ഏറ്റവും പുതിയ പോസ്റ്റുകള്‍

Saturday, September 17, 2011

ഇതിനാണോ അധിനിവേശം എന്ന് പറയുക ..?????




പ്രളയം വന്നപ്പോള്‍ അവര്‍ ഒരു തുരുത്തില്‍ അഭയം തേടി ..
എല്ലാ വിഭാഗങ്ങളും അവരില്‍ ഉണ്ടായിരുന്നു ...
പുല്ലു തിന്നുന്നവരും , ഇറച്ചി തിന്നുന്നവരും ,
രണ്ടും കൂടി കൂട്ടി തിന്നുന്നവരും ..
ഒന്നും തിന്നാതെ ജീവിക്കുന്നവരും അതിലുണ്ട് ...
ഇങ്ങിനെയുള്ളവര്‍ ഒന്നിച്ചു താമസിച്ചാല്‍ ഒരു
കലാപം അവരെ നിയന്ത്രിക്കുന്നവര്‍ മുന്‍ കൂട്ടി കണ്ടു ,,,
അവര്‍ ഒരു തീരുമാനം എടുത്തു ..
ഇവിടെ ആരും പുല്ലു തിന്നരുത് ..
ഇവിടെ ആരും മാംസവും തിന്നരുത് ..
തിന്നാത്തവര്‍ തിന്നാതിരിക്കുന്നതിന്റെ മഹത്വവും പറയരുത്...
സ്വന്തം ഇഷ്ടങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് പുറത്തു പോയി വേണ്ടത് തിന്നാം
തുരുത്തില്‍ ജാതി താല്പര്യങ്ങള്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു...
പകരം എല്ലാവരും പഴങ്ങള്‍ മാത്രം ഭക്ഷിക്കുക...
എല്ലാവരും സമ്മതിച്ചു...
എങ്കിലും ചിലരുടെ ഉള്ളില്‍ മാംസവും
മറ്റു ചിലരുടെ ഉള്ളില്‍ പുല്ലും അടിച്ചമര്‍ത്ത പെട്ട വികാരങ്ങള്‍ ആയി....
ദിവസങ്ങള്‍ കഴിഞ്ഞു ...
തുരുത്തിലേക്ക് പുതിയവര്‍ വന്നുകൊണ്ടേയിരുന്നു
തുരുത്തും അതിലുള്ളവരും എല്ലാവരെയും സ്വീകരിച്ചു....
പഴവര്‍ഗ്ഗങ്ങള്‍ നല്‍കി അവരെ പോഷിപ്പിച്ചു ..
ഒരു ദിവസം കടന്നു വന്നവന്‍ ഇറച്ചി തിന്നുന്നവന്‍ ആയിരുന്നു ..
നിയമങ്ങള്‍ അവനെയും പഴം തീറ്റിപ്പിച്ചു ..
വൈകാതെ അവന്‍
എല്ലാവര്ക്കും പ്രിയങ്കരന്‍ ആയി...കാരണം
അവന്‍ അവിടെയുള്ളവര്‍ക്ക് കഥകള്‍ പറഞ്ഞു കൊടുത്തു
പാട്ടുകള്‍ പാടികൊടുത്തു ....
അവിടെയുള്ളവരുടെ പൂര്‍വീകരുടെ കഥകള്‍ അവന്‍ പറയുന്നത് കേട്ട്
എല്ലാവരും അവനെ പുകഴ്ത്തി പറഞ്ഞു....
ഉഗ്രന്‍....വല്ലഭന്‍ ...ശിങ്കാരി ...സ്ഥാനപ്പേരുകള്‍ അവനു അലങ്കാരങ്ങള്‍ ആയി...
ഇടക്കിടെ അവന്‍ അവന്റെ സ്വന്തക്കാരെയും തുരുത്തിലേക്ക് കൊണ്ട് വന്നു
അവര്‍ അവന്റെ വക്താകള്‍ ആയി....കാവലാളുകള്‍ ആയി ...
അവന്‍ കൊണ്ട് വന്നത് മുഴുവന്‍ ഇറച്ചി തിന്നുവരായിരുന്നു
അതാരും അറിഞ്ഞില്ല .....അറിഞ്ഞവര്‍ മിണ്ടിയുമില്ല
അങ്ങിനെയിരിക്കെ ഒരു ദിവസം അവന്‍
പുറത്ത് പോയി വന്നു ..കയ്യിലൊരു കൊട്ടയില്‍ കുറെ പുല്ലും ..
അവന്‍ അവിടെയുള്ള പുല്ല് തിന്നുന്നവര്‍ക്കതു നല്‍കി...
അവര്‍ക്ക് ആവേശമായി ....അടക്കിപിടിച്ച വികാരങ്ങള്‍ ഉയര്‍ന്നു ......
അവര്‍ അവനെ കുറിച്ച് പാട്ടുകള്‍ പാടി......വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്നു ...
പിറ്റേ ദിവസം അവന്‍ വന്നത് വലിയൊരു കൊട്ട തലയില്‍ വെച്ചായിരുന്നു ..
പുല്ല് തിന്നുന്നവര്‍ ഓടിച്ചെന്നു ...അവര്‍ നിരാശരായി
അതില്‍ പുല്ല് ആയിരുന്നില്ല ...നിറയെ ഇറച്ചി ആയിരുന്നു...
ഇറച്ചി തിന്നുന്നവര്‍ക്ക് ആവേശമായി അവര്‍ ഒന്നിച്ചവന് സിന്ദാബാദ് വിളിച്ചു.
അവനും അവന്റെ കൂട്ടുകാരും വക്താക്കളും അതാവോളം തിന്നു...
തലയിലേറ്റിയ കൊട്ടകള്‍ പിന്നെയും വന്നു ...
എന്നും നിറയെ ഇറച്ചി മാത്രം ആയിരുന്നു....
പുല്ല് തിന്നുന്നവര്‍ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല ...
തുരുത്തിനെ നിയന്ത്രിക്കുന്നവര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല
കാരണം അപ്പോഴേക്കും തുരുത്തില്‍
ഇറച്ചി തിന്നുന്നവര്‍ ഭൂരിപക്ഷം നേടിയിരുന്നു..........
○○○○○○○○○○○○○○○○○○○○○○

Saturday, September 10, 2011

കഥ / തണല്‍ വിരിയിച്ച വഴികള്‍ / ഒന്നാം ഭാഗം


പതിനാലാം രാവിന്‍റെ ശോഭക്ക് പതിവിലേറെ തിളക്കം നല്‍കി പൂര്‍ണ ചന്ദ്രന്‍ മാനത്ത് നിന്നും ഭൂമിയുടെ സൌന്ദര്യം ആസ്വദിക്കുകയാണ് . നിലാവിന്റെ തൂവല്‍ സ്പര്‍ശം ഏല്‍ക്കാത്ത തായി ഇനി എന്തുണ്ട്...? ജനല്‍ വഴി വീട്ടിനുള്ളിലേക്ക് കടന്നു വരുന്ന നിലാവിനെ നോക്കി കിടക്കുകയാണ് മുല്ല എന്ന ഷാഹിന. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഇന്ന് ഉറക്കത്തിന്റെ തലോടല്‍ വരുന്നില്ലല്ലോ. ?? ചുമരില്‍ നിഴല്‍ വിരിക്കുന്ന നിലാവ് തന്നെ വിളിക്കുന്നുവോ...? നിശബ്ദതയെ ഭേദിക്കുന്ന ടിക്ക്‌ ടിക്ക്‌ എന്ന ക്ലോക്കിന്റെ ശബ്ദം ഷാഹിനയെ കിടന്നിടത്ത് നിന്നും എഴുന്നെല്‍പ്പിച്ചു . ലൈറ്റിട്ടു ക്ലോക്കിലേക്ക് നോക്കി. സമയം ഒരുമണി കഴിഞ്ഞതെ ഉള്ളൂ ....

“ എന്റെ റബ്ബേ ... ഇന്നെന്താ ഈ രാവിനു ഇത്ര ദൂരം ...നേരം പോകുന്നെ ഇല്ലല്ലോ ..? “

ഉമ്മ ഉറങ്ങാതെ രാവിനെ തള്ളി നീക്കന്നതൊന്നും അറിയാതെ നുബുവും ആബിയും നല്ല ഉറക്കത്തിലാണ്. പുതപ്പിച്ചു കൊടുത്തിരുന്ന പുതപ്പ് കുട്ടികള്‍ക്ക് മേല്‍ വീണ്ടും നേരെയിട്ടു ഷാഹിന ലൈറ്റ്‌ ഓഫ് ചെയ്തു. വരാത്ത ഉറക്കത്തെ കാത്തു വീണ്ടും കിടക്കയില്‍ കിടക്കാന്‍ വയ്യ . ജനലിനരികില്‍ ചെന്ന് പുറത്തേക്ക് നോക്കി. ഇന്നത്തെ രാവിനെന്തോ പ്രത്യേകത ഉള്ള പോലെ....

എന്തൊരു നിലാവ് ...ഇങ്ങിനെയും നിലാവ് ഉണ്ടാകുമോ.. താഴെ മുറ്റത്തുള്ള വാടിയ അസര്മുല്ല വരെ കാണുന്നുണ്ട്. തെങ്ങോലകള്‍ മെല്ലെ ആടുന്നു...തൊട്ടിലില്‍ കിടക്കുന്ന കുട്ടിയെ ഉമ്മ ആട്ടി കൊടുക്കുന്നത് പോലെ....അതും കുഞ്ഞിനെ തൊട്ടിലില്‍ ആട്ടുകയാണോ... ഇളം കാറ്റിന്റെ താരാട്ട് പാട്ട് കേട്ട്..

ഷാഹിനയുടെ കണ്ണുകള്‍ വീണ്ടും ആകാശത്ത് പരതി . സര്‍വതിനെയും നിലാവില്‍ കുളിപ്പിച്ച് നില്‍ക്കുന്നവനെ കാണാന്‍ കഴിയുന്നില്ലല്ലോ ..ജനലിലൂടെ മേലോട്ട് നോക്കാ നും കഴിയുന്നില്ല ... ചിലപ്പോ അവന്‍ പുരക്കു മുകളില്‍ കയറി ഇരിപ്പുണ്ടാവും.. പൂര്‍ണ ചന്ദ്ര ശോഭയില്‍ മുങ്ങിയതിനാലാവണം നക്ഷ്ത്രങ്ങള്‍ ക്കൊന്നും ഒരു സന്തോഷ മില്ലാത്ത പോലെ....ഇടയ്ക്കിടെ വെറുതെ കണ്ണ് ചിമ്മുന്നു...അവ ഒളിച്ചിരുന്ന് കണ്ണിറു മ്മുന്നത് തന്നെയാണോ.....??? അവള്‍ അവയെ നോക്കി ചിരിച്ചു....കണ്ണുകള്‍ പടിഞ്ഞാറേ മാനത്തേക്ക് നീങ്ങി ....മനസ്സ് അങ്ങ് അകലേക്കും......!!

അകലെ സൌദി അറേബിയയിലെ ജിദ്ദയിലെ വിമാനത്താവളത്തില്‍ നിന്നും തന്റെ ജീവന്‍ കയറിയ വിമാനം ആകാശ മലര്‍ വാടിയിലൂടെ വരുന്നുണ്ടാകും. നാളെ പുലര്‍ച്ചെ ക്ക് കിലോമീറ്ററുകള്‍ ദൂരെ യുള്ള കരിപ്പൂര്‍ വിമാന താവളത്തില്‍ അത് വന്നിറങ്ങും..ഇക്ക ഇപ്പോള്‍ എന്ത് ചെയ്യുക യാകും....വിമാനത്തില്‍ ഇരുന്നു ഉറങ്ങുക യാകുമോ...? അതോ എന്നെ പോലെ ഉറങ്ങാതെ ഈയുള്ളവളുടെ അടുത്ത്തെത്തുന്നതും കൊതിച്ചു ...ഇരിക്കുന്നുവോ...??

എത്ര പെട്ടന്ന് ദിവസങ്ങള്‍ ,മാസങ്ങളായി,,,മാസങ്ങള്‍ വര്‍ഷങ്ങളായി... ഇപ്പോള്‍ വര്ഷം പതിനൊന്നു കഴിഞ്ഞു ...ഇക്കയും താനുമായുള്ള വിവാഹം കഴ്ഞ്ഞിട്ടു . പെണ്ണ് കാണാന്‍ വന്നത് ഇന്നും ഓര്‍മയില്‍ ഉണ്ട്. അന്ന് ഞാന് ആ മുഖം തന്നെ കണ്ടില്ല . പിന്നെ കല്യാണം കഴിഞ്ഞ ആ രാത്രിയിലാ ആ മുഖമൊന്നു കാണുന്നത്. രണ്ടു വര്ഷം ഗള്‍ഫില്‍ നിന്ന് വന്ന മൂന്നു മാസത്തെ ലീവില്‍ ആയിരുന്നു കല്യാണം. എത്ര പെട്ടന്നാണ് ആ ദിവസങ്ങളൊക്കെ തീര്ന്നത്. ഒന്ന് പരസ്പരം അറിയുന്നതിന് മുന്നേ വീണ്ടും ഗള്‍ഫിലേക്ക് രണ്ടു കൊല്ലത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു മൂന്നു മാസം . ആശിച്ചു കാത്തിരിന്നു മാസങ്ങള്‍ നിമിഷങ്ങളായി മിന്നി പോകും. സത്യത്തില്‍ ശരിക്കും ഇക്കയെ അറിഞ്ഞത് ഇക്ക അയക്കുന്ന കത്തുകളിലൂടെ ആണ്. എട്ടും പത്തും പേജു ഉണ്ടാകും ഓരോ കത്തും. ആദ്യ വായന വേഗം കഴിയും..പിന്നെ അടുത്ത കത്ത് വരുന്നത് വരെ ...അത് വായിക്കും.. ഇക്കയുടെ കത്തില്‍ ഇല്ലാത്ത വിഷയങ്ങള്‍ ഉണ്ടാവില്ല . മതവും രാഷ്ട്രീയവും ഗള്‍ഫ്‌ കാരന്റെ ജീവിതവും. അങ്ങിനെ എല്ലാം ...സത്യത്തില്‍ താന്‍ പത്താം ക്ലാസ്സ്‌ വരെ മദ്രസയില്‍ പഠിച്ചതിനെക്കാള്‍ വിജ്ഞാനം ഒരു പക്ഷെ ഇക്കയുടെ കത്ത് വായിചാവും പഠിചിട്ടുണ്ടാവുക. ഗള്‍ഫ്‌ കാരന്റെ ജീവിതം പറയുമ്പോള്‍ ഇക്കയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ വീഴുന്നുണ്ടോ എന്ന് തോന്നിപോകും.

പ്രിയപ്പെട്ടവരേ എല്ലാം വിട്ടു അവരുടെ സുഖകര ജീവിതത്തിനു തങ്ങളുടെ ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ .അവിടന്ന് ഒന്ന് ഇങ്ങോട്ട് ഫോണ്‍ ചെയ്താലും ഇവിടന്നങ്ങോട്ടു പറയുന്ന പരാതികളും ആവശ്യങ്ങളും കേള്‍ക്കാന്‍ മാത്രം വിധിക്കപെട്ടവര്‍. ഒരസുഖം വന്നാല്‍ എല്ലാരും ജോലിക്ക് പോകുമ്പോള്‍ റൂമില്‍ ഒറ്റക്കാവുന്ന അവസ്ഥ. നാട്ടിലെ പെണ്‍മക്കളെ കെട്ടിക്കാന്‍ കടം വാങ്ങി കല്യാണത്തില്‍ പോലും ഒന്ന് കൂടാന്‍ കഴിയാതെ കിട്ടിയ ലീവ് വേണ്ട എന്ന് വെച്ച് അവിടെ തന്നെ കഴിയുനവര്‍ . കിട്ടുന്ന ശമ്പളം കുറിയിലേക്ക് മാറ്റി സ്വന്തമായി ഒരു വീടെന്ന സ്വപനം പേറുന്നവര്‍. ഗള്‍ഫില്‍ ആറു കൊല്ലം നാട്ടില്‍ പോകാതെ നിന്ന് പെങ്ങന്‍ മാരെ മുഴുവന്‍ കെട്ടിച്ചയച്ചു തനിക്കൊരു കല്യാണം കഴിക്കണമെന്ന ആഗ്രഹം താലോലിച്ചു നാട്ടിലേക്കു പോന്നിട്ട്, ഉള്ള വീടും എട്ടു സെന്റ്‌ സ്ഥലവും പ്രായമായ ബാപ്പ മരികുന്നതിനു മുന്നേ ഭാഗിക്കണമെന്ന മൂത്തപെങ്ങളുടെ ആവശ്യം കേട്ട് കല്യാണം കഴിക്കാതെ വീണ്ടും ഉള്ള ലീവ് കാന്‍സല്‍ ചെയ്തു ഗള്‍ഫിലേക്ക് മടങ്ങിയ ഇക്കയുടെ പ്രായമുള്ള സക്കീര്‍ എന്ന ചെറുപ്പക്കാരന്റെ വേദനകള്‍...ഗള്‍ഫില്‍ ചോര നീരാക്കി ഉണ്ട്ക്കിയ സമ്പാദ്യമെല്ലാം ഭാര്യയെ ഏല്‍പ്പിച്ചു അവസാനം നാട്ടിലേക്കു ചെന്നപ്പോള്‍ മറ്റൊരുത്തനുമായുള്ള ഭാര്യയുടെ ബന്ധത്തിന്റെ കഥ കേട്ട് തകര്‍ന്നു വീണ്ടും ആശ്വാസം തേടി ഗള്‍ഫിലെ സുഹ്ര്ത്തുക്കളുടെ ഇടയിലേക്ക് ചേക്കേറിയ അഹമദ്‌ കുട്ടിക്കയുടെ കഥ. അങ്ങിനെ എന്തെല്ലാം.....

ഗള്‍ഫ്‌ കാരന്റെ തണലില്‍ അവന്റെ കുടുംബം മാത്രമല്ല .. മഹല്ലിലെ പാവപ്പെട്ട പെണ്‍കുട്ടിയെ കെട്ടിക്കാനും, പാവപ്പെടവര്‍ക്ക് വീടുണ്ടാക്കാനും, മെല്ലാം നാട്ടില്‍ നിന്നും ഗള്‍ഫിലെത്തിയവന്റെ ഒരു വിഹിതം എത്തുന്നു. നാട്ടിലെ വലിയ വലിയ ദീനീ സ്ഥാപനങ്ങളായ യതീം ഖാനകളും കോളജുകളും മെല്ലാം പ്രധാനമായും ആശ്രയിക്കുന്നത് ഈ ഗള്‍ഫു കാരനെയാണ്. പടച്ചവന്‍ ഈ ഗള്‍ഫ്‌ മുഖേന വല്ലാതൊരു അനുഗ്രഹമാണല്ലോ നമുക്ക് തന്നത്.





അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍.....

അശ്ഹദ് അന്‍ ലാ ഇലാഹ ഇല്ലള്ളാ...

പള്ളി മിനാരത്തില്‍ നിന്നും സുബ്ഹി ബാങ്കിന്റെ ഈരടികള്‍ ഉയര്‍ന്നു .. എവിടെ നിന്നൊക്കെയോ കേള്‍ക്കുന്ന പൂവന്‍ കോഴികളുടെ കൂവല്‍ ശബ്ദവും കിളികളുടെ ശബ്ദവും പുതിയൊരു പ്രഭാതത്തിനു ഒരുക്കങ്ങള്‍ കൂട്ടി. സുബ്ഹി നിസ്കാരത്തിനു ശേഷം അല്പം ഖുര്‍-ആന്‍ പാരായണവും കഴിഞ്ഞു .ഷാഹിന അടുക്കളയിലേക്ക് നീങ്ങി . ഉമ്മച്ചി നിസ്കാര പായയില്‍ നിന്നും എണീറ്റിട്ടില്ല. വാപ്പച്ചി പള്ളിയിലേക്ക് പോയിട്ടുണ്ടാകും ..ഇന്നലെ എപ്പോഴാ ഉറങ്ങിയത് എന്നോര്‍മയില്ല ...ഓരോന്നു ആലോചിച്ചു ഇരുന്നത് ഓര്‍മയുണ്ട്.

“ മുല്ലേ .....വാപ്പച്ചിക്കും മുത്തുനും കരിപ്പൂരില്‍ പോകണ്ടേ ...... ബെക്കം നാലു ഓട്ടടയും കറിയും ഉണ്ടാക്കിക്കോ ...അതാകുമ്പോ എളുപ്പമാ....” ഉമ്മ അടുക്കളയില്‍ എത്തി.

ആയിക്കോട്ടെ ഉമ്മാ.....”

“ നുബുവിനെയും ആബിയെയും വിളിച്ചോ....”

“ഇല്ല ഉമ്മ ...........അവര്‍ ഉറക്കത്തിലാ ....ഉപ്പയെ കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ അവരെയും കൊണ്ട് പോകാം എന്ന് വാപ്പച്ചി പറഞ്ഞിട്ടുണ്ട് എന്നും പറഞാ രണ്ടാളും ഉറങ്ങിയത്. ഇന്നിനി സ്കൂളില്‍ പോക്കൊന്നും ഉണ്ടാകില്ല ” ഷാഹിന പറഞ്ഞു.

“ ഞാന്‍ അവരെ വിളിക്കാം ....നീ ചായക്കും കൂടി വെള്ളം വെച്ചേക്ക് ......” ഉമ്മ കുട്ടികളെ വിളിക്കാനായി റൂമിലേക്ക്‌ പോയി....





തുടരും ......................

Tuesday, September 6, 2011

സുബൈദ യുടെ ആഗ്രഹം




"നീ എന്‍ സുന്ദരിയല്ലേ ...
വര്‍ണ നിലാവല്ലേ ..
നിന്‍ പുഞ്ചിരി ,,,എന്നിലുണര്ത്തും "
മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് ഓടിപ്പോയി
എടുത്തു നോക്കിയപ്പോ
സുബൈദ യുടെ കോള്‍ ആണ്...
സുബൈദ അവള്‍ എന്തെ ഈ നേരത്ത് വിളിക്കുന്നത്‌
ഏതായാലും ഫോണ്‍ ഓണ്‍ ചെയ്തു ..ചെവിയില്‍ വെചു ,,
ഞാന്‍ സുബൈദ യാണ്....നീ തിരക്കില്ലഞ്ഞാല്‍ ഇങ്ങോട്ടൊന്നു വരുമോ,,,
ഞാന്‍: ഞാന്‍ വരാം ..ഉച്ചക്ക് ശേഷം
.സുബൈദ എന്റെ ബന്ധുവും അയല്‍വാസിയും ആണ്
ഒറ്റയ്ക്ക് ആണ് താമസം...
ഭര്‍ത്താവ് ഗള്‍ഫില്‍ ആണ് ..
എന്തിനാവും അവള്‍ വിളിച്ചത് ..
ഞാന്‍ ഉച്ചക്ക് ശേഷം അവളുടെ
വലിയ
വീട്ടിലെത്തി..
പുറത്തൊന്നും ആരുമില്ല
പുറത്തുള്ള കോളിംഗ് ബെല്ലില്‍ പതിയെ കൈ അമര്‍ത്തി...
അകത്തു നിന്നും പാട്ടു പാടുന്നു...
വാതില്‍ പതിയെ തുറന്നു
അകത്തു നിന്നും ഗള്‍ഫില്‍ നിന്നുള്ള സ്പ്രേയുടെ
മോഹിപ്പിക്കുന്ന ഗന്ധം പുറത്തേക്ക് അലയടിച്ചു
അതിനു പിന്നാലെ
സുബൈദയും ...
കാര്യമായി പണിയൊന്നുമില്ലാതെ
ഒരു ഉറക്ക ചടവോടെ പുറത്തേക്കു വന്നു..
അലസമായ വസ്ത്ര ധാരണം..
തലയില്‍ തട്ടം പോലും ശരിക്ക് ഇട്ടിട്ടില്ല
വീട്ടില്‍ ആയത് കൊണ്ടോ ,,,
പുറത്തു ഞാന്‍ ആകുമെന്ന് കരുതിയതു കൊണ്ടോ ആകാം...
എന്തിനാവും ഇവള്‍ വിളിച്ചു വരുത്തിയത്
ഞാന്‍ അവളുടെ ആവശ്യം അറിയാന്‍
ആകാംക്ഷയോടെ കാത്തിരുന്നു..
അവള്‍ പറഞ്ഞു...
എന്റെ റസിയാ ..
തലയില്‍ പേന്‍ കടിച്ചിട്ടു വയ്യ
ഒന്നെടുത്തു തരുമോ ..
ഞാന്‍ പറഞ്ഞു
സുബൈദാ ..ഇവിടെ ഇരി.....

Thursday, August 18, 2011

മെസ്സ്

മൊയ്തീന്‍ ക്ക തനാസില്‍ മാറി ഞങ്ങളുടെ കമ്പനിയില്‍ ലേബര്‍ ആയി ജോലിയില്‍ ചെര്ന്നപ്പോള്‍ മുതല്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയതാ , ഇന്ന് ആരുടെ കൂടെ ആയിരിക്കും മൂപ്പരുടെ ഭക്ഷണം ?. അതിനൊരു കാരണം ഉണ്ട്. - ഞങ്ങള്‍ മൂന്നു മലയാളികള്‍ ആണ് കമ്പനിയില്‍ ഉള്ളത് .ഒരു റൂം, ഒരു കിച്ചണ്‍ ,ഒരു ബാത്ത് റൂം ,ഒക്കെ യാണെങ്കിലും മെസ്സ് മാത്രം രണ്ടാണ്. ഇടയ്ക്കിടെ ഒരാള്‍ സ്വതന്ത്രനായി അങ്ങോട്ടും ഇങ്ങോട്ടും കാലു മാറുമെങ്കിലും ഒരടുക്കളയില്‍ രണ്ടു പാചകം ആയി തുടര്‍ന്ന് പോരുകയായിരുന്നു .ഇതിലെക്കായിരുന്നു മോയ്തീന്ക്കയുടെ ആഗമനം. ഏതായാലും ഞാന്‍ ഭയപ്പെട്ടത് പോലെ സംഭവിച്ചില്ല .മൂപ്പര് ഞാനുള്‍കൊള്ളുന്ന ഭൂരിപക്ഷത്തിന്റെ കൂടെ തന്നെ ഇരുന്നു ഞങ്ങളോടോത്തുള്ള ആദ്യത്തെ അത്താഴം കഴിച്ചു.ഇനിയിപ്പോ സ്വതന്ത്രന്‍ കാലു മാറിയാലും ഒറ്റക്കാവില്ല എന്ന സമാധാനത്തോടെ ഞാനും വയര് നിറച്ചു.

ഭക്ഷണവും കഴിച്ചു രണ്ടു ഏമ്പക്കവും വിട്ടു മോയ്തീന്ക്ക മൂപ്പരുടെ കഥകള്‍ക്കും ഒരു ബീഡിക്കും ഒന്നിച്ചു തിരികൊളുത്തി. അത് വരെ സഹിച്ചിരുന്ന നൌഷാദ് ക്കയുടെ എല്‍ ആന്‍ഡ്‌ എം സിഗരറ്റി നോടൊപ്പം ഇനി മൊയ്തീന്‍ കാക്കയുടെ ബീഡി യും സഹിക്കേണ്ടി വരുമല്ലോ എന്ന ആലോചനയോടെ ന്നും അവിടെ ഇരുന്നു .ഞങ്ങളെക്കാള്‍ പ്രായവും വാചാലതയും,കൂടിയായപ്പോള്‍ ഒരു കാരണവര്‍ എന്ന നിലക്കുള്ള അദബ്‌ ഞങ്ങളും പാലിച്ചു. ഇതുവരെയുള്ള മൂപരുടെ ഗള്‍ഫ്‌ വീരകഥകള്‍ ക്ക് ശേഷം ഒരു ചെറിയ മൌനം ...

എന്തോ ചിന്തിച്ചു മോയ്തീന്ക്കയുടെ മുഖത്ത് അല്പം ഗൌരവം പ്രകടമായതായി എനിക്ക് തോന്നി. ഒരു പുതിയ ബീഡിക്ക് തിരി കൊളുത്തി മുഖത്ഹെ ഗൌരവം വിടാതെ മൂപ്പര്‍ വീണ്ടും സംസാരിച്ചു തുടങ്ങി.

"ഞാന്‍ ഇപ്പൊ നിങ്ങളോടോരു കാര്യം പറഞാ നിങ്ങളതു ചെവികൊള്ളുമോ..."

എന്താ കാര്യം ...ഇക്ക പറ....എന്ന് പറഞ്ഞു സുലൈമാനും , ചര്‍ച്ചയില്‍ സജീവമായി ചേര്‍ന്നു തുടങ്ങി...

കുറച്ചു നേരം ആരും മിണ്ടിയില്ല.

എന്തായിരിക്കും ഇയാള്‍ പറയാന്‍ പോകുന്നത് ....ഈ മാസത്തെ ശമ്പളം കടം ചോദിക്കുമോ...എനിക്ക് ആധിയായി...

കാര്യം വ്യക്തമാക്കാതെ ..ചുണ്ടിലിരുന ബീഡി ഒന്നാഞ്ഞു വലിച്ചിട്ട് മോയ്തീന്ക്ക തുടര്‍ന്ന്..

" നിങ്ങളെന്താ ബന്ഗാളികളെ മാതിരി .മലയാളികളല്ലേ ഞമ്മള്‍ ." കാര്യം പിടി കിട്ടാതെ പുതിയ കാരണവരുടെ മുഖത്തേക്ക് തന്നെ എല്ലാരും ഇരിക്കുന്നതിനിടക്ക് ഞാന്‍ പറഞ്ഞു.

" കക്കാ നിങ്ങള്‍ കാര്യം പറ "

അവസാനം കീഴടങ്ങല്‍ എന്നോണം മൂപ്പര് പറഞ്ഞു. " ഇനി മുതല്‍ ഇവിടെ ഒരു വെപ്പും കുടീം മതി. രണ്ടു പാത്രത്തില്‍ ഉള്ള ഈ വെപ്പ് നിര്ത്തിക്കൂടെ .ഈ ഏര്‍പ്പാട് ശരിയല്ല "

കാരണവരുടെ വരവ് മോശമില്ലല്ലോ ...എന്റെ മനസ്സ് പറഞ്ഞു.

ഏതായാലും കാരണവര്‍ പറഞ്ഞ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം പറഞ്ഞില്ല . സുലൈമാന്റെ സിംഗിള്‍ കിച്ചണും എന്റെയും നൌഷാദ് ക്കയുടെയും കൂട്ട് കച്ചവടവും ലയിക്കാന്‍ പോകുന്നു.നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അവസാനം മോയ്തീന്ക്കയുടെ ഉപടെഹ്സം ഫലിച്ചു. ഉടമ്പടിയില്‍ രണ്ടു കക്ഷികളും മനസ്സ് കൊണ്ട് ഒപ്പ് വെച്ചു.

തുടര്‍ന്ന് വരുന്ന നാലംഗ മെസ്സില്‍ ഓരോരുത്തരുടെ റോളും ഡ്യൂട്ടിയും കാരണവരായി തന്നെ തീരുമാനിച്ചു തന്നു .



അങ്ങിനെ ഞങ്ങളുടെ പുതിയ ഐക്യമെസ്സ് നിലവില്‍ വന്നു.ദിവസങ്ങള്‍ പലതു കഴിഞ്ഞു. സാധാരണ കണ്ടു വരാറുള്ള ചില്ലറ പൊട്ടലുകളും തട്ടലുകളുമായി അതങ്ങിനെ മുന്നോട്ടു പോയി.



പണ്ട് മുതലേ ടി.വി സീരിയലും , ഓവര്‍ ടൈം എന്ന ഓമന പേരില്‍ ഉള്ള മടിയും ആയിരുന്നെങ്കില്‍ ഇവിടെയും ആ വില്ലന്‍ തന്നെ ഐക്യത്തിന് തടസ്സമായി കടന്നു വരാന്‍ തുടങ്ങി.പത്രം കഴുകെണ്ടാവര്‍ അത് കഴുകാതെ വന്നാല്‍ പാചകം ചെയ്യേണ്ടവര്‍ അങ്ങോട്ടൊന്ന് നോക്കി ഇങ്ങോട്ട് തന്നെ ചാടും. വീണ്ടും പ്രശനങ്ങള്‍ തുടങ്ങി. സമാധാന ചര്ച്ചകളും , അടിയന്തിര യോഗങ്ങളും വീണ്ടു നടന്നു.മാസാവസാന മായ്പ്പോഴേക്കും സമരം കൊടുമ്പിരി കൊണ്ട്.

ഒരു ഒത്തു തീര്പ്പെന്ന നിലക്ക് വീണ്ടും യോഗം ചേര്‍ന്ന് ഓരോ ദിവസവും ഓരോഋത്തര്‍ മാറി മാറി എല്ലാകാര്യങ്ങളും ചെയ്യാന്‍ തീരുമാനം ആയി.അതിലും വന്നു പ്രശങ്ങള്‍...ചില ദിവസങ്ങളില്‍ പാചകം നടന്നതെയില്ല ..

റൂമില്‍ നിരാഹാരം അരങ്ങേറി ...അല്‍ ബൈക്ക്‌ ബ്രോസ്ടും , മാന്തിയും കപ്സയും അവരവര്‍ക്കായി റൂമിലേക്ക്‌ കൊണ്ട് വന് തുടങ്ങി. മാസം തീര്ന്നപ്പോള്‍ മെസ്സ് മാനജേര്‍ എന്നാ നിലക്ക് ഞാന്‍ കണക്കുകള്‍ നോക്കി ഓരോരുത്തരുടെ ഹിസാബുകള്‍ തീര്‍ത്തു.



പുതിയ മാസത്തിലെ ആദ്യത്തെ ദിവസം ഒരു വെള്ളിയാഴ്ചയായിരുന്നു.ജുമുഅ കഴിഞ്ഞു റൂമിലെത്തിയപ്പോള്‍ അന്നത്തെ ദിവസത്തെ പാചകക്കാരന്‍ ഇല്ല ഭക്ഷണവും ഇല്ല .അന്നും റോസ് ബുഖാരിയും കറങ്ങി തിറിഞ്ഞ കോഴിയും തന്നെ ശരണം. കടയില്‍ പോയി അത് വാങ്ങി കൊടുവന്നു കഴിച്ചു ...ഞാന്‍ പതിവ് വെള്ളിയാഴ്ച ഉള്ള ഉച്ച ഉറക്കത്തിലേക്ക് നീങ്ങി .മോയ്തീന്ക്ക ശറഫിയ യില്‍ ഒന്ന് പോകണം , നാട്ടുകാരെ കാണാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി. എലല്വരും ഓരോ വഴിക്ക് പോയതിനാല്‍ സുഖമായി ഉറങ്ങാം എന്ന ചിന്തയോടെ വാതില്‍ കുറ്റിയിട്ടു ലൈറ്റും ഓഫാക്കി ഞാന്‍ കിടന്നു.



വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് . ലൈറ്റിട്ടു , സമയം അഞ്ചു കഴിഞ്ഞിട്ടേ ഉള്ളൂ...ആരാ ഇപ്പൊ ഈ നേരത് എന്ന് ചിന്തിച്ചു വാതില്‍ തുറന്നു നോക്കിയപ്പോള്‍ മുന്നില്‍ മോയ്തീന്ക്ക നില്‍ക്കുന്നു. മൂപ്പരെ കയ്യിലേക്ക് നോക്കി ഞാന്‍ ഞെട്ടിപ്പോയി... ഒരു പോര്ട്ടബള്‍ സ്റ്റവും രണ്ടു മൂന്നു പത്രങ്ങളും, സ്വപ്നം കണ്ടതായിരിക്കുമെന്നു കരുതി കണ്ണ് ശരിക്കൊന്നു തിരുമ്മി നോക്കിയപ്പോ മൂപ്പര്‍ക്ക് ഒരു ഒയന്ന ചിരി .ഞാന്‍ ചോദിച്ചു ഇതെന്താ മോയ്തീന്ക്ക ...??? ഉടനെ മറുപടി വന്നു. "ഇനി ഞാന്‍ ഒറ്റക്കാ "

അങ്ങിനെ ഞങ്ങളെ മെസ്സ് വീണ്ടും എണ്ണം കൂടി രണ്ടുള്ളത് മൂന്നായി....

എന്നാലും എനിക്കൊരു സമാധാനം ഉണ്ട്...നൌഷാദ് ക്ക എന്റെ കൂടെയാണ്....ഭൂരിപക്ഷം എനിക്ക് തന്നെ ...

Saturday, August 13, 2011

ധര്‍മേന്ദ്രന്റെ നോമ്പ് കാലം

ഗള്‍ഫ്‌ ജീവിതത്തിലെ നോമ്പ് തുറകള്‍ ഓര്‍മകളില്‍ നിന്നും മായുക പ്രയാസമാണ്. കൂടുതല്‍ അംഗങ്ങളുള്ള ചില റൂമുകളില്‍ നോമ്പ് തുറക്കായി ഫ്രൂട്ട്സും ചില്ലറ പൊരികളും ഉണ്ടാക്കും. ചിലര്‍ തൊട്ടടുത്തുള്ള പള്ളിയിലേക്ക് പോകും.. ഞങ്ങളുടെ കമ്പനിയിലെ മലയാളികള്‍ (നാലുപേര്‍ ) കൂടുതലും അങ്ങിനെ തന്നെ ആയിരുന്നു.ഉച്ചക്ക് രണ്ടു മണി വരെ ആയിരുന്നു കമ്പനി ടൈം. ജോലി കഴിഞ്ഞു കുളിയും നിസ്കാരവും കഴിഞ്ഞു കിടന്നു ഉറങ്ങാനേ എല്ലാരും നോക്കുകയുള്ളൂ . കമ്പനിയില്‍ ഞങ്ങളുടെ തൊട്ടടുത്ത റൂമില്‍ ആയിരുന്നു ഗുജറാത്തില്‍ നിന്നുള്ള മൂസ , കേശുഭായ്‌ , ധര്മെന്ദ്ര എന്നിവരും പാകിസ്ഥാനികളായ രണ്ടു പേരും താമസിചിരുന്നത് .നോമ്പ് കാലത്ത് ഞങ്ങള്‍ രണ്ടു മണി വരെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ കമ്പനിയില്‍ കേശുവിനും ധര്മെന്ദ്രയും മൂന്നര വരെ ജോലിയുണ്ടാകും. അതായിരുന്നു കഫീലിന്റെ നിയമം.
നോമ്പ് തുറക്കാന്‍ ഞങ്ങള്‍ പള്ളിയില്‍ പോകുമ്പോള്‍ ഹിന്ദിക്കാരും പാകിസ്ഥാനികളും റൂമില്‍ നിന്ന് തന്നെയാണ് തുറക്കല്‍ . ജോലി കഴിഞ്ഞു ഞങ്ങളെ പോലെ നോമ്പ് നോറ്റ പാക്കിസ്ഥാനികളും ഗുജറാത്തി ആയ മൂസയും കിടന്നുറങ്ങും .മൂന്നരക്ക് ജോലി കഴിഞ്ഞെത്തുന്ന കേശുവും അവന്റെ കുളിയും നനയും കഴിഞ്ഞാല്‍ കിടന്നുറങ്ങും.എന്നാല്‍ ധര്‍മേന്ദ്ര അങ്ങിനെയല്ല . ഇവര്‍ ഉറങ്ങി എണീറ്റ്‌ വരുമ്പോഴേക്ക് മൂപ്പര് അവര്‍ക്ക് വേണ്ട എല്ലാ വിഭവങ്ങളും ഉണ്ടാക്കും . അതെല്ലാം നിരത്തി വെച്ചിട്ട് മൂപര് അവിടെ ഇരിക്കും . കണ്ണും തിരിമ്മി നോമ്പുകാര്‍ നേരെ എണീറ്റ്‌ വന്നിരിക്കുന്നത് ഇതിന്റെ മുന്നില്‍ ആയിരിക്കും .. അപൂര്‍വ്വം ദിവസങ്ങളിലെ ഇതിനു മാറ്റം ഉണ്ടാവാറുള്ളൂ . പക്ഷെ നമ്മുടെ ധര്‍മേന്ദ്ര ഈ കൂട്ടത്തില്‍ ഇരിക്കുകയില്ല ..എല്ലാവരും കഴിക്കുന്നത്‌ നോക്കി മൂപര് ബെഡില്‍ കേറി ഇരിക്കും ...മുറുക്കാനും വായിലിട്ടു . അവര് ഭക്ഷണം കഴിച്ചിട്ടേ അയാള്‍ കഴിക്കുകയുള്ളൂ .
പക്ഷെ ഇതിലേറെ രസകരം നോമ്പുകാലത് ദര്മേന്ദ്ര പകല്‍ ഭക്ഷണം കഴിക്കുന്നത്‌ ഞാന് കണ്ടിട്ടില്ല .. ഗള്‍ഫ്‌ വിട്ടെങ്കിലും ഗള്‍ഫിലെ നോമ്പുകാലം വരുമ്പോള്‍ മനസ്സില്‍ ഓടിയെത്തുക ധര്‍മേന്ദ്ര എന്ന ഗുജറാത്തി യാണ്

Monday, March 14, 2011

APL ഉം BPL ഉം രണ്ടു രൂപയുടെ അരിയും പിന്നെ ഞങ്ങളും

കേരളത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍ .....എന്ന ഹെഡിങ്ങില്‍ മുസ്ലിം ലീഗ് നേതാവ് കെ.എന്‍ .എ. ഖാദര്‍ സിറാജ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലെ വരികളിലൂടെ നീങ്ങി എത്തിയത് “പണക്കാരായ നാട്ടു പ്രമാണിമാര്‍ മരിക്കാന്‍ കിടക്കുമ്പോള്‍ ജീവിത കാലത്ത് ചെയ്ത ദ്രോഹങ്ങളുടെ ഫലം നീങ്ങി പോകാനും ശാന്തനായി മരിച്ചു കിട്ടാനും ബന്ധുക്കള്‍ ചാക്ക് കണക്കിന് അരി പാവങ്ങള്ക്ക് വരികൊടുക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട് .ഇതുപോലെയൊക്കെ ഒരു ആചാരമെന്നല്ലാതെ ഈ സര്ക്കാ രിന്റെ രണ്ടു രൂപയുടെ അരിക്കാര്യം കാണാന്‍ കഴിയില്ല. ......”
ഈ പറഞ്ഞ രണ്ടു രൂപയടെ അരിയാണ് യു.ഡി.എഫു നേതാവ് പ്രതാപന്‍ MLA കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ ഇടപെട്ട് നിര്ത്തി വെപ്പിച്ചിരിക്കുന്നത്.
ഏകദേശം ഒരു മാസം മുന്പ്ല സിറാജ് ദിനപത്രത്തില്‍ “എ.പി.എല്‍ വിഭാഗത്തിന് രണ്ടു രൂപക്ക് അരി” എന്ന് ഒറ്റനോട്ടത്തില്‍ കണ്ടപ്പോള്‍ “എ.പി.വിഭാഗത്തിന് രണ്ടു രൂപയ്ക്കു അരി” എന്നാണ് തോന്നിയത്.(ഞങ്ങള്‍ AP വിഭാഗം സുന്നികള്‍ ആയതിനാല്‍ ചിലത് കാണുമ്പോ ഇങ്ങിനെയൊക്കെ തോന്നാറൂണ്ട് ) അപ്പോളെ അടുത്തുണ്ടായിരുന്ന ഉപ്പയോട് തമാശയായി ഞാന്‍ പറഞ്ഞു . ഇത് എ.പി. വിഭാഗത്തിന് കിട്ടുന്നതാ എന്ന് കരുതി ആരും മുടക്കാതിരുന്നാല്‍ മതിയായിരുന്നു.അല്ലേലും ചില കാര്യങ്ങളുടെ ഗതി ഇങ്ങനെയാ...ബൂലോകതുള്ളവരോട് ഇക്കാര്യം പ്രത്യകിച്ചു എടുത്തു പറയേണ്ടല്ലോ . കോഴിക്കൊട്ടൊരു പള്ളി എന്ന് കേട്ടപോഴേക്കും അതിന്റെ ഒരു സാമ്പിള്‍ കണ്ടതല്ലേ . AP വിഭാഗത്തിനു വല്ലതും കിട്ടുക എന്ന് വച്ചാ, ഇമ്മാതിരിയൊന്നു സഹിക്കാന്‍ സമുദായത്തിലെ ചിലര്ക്ക്ട കഴിയില്ല. കുറച്ചു മുന്പ്ൊ ഇടതുപക്ഷം സര്ക്കാ ര്‍ AP വിഭാഗത്തിന് കുറച്ചു സ്കൂള് കള്ക്കുഴള്ള അംഗീകാരം (സ്കൂളല്ല ) കൊടുത്തപ്പോ കോടതിയിലെക്കോടി വിവരം കൊടുത്തത് സമുദായത്തില്‍ നിന്നുള്ളവരാണല്ലോ. ആരെ കീഴിലായാലും വേണ്ടിയില്ല മാപ്പിള കുട്ടികള്‍ നാലു ഇംഗ്ലീഷ് അക്ഷരം പഠിച്ചോട്ടെ എന്ന് കരുതുന്നതിനു പകരം അതെങ്ങിഒനെയെങ്കിലും പൂട്ടിക്കണം എന്നതാ ആഗ്രഹം ...
അതുപോട്ടെ , പറഞ്ഞുവന്നപ്പോ ചില സത്യങ്ങള്‍ വന്നു പോയെന്നു മാത്രം. അങ്ങിനെ APവിഭാഗത്തിന് അല്ല APL വിഭാഗത്തിന് രണ്ടു രൂപയ്ക്കു അരി എന്ന് കേട്ടപ്പോ തന്നെ ഞമ്മളെ ബാപ്പ അത് കിട്ടാനുള്ള പൂതിയും വെച്ചിറങ്ങി. ഈ അരി കിട്ടിയിട്ട് വേണം രണ്ടു വര്ത്താബനം ഉമ്മയോട് പറയാന്‍. ആ അത് നിങ്ങള്ക്ക റിയൂലല്ലോ.പറഞ്ഞുതരാം
എന്റെ ബാപ്പ ഒരു സര്ക്കാാര്‍ സ്കൂളിലെ പ്യൂണ്‍ ആയിരുന്നു.ഇപ്പൊ പെന്ഷ ന്കാകരനും, അതിന്റെ അഹങ്കാരമൊന്നും ഞങ്ങള്ക്കി ല്ല കേട്ടോ. സര്കാണര്‍ ജോലിയിലിരിക്കുമ്പോള്‍ തന്നെ ഓരോ മാസവും ശമ്പളം കിട്ടുന്ന അന്ന് ഒരു കണക്ക്കൂട്ടലുണ്ട് , അസീസിന്റെ മസാല ക്കട, പച്ചക്കറി, മീന്കാുരന്‍ വീരാന്കു‍ട്ടി ,പാല് , മെഡിക്കല്‍ ഷോപ്പ് , ഞ്ങ്ങല്ല്ക്ക് സ്കൂളിലേക്കുല്ല ബസിന്റെ പൈസ, വാപ്പന്റെ ബസിന്റെ പൈസ(അത് സര്ക്കാസര്‍ വേറെ കൊടുക്കുന്നില്ലല്ലോ)...... അങ്ങിനെ കുറെ കൂട്ടാന്‍ ഉണ്ടാകും. കണക്ക് കൂട്ടി പൈസ വേര്തികരിക്കല്‍ വേഗം കഴിയും. കണക്ക് കൂട്ടി കഴിയുന്നതും കാത്തു ഉമ്മ അടുത്ത്തുണ്ടാവും . കുടുംബ ശ്രീ യില്‍ കൊടുക്കാന്‍ ഒരു പത്തു രൂപ വാങ്ങാന്‍ . കൂട്ടി കഴിഞപ്പോ അടുത്തതു കമ്മി ബജറ്റ് . പൈസ ചോദിയ്ക്കാന്‍ നിന്ന ഉമ്മയോട് പതിനഞ്ചു രൂപ അങ്ങോട്ട്‌ കടം ചോദിച്ചു ഉപ്പ അടുത്ത മാസത്തേക്കുള്ള നിക്ഷേപം സമാഹരണം ആരംഭിക്കും. പുതിയ ചുരിദാര്‍ വേണമെന്ന് പറഞ്ഞ പെങ്ങളോടു ഓണത്തിനു ബോണസ് കിട്ടട്ടെ എന്ന് പറഞ്ഞു സമാധാനിപ്പിക്കും.
ഇതാണ് ഒരു സാധാരണ സര്ക്കാ ര്‍ കുടുംബം. അത് പെന്ഷഞനും കൂടി ആയാലോ..!! .അയല്‍ പക്കത്ത് മൂന്നു മക്കള്‍ ഗള്ഫി്ലും വാപ്പക്ക് ബേപ്പൂര്‍ ഹോള്സെസയില്‍ മീന്കച്ച്ചവടവും മുള്ള പാത്തുമ്മ താത്തയ്ടെ വീട്ടിലും , മരമില്ലുള്ള വീരാന്‍ ക്കയുടെ വീട്ടിലും BPL അരി കിട്ടുന്നത് കാണുമ്പോ ഉമ്മക്ക് കലി കേറും. പെന്ഷനായവരെയെങ്കിലും ഒന്ന് BPL ആകിയിരുന്നെന്കില്‍. അതിനിടയില്‍ എന്നെ ഒരു രണ്ടാഴ്ച വീണ്ടും മെഡിക്കല്കോിളേജില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു. (പേരിനൊരു അക്സിഡന്ടു പറ്റി, രണ്ടുകൊല്ലമായി ,കാലില്‍ ക്മ്പിയിട്ടു വീട്ടില്‍ തന്നെയാ...). അവിടെ കോളേജില്‍ തൊട്ടടുത്ത ബെഡില്‍ ഒരു പേരാമ്പ്ര ക്കാര്‍ ഉണ്ടായിരുന്നു. നല്ലവരാണു.കേട്ടോ..ചിലപ്പോ ഞങ്ങള്ക്കുിള്ള ഭക്ഷണവും അവര്‍ വീട്ടില്‍ നിന്നും കൊണ്ട് വരും. അവര്ക്ക് ബ്രെഡും പാലും മുട്ടയും ഫ്ര്രീയുമാണ്. കാരണം കാക്ക ന്റെ റേഷന്‍ കാര്ഡ്ണ‌ BPL ആണ്. ഉമ്മനോട് (ആശുപത്രിയില്‍ കൂടെ ഉമ്മയയിരുന്നു) നിങ്ങള്‍ ബ്രെഡും പാലും വാങ്ങുന്നില്ലേ എന്ന് ചോദിച്ചാല്‍ , “മോനത് തിന്നൂല എന്ന് പറയും. പിന്നെ ഉമ്മക്ക് ഷുഗറാ “എന്നും മറുപടി പറയും...എന്നോട് സ്വകാര്യം പറയും കാര്ഡ്് BPL ആണെന്കില്‍ നമുക്കും ആ മുട്ടയും പാലും ബ്രെഡും തിന്നാമായിരുന്നു . ഞാന്‍ തമാശയായി പറയും ഉപ്പനോട് ആ പെന്ഷുന്‍ പണി രാജി വെക്കാന്‍ പറ എന്ന്...ഉമ്മ പറയും നിനക്കും അങ്ങിനെ ഒരു പണി സര്ക്കാകരില്‍ കിട്ടിയെങ്കില്‍ എന്ന്......അതാണ് സര്ക്കാ ര്‍ ജോലി . രണ്ടറ്റം മുട്ടാന്‍ പാടാണെന്കിലും അതൊരു ഗമയാ.....
പേരാമ്പ്ര കാക്കാന്റെ ഉള്ള മക്കളും പേരമക്കളും വരെ ഗള്ഫി ല്‍ . ഒരുത്തന്‍ കുവൈത്തീന്നു വിളിച്ചു വെച്ച ഉടനെ വരും അബുദാബി. ആയതു കൊണ്ട് ഫോണിനും സന്ദര്ശീകര്ക്കും കുറവുമില്ല .ഏതായാലും ഞങ്ങള്ക്കൊിരുമിച്ചു ആശുപത്രിയില്‍ നിന്നും ഡിസ്ചാര്ജ്ന‌. ഇനി ബില്ലടച്ചു പോകാം. അടിപൊളിയായി ആശുപത്രിയില്‍ ആഘോഷിച്ച പേരാമ്പ്ര ക്കാര്ക്ക് BPL കാര്ഡ്ച‌ ആയതിനാല്‍ ഒന്നും അടക്കനില്ല . പാവം വാപ്പ സര്ക്കാരര്‍ പ്യൂണ്‍ ആയി പെന്ഷ ന്‍ വാങ്ങുന്നതിനാല്‍ പതിനാല് ദിവസത്തേക്ക് 140 രൂപ അടച്ചു ഞങ്ങളും ഡിസ് ചാര്ജ്പ‌.
അങ്ങിനെ ഇതൊക്കെ കാണുമ്പോഴും അനുഭവിക്കുമ്പോഴും ഉമ്മക്ക് ബാപ്പനോടും APL-BPL തരം തിരിവുകളോടുമുള്ള അമര്ഷംു കൂടും.അതൊന്നു കുറക്കാന്‍ വേണ്ടി യായിരുന്നു വാപ്പ വേഗം ഫോറമോക്കെ പൂരിപ്പിച്ചു രണ്ടു രൂപക്കുമുള്ള അരിക്ക് ഓടിയത്. ഞങ്ങളും രണ്ടു രൂപക്കുള്ള അരി കൊണ്ട് ചോറ് തിന്നു എന്ന് പറയാന്‍ വെള്ളം അടുപ്പത്ത് വെച്ച് കാത്തിരുന്ന ഉമ്മ ഞെട്ടിപ്പിച്ചായിരുന്നു ആ വാര്ത്ത ‍ കേട്ടത്. ആ അരി വേവൂലാ....യു.ഡി.എഫ്, പ്രതാപന്‍ അത് മുടക്കി .
സുന്നികള്‍ എന്ത് അന്നദാന അനുബന്ധ പരിപാടി നടത്തിയാലും അത് മുസ്ലിയാക്കന്മാര്ക്ക് വയര് നിര്ക്കാനുള്ള പരിപാടിയാണെന്ന് പറഞ്ഞു അതിനു പാരവെക്കാനും കളിയാക്കാനും മുടക്കാനും മുജാഹിദുകള്‍ നടക്കലുണ്ട്. പക്ഷെ കുറെ പാവപ്പെട്ടവ്ര്ക്കാത്തു ലഭിക്കുന്നുണ്ട് എന്നവര്‍ കാണാറില്ല. അതുപോലെ ഏതു വോട്ടു കിട്ടാനാണെന്കിലും ആയികൊട്ടെ, കുറെ പാവങ്ങള്ക്കും ഞങ്ങളെപ്പോലുള്ള ദാരിദ്ര്യ രേഖക്ക് മുകളിലുള്ള പാവപ്പെട്ടവര്ക്കും കിട്ടുമായിരുന്ന ഒരു ആനുകൂല്യമാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. അത് മുടക്കണ്ടായിരുന്നു......പ്രതാപാ...
എന്റെ ഉമ്മ ഉപ്പയോടു പറഞ്ഞതെ എനിക്കും പറയാനുള്ളൂ....
വോട്ടു ചോദിച്ചു ഇങ്ങോട്ട് വരട്ടെ .....അപ്പോ പറയാം...

Monday, February 7, 2011

സൌമ്യ എന്നോട് പറയുന്നു....അല്ല നമ്മളോട്


സൌമ്യ , അവള്‍ എന്നോട് വിളിച്ചു പറയുന്നു....അല്ല നമ്മളോട് പറയുന്നു .
നിന്റെ ജനുസ്സില്‍ പെട്ടവനാണല്ലോ എന്നെ കൊന്നത്...
ട്രാക്കില്‍ എന്റെ മാനം ചവിട്ടി മെതിച്ചത് , നിന്റെ കൂട്ടുകാര്‍ ഞാന്‍ വീഴുന്നത് നോക്കി നിന്ന്....അവര്ക്കൊ ന്നു സഹായിച്ചു കൂടായിരുന്നോ...ഉച്ചത്തില്‍ ഒന്ന് നിലവിച്ചു കൂടായിരുന്നോ...ആ ചങ്ങല ഒന്ന് വലിചിരുന്നെന്കില്‍ ...? എന്തേ നീ പ്രതികരിക്കാതിരുന്നത്....ഞാന്‍ നിന്റെ സഹോദരി അല്ലായിരുന്നോ....അതോ നിന്റെ മൊബൈല്‍ കാമറ ഉപയോഗിച്ച് ഞാന്‍ വീഴുന്ന രംഗം ഷൂട്ട്‌ ചെയ്യാന്‍ നീ ഒരുങ്ങിയോ..... ഒരാള്‍ നിങ്ങളോട് പറഞ്ഞില്ലേ ഒരു പെണ്ണ് വീണെന്ന്...നിങ്ങള്‍ അയാളെ കുറ്റപ്പെടുത്തി...കളിയാക്കി...പേടിപ്പെടുത്തി. ഞാന്‍ നിങ്ങളുടെ സഹോദരി അല്ലാഞ്ഞിട്ടല്ലേ....ആയിരുന്നെങ്കില്‍ ...നിങ്ങള്‍ നിലവിളിക്കില്ലയിരുന്നോ...അതെ എന്നെ കൊന്നത് ഒരാളല്ല നീയും കൂടി അവന്റെ കൂടെ ഉണ്ട്....
ഞാന്‍ മരിച്ചു. വേദനയോടെ....എന്റെ മോഹങ്ങള്‍ ബാക്കിയാക്കി...ആശകള്‍ പൂവണിയാതെ...എന്റെ അമ്മ , അനിയന്‍ അവര്ക്ക് നിങ്ങള്‍ നക്കാപിച്ച നല്കും ....കിട്ടിയത് ലാഭം എന്നും നിങ്ങള്‍ പറയും....
എന്നെ കൊന്നവനെ കുറെ കൊണ്ട് നടക്കും....വെറുതെ വിടാന്‍ ന്യായങ്ങള്‍ തേടും....അവനെ കല്ലെറിഞ്ഞു കൊന്നു ജനങ്ങള്ക്ക്്‌ മുന്നില്‍ കെട്ടി ത്തൂക്കാന്‍ നിനക്ക് കഴിയില്ലേ....ഞാന്‍ നിന്റെ പെങ്ങളല്ലേ...ആയിരുന്നെകില്‍ നീ അതിനു ഒരുമ്പെടുമോ.....
ഞാന്‍ മരിച്ചു....കൊന്നവന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ്‌ ,,, അവനെ അവരില്‍ പലരും കണ്ടിട്ടുണ്ട്...എന്നിട്ടും എങ്ങിനെ അങ്ങിനത്ത ഒരുവന്‍ ഇരകളെ തേടി വീണ്ടും വീണ്ടും അലയുന്നത്....അവനെ പോലുല്ലവനെ പിടിച്ചു കെട്ടാതെ നിങ്ങലെന്തിനാ സുരക്ഷ ചര്ച്ചാ ചെയ്യുന്നത്.
ഞാന്‍ മരിച്ചു...ഇനിയെന്നെ നിങ്ങള്‍ ആഘോഷിക്കും, രണ്ടു ദിവസം മാത്രം. അതിനു ശേഷം മറക്കും,,,,വീണ്ടും അടുത്ത ദുരന്തം വരുമ്പോള്‍ അന്നും നിങ്ങള്‍ ആഘോഷിക്കും....
ഞാനൊന്ന് ചോദിച്ചോട്ടെ...ഹൃദയം ഉള്ളവരുണ്ടോ ഇവിടെ എന്നല്ല ,,, കടുത്ത ഹൃദയം ഉള്ളവരുണ്ടോ...RSS ,NDF, KSU, DYFI ഒന്നുമല്ല ഉണ്ടാവേണ്ടത്....അനീതിക്കെതിരെ വാളെടുത്തു പൊരുതാന്‍ ചങ്കുറപ്പോടെ നില്ക്കാന്‍ ...നിനക്ക് കഴിയുമോ...
ഇവിടെ നീതി പുലരുന്നില്ല....ചര്ച്ചUകള്‍ മാത്രമേയുള്ളൂ...ഫലമില്ലാത്ത , തീരുമാനമാകാത്ത , നടപ്പില്‍ വരുത്താത്ത ചര്ച്ച കള്‍. അവരെ ഇനിയും കാത്തിരിക്കണോ....
നീ എനിക്ക് ആദരാഞ്ജലി പറയുകയല്ല വേണ്ടത്,,മരണം വരിച്ച എനിക്കതിന്റെ ആവശ്യമില്ല ,,,തീരാത്ത മോഹങ്ങളും തോരാത്ത കണ്ണീരുമായി എന്റെ ആത്മ്മാവിനു ഇനി ഉറക്കമുണ്ടോ....
ഒന്നേ നീ എനിക്ക് വേണ്ടി ചെയ്യാനുള്ളൂ
,ഇറങ്ങി ത്തിരിക്കുക ,,,പോരാടുവാന്‍ ..ആദ്യം നിന്റെ മനസ്സിനോട്...അത് കഴിഞ്ഞു ..ഇവിടത്തെ ജീര്ണറതക്ളോട് ,,,.അല്ലെങ്കില്‍ നിന്റെ ,,പെങ്ങന്മാര്ക്ക്് , ഉമ്മ മാര്ക്ക് ,,ഇവിടെ ജീവിക്കാന്‍ കഴിയില്ല....