര്യത്തില്‍ ഏത് 'ബ്ലോഗ്ഗരെയും'യെയും 'ബ്ലോഗ്ഗിണിയെയും'യെയും കവച്ചു വെക്കുന്ന ട്രാക്ക് റെക്കോര്ഡ് അദ്ദേഹത്തിനുണ്ട്. ഏതു കോലത്തിലും ആരെ വിമര്ശിച്ചിട്ടായാലും വേണ്ടിയില്ല ..തന്റെ വള്ളികുന്നന്‍ ഡോട്ട് കോമില്‍ പത്തു പേരെ അദ്ദേഹം കയറ്റിയിരിക്കും . കയറ്റിയത് കൊണ്ട് മാത്രം കാര്യമായോ ..? ആ ..അത് നിങ്ങള്കറിയാഞ്ഞിട്ടാ..മൂപ്പരെ കമന്റു ബോക്സില്‍ ഒന്ന് ക്ലിക്കിയാല്‍ ഒരു പരസ്യം നിങ്ങളുടെ അനുവാദം കൂടാതെ തുറന്നു വരുന്നത് കണ്ടിടില്ലേ ... .. ബഷീറാരാ മോന്‍ .മൂപ്പര്‍ ഇനിയും പോസ്റ്റും !!! ..വിമര്ശി്ക്കും !!! അതിനെതിരെ ആര് ഹാലിളകിയിട്ടും കാര്യമില്ല...!! സാഹിബിന്റെ ഡയലോഗ് കേട്ട് യെവനാ അവിടെ കേറി ഒരു കമന്റു എഴുതാതെ പോരാന്‍ തോന്നുക ..? അതാണ്‌ ഞാന്‍ പറഞ്ഞത് ബഷീര്‍ വള്ളിക്കുന്നു നിങ്ങള്‍ വിചാരിക്കുന്ന ആളല്ല. ആള് പുലിയാണ്.
ലണ്ടനില്‍ ഉള്ള ഒരു ഡോക്ടറുടെ നേത്രത്വത്തില്‍ നടത്തുന്ന ബൂലോകം പോര്ടല്‍ ആണ് കഴിഞ്ഞ വര്ഷം മുതല്‍ സൂപര്‍ ബ്ലോഗ്ഗരെ തിരഞ്ഞെടുക്കുന്ന പതിവ് ബൂലോകത്ത് തുടങ്ങിയത്. ബഷീര്ക ന്റെ കഷ്ടകാലത്തിനു കഴിഞ്ഞ കൊല്ലത്തെ നറുക്ക് മൂപ്പര്ക്കാ വീണത്‌. എന്ത് മൂല്യം കണ്ടിട്ടാണാവോ ..വള്ളികുന്നനെ അവാര്ഡ് കൊടുക്കാന്‍ തിരഞ്ഞെടുത്തത് എന്ന് എനിക്ക് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല. ചന്ദ്രിക പത്രത്തിന്റെ കോപി പേസ്റ്റ്‌ ആണെന്ന് ചില ദോഷൈകദൃക്കുകള്‍ പറയുന്നത് ബൂലോകത്ത് കേള്ക്കു ന്നുണ്ടെങ്കിലും ഞമ്മക്ക് ആ അഭിപ്രായം ഇല്ല . അല്ല അന്ന് ആ കുഞ്ഞാപ്പ ഐസ്ക്രീമില്‍ വീണപ്പോ എന്തെങ്കിലും ഒന്ന് എഴുതീനെന്കില്‍ ഇത് കേള്ക്കെ ണ്ടി വരുമായിരുന്നോ ..? അതൊക്കെ പോട്ടെ ,, ഞമ്മക്ക് കാര്യത്തിലേക്ക് തന്നെ വരാം. അന്ന് സാഹിവിനു പയിനായിരത്തി ഒന്ന് ഉറുപ്പികയും ഒരു കുടിയന്‍ അല്ല കിടിലന്‍ ഫലകവും കിട്ടിയത്രേ ...ചില്ലറ ഇല്ലാത്തതു കൊണ്ട് പയിനായിരത്തി ഒന്നിലെ ആ ഒന്ന് ഇപ്പോഴും കിട്ടിയിട്ടുമില്ല ...അതിനു വേണ്ടി ഇടയ്ക്കിടയ്ക്ക് ലണ്ടനിലേക്ക് സൌദി റിയാല്‍ മൊടക്കി വിളിച്ചിട്ടും ലണ്ടന്‍ സായിപ്പ് കനിഞ്ഞിട്ടില്ല. അതിനിടക്കല്ലേ ഈ കൊല്ലത്തെ സൂപര്‍ ബ്ലോഗ്ഗരെ തപ്പാനുള്ള ..എടപാടു ബൂലോകത്ത് തുടങ്ങിയതു . അത് മുന്നില്‍ കണ്ടായിരുന്നു ബഷീര്ക്ക ഒരു കിക്കിടിലന്‍ കൊലവെറി പോസ്റ്റ്‌ ഇട്ടതു. പ്രസ്തുത പോസ്റ്റില്‍ പരാമര്ശിക്കപെട്ട വ്യക്തി പലരൂടെയും കണ്ണിലെ കരടു ആയതിനാല്‍ കൊലവെറി പോസ്റ്റു ..ബൂലോകത്ത് പാറി കളിച്ചു .ഫെയ്സ് ബുക്കില്‍ ലൈക്കിയും കമന്റിയും ഷെയര്‍ ചെയ്തും ട്വിറ്ററില്‍ ട്വീറ്റിയും ..അതാഘോഷിക്കപ്പെട്ടു . ഇങ്ങിനെ ഒക്കെ ആയിട്ടും വള്ളികുന്നന്‍ ഡോട്ട് കോമിനെ ഇപ്രാവശ്യം കണ്ടതായി ലണ്ടന്‍ ഡോക്ടര്‍ നടിച്ചില്ല. എങ്ങിനെ പരിഗണിക്കും...അന്നത്തെ ആ ഒരു ഉറുപ്പികക്ക് വേണ്ടി തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്ന ഇതിയാനെ ഇനി പരിഗണിക്കേണ്ടെന്ന് മൂപ്പരെ ബീബി പറഞ്ഞു കൊടുത്തു കാണും . ഫോണ്‍ അറ്റന്റ് ചെയ്യുന്നതിനും ഒരു അതിരില്ലേ ....? ചുരുക്കി പറഞ്ഞാല്‍ വള്ളികുന്നനെ മാറ്റി പത്തു പേരുടെ ചുരുക്ക പട്ടിക ലണ്ടനില്‍ നിന്നും പുറത്തിറങ്ങി. അത് കണ്ട ബഷീര്ക്കയുടെ സകല പ്രതീക്ഷകളും ബോംബെ എക്സ്ചെയ്ഞ്ചില്‍ ഓഹരി ഇടിയുന്ന പോലെ കുത്തനെ ഇടിഞ്ഞു . പിന്നെ എന്ത് സംഭവിച്ചു ,, മൂപ്പര്‍ തന്നെ പറയുന്നു “എന്റെ ഭാര്യ നല്കിതയ രണ്ട് ഗ്ലാസ് തണുത്ത വെള്ളം കുടിച്ച ശേഷമാണ് എനിക്ക് ശ്വാസം നേരെ വീണത്‌.” ആ പോസ്റ്റില്‍ പാവം ബഷീര്ക്ക തുടരുന്നത് നോക്കുക “ബോധം പോകാന്‍ മാത്രം ആ ലിസ്റ്റില്‍ എന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. തത്ക്കാലം അതിനൊരു മറുപടി പറയാന്‍ ഞാന്‍ തയ്യാറല്ല.. ആ ലിസ്റ്റ് ഓര്ക്കു മ്പോഴൊക്കെ എനിക്ക് തണുത്ത വെള്ളം കുടിക്കേണ്ടി വരുന്നു എന്ന് മാത്രം പറയട്ടെ. “ അവിടെയാണ് കാര്യം ..ഇപ്പൊ നിങ്ങള്ക്ക് പിടുത്തം കിട്ടിയില്ലേ .. അല്ലാതെ ആ ലിസ്റ്റില്‍ ഉള്ള ബ്ലോഗ്ഗര്‍ മാരോന്നും മോശമായിട്ടല്ല. മൂപ്പരെ സ്വന്തം ബ്ലോഗ്ഗില്‍ ആവശ്യത്തിനും അനാവശ്യത്തിനും കമന്റു കൊടുത്തു മൂപ്പരെ സുഖിപ്പിക്കുന്നവരെ ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞാല്‍ പിന്നെ ആര്ക്കാ ദോഷം...??. അത് കൊണ്ട് തെറ്റിധരിച്ച എല്ലാ ബ്ലോഗ്ഗര്‍ മാരും അങ്ങ് ക്ഷമി.
ലിസ്റ്റില്‍ പേരില്ല എന്നറിഞ്ഞു ബോധം പോയ മൂപ്പര്ക്ക് പിന്നെ ബോധോദയം വന്നപ്പോഴേക്കും നമ്മുടെ നൗഷാദ്‌ അകമ്പാടം ഓന്റെ ഒടുക്കത്തെ തലബരയില്‍ ഒരു ബര ബരച്ചു . ഒരു കയ്യില്‍ പീപ്പ്ലിയും മറ്റേ കയ്യില്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ ഞമ്മക്ക് ദാ ഇത് പോലെ വെറും “ രോമം “ ആണെന്ന് പറഞ്ഞു കൊണ്ടുള്ള ഓട്ടം കണ്ടപ്പോ പിറകെ സകല ബൂലോക എലികളും മൂപ്പരെ പിന്നാലെ ഓടുന്ന രംഗം . ബഷീര്ക്ക ക്ക് സഹിക്കാന്‍ കഴിയുമോ ...പണ്ടത്തെ ആ ഒരു ഉറുപ്പിക ആണെങ്കില്‍ ഇതുവരെ കിട്ടിയിട്ടില്ല. ഇപ്രാവശ്യത്തെ ലിസ്റ്റിലും ഇല്ല . അതിന്റെ ടെന്ഷആന്‍ തീര്ക്കാ ന്‍ വെള്ളം കൊടുത്തു കൊടുത്തു ബീവി ലൈലയും ഒരു വഴിക്കായി . ആകെ സമാധാനം ആ സൂപ്പര്‍ ബ്ലോഗ്ഗര്‍ എന്ന പേരായിരുന്നു ..അതല്ലേ ലെവന്‍ ഞമ്മക്ക് “ --------" ആണ് എന്ന് പറഞ്ഞു ഓടി നടക്കുന്നത് .. ഇനി നോക്കിയിട്ട് കാര്യമില്ല ..കാടടക്കി വെടി വെക്കുക തന്നെ. പോസ്റ്റ്‌ റെഡി ..” ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗ്ഗര്‍ ..? “ ഒരു ജ്വല്ലറിയുടെ പരസ്യം ഉണ്ടായിരുന്നു . “ നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് എപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ ..” എന്ന് . ഏതോ ഒരു കുരുത്തം കെട്ടവന്‍ അതിങ്ങനെ പൂരിപ്പിച്ചു ..” . “ നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് എപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ ..ഞങ്ങളുടെ താല്പര്യം ” എന്നത് പോലെ ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗ്ഗര്‍ ..? എന്നത് ഇങ്ങിനെ വായിക്കാം "ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗ്ഗര്‍ ..? മുന്പ് ഉണ്ടായിരുന്നു ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍ ( മൂപ്പരാണെ ...!!! ?? )" . നിങ്ങള്‍ ആരു ഓടിയാലും മൂപ്പരെ അടുത്ത് എത്തുകയില്ല . പിന്നെ ഇപ്രാവശ്യവും മൂപ്പര്ക്ക് കൊടുക്കാന്നു ലണ്ടനിലെ സായിപ്പ് മസില്‍ പിടിച്ചതാ...എന്നിട്ടും ബഷീര്‍ സാഹിവ് സമ്മതിക്കാഞ്ഞിട്ടാ ....?
ഈ പോസ്റ്റിന്റെ ലക്‌ഷ്യം കണ്ടറിഞ്ഞ നമ്മുടെ നൗഷാദ്‌ ഉടനെ വെടി പൊട്ടിച്ചു ..”
നൗഷാദ് അകമ്പാടം said...
ദയവായി ആരും എനിക്ക് വോട്ട് ചെയ്യരുത്...........
ഇപ്പോ പോണ പോലെ ഇങ്ങനെ പോയാ മതി എനിക്ക് ...........

ഞാനിപ്പോള്‍ സന്തോഷവാനാണ്...
വല്ല അവാര്ഡും തന്ന് എന്നെ ഹലാക്കിലാക്കരുത് എന്നൊരപേക്ഷയുണ്ട്..

ആ അവാര്ഡ് ഇനീ കിട്ടുന്നതിലും നല്ലതു കിട്ടാതിരിക്കുകയാണ് എന്ന് മൂപ്പര്ക്ക് തോന്നിക്കാണും.
ആറ്റി കുറുക്കി താന്‍ രചിച്ച പോസ്റ്റു തനിക്ക് തന്നെ വിനയാകുന്നത് മനസ്സിലാക്കിയ വള്ളിക്കുന്നു പ്ലേറ്റ് ഭംഗിയായി മാറ്റുന്നതാണ് പിന്നെ ബൂലോകം കാണുന്നത്. അതിനു കാരണവും ഉണ്ട്. ഇത്രയും പേരെ പിണക്കിയാല്‍ തന്റെ ഇനിയുള്ള പോസ്റ്റുകളില്‍ കമന്റു എഴുതാന്‍ ആളെ കിട്ടൂല . അത് പരസ്യം വഴി തനിക്ക് കിട്ടുന്ന വന്‍ തുക നഷ്ടപെടാന്‍ ഇടയാകും. അത് കൊണ്ട് ഉടനെ പ്രസ്താവന വന്നു . “ ഇതുവരെ ഈ തിരഞ്ഞെടുപ്പ് ആരും അറിഞ്ഞിരുന്നില്ല. എല്ലാവരും അറിയാന്‍ വേണ്ടി, ഞാനൊരു വളഞ്ഞ വഴിക്കാരന്‍ ആയതു കൊണ്ട് ഒന്നൊന്നര ബെളവ് കാണിച്ചു എന്ന് മാത്രം “
സമാധാനമായല്ലോ എല്ലാവര്ക്കും ....ഇനി എല്ലാവരും പോയി ഒപ്പിട്ടാട്ടെ ..അല്ല വോട്ടിട്ടാട്ടെ ..
പ്രിയ ബഷീര്ക്കാ ഇപ്പൊ പാടത്തെ പണിക്ക് വരമ്പത്തുന്നു കൂലി കിട്ടുന്ന കാലമാ ...!!ആ കൂലി നിങ്ങളെ പൊക്കി നടന്നവര് തന്നെ തരുമെന്നു ഞാന്‍ സ്വപ്നത്തില്‍ കൂടി കരുതിയില്ല . കൂലി ഇത്തിരി കുറഞ്ഞു പോയതില്‍ വിഷമിക്കണ്ട ..ആ പണിയില്‍ നിങ്ങള്‍ ഒരു തുടക്കക്കാരന്‍ ആയതു കൊണ്ടാ .........

ശുഭം