ഏറ്റവും പുതിയ പോസ്റ്റുകള്‍

Saturday, September 17, 2011

ഇതിനാണോ അധിനിവേശം എന്ന് പറയുക ..?????
പ്രളയം വന്നപ്പോള്‍ അവര്‍ ഒരു തുരുത്തില്‍ അഭയം തേടി ..
എല്ലാ വിഭാഗങ്ങളും അവരില്‍ ഉണ്ടായിരുന്നു ...
പുല്ലു തിന്നുന്നവരും , ഇറച്ചി തിന്നുന്നവരും ,
രണ്ടും കൂടി കൂട്ടി തിന്നുന്നവരും ..
ഒന്നും തിന്നാതെ ജീവിക്കുന്നവരും അതിലുണ്ട് ...
ഇങ്ങിനെയുള്ളവര്‍ ഒന്നിച്ചു താമസിച്ചാല്‍ ഒരു
കലാപം അവരെ നിയന്ത്രിക്കുന്നവര്‍ മുന്‍ കൂട്ടി കണ്ടു ,,,
അവര്‍ ഒരു തീരുമാനം എടുത്തു ..
ഇവിടെ ആരും പുല്ലു തിന്നരുത് ..
ഇവിടെ ആരും മാംസവും തിന്നരുത് ..
തിന്നാത്തവര്‍ തിന്നാതിരിക്കുന്നതിന്റെ മഹത്വവും പറയരുത്...
സ്വന്തം ഇഷ്ടങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് പുറത്തു പോയി വേണ്ടത് തിന്നാം
തുരുത്തില്‍ ജാതി താല്പര്യങ്ങള്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു...
പകരം എല്ലാവരും പഴങ്ങള്‍ മാത്രം ഭക്ഷിക്കുക...
എല്ലാവരും സമ്മതിച്ചു...
എങ്കിലും ചിലരുടെ ഉള്ളില്‍ മാംസവും
മറ്റു ചിലരുടെ ഉള്ളില്‍ പുല്ലും അടിച്ചമര്‍ത്ത പെട്ട വികാരങ്ങള്‍ ആയി....
ദിവസങ്ങള്‍ കഴിഞ്ഞു ...
തുരുത്തിലേക്ക് പുതിയവര്‍ വന്നുകൊണ്ടേയിരുന്നു
തുരുത്തും അതിലുള്ളവരും എല്ലാവരെയും സ്വീകരിച്ചു....
പഴവര്‍ഗ്ഗങ്ങള്‍ നല്‍കി അവരെ പോഷിപ്പിച്ചു ..
ഒരു ദിവസം കടന്നു വന്നവന്‍ ഇറച്ചി തിന്നുന്നവന്‍ ആയിരുന്നു ..
നിയമങ്ങള്‍ അവനെയും പഴം തീറ്റിപ്പിച്ചു ..
വൈകാതെ അവന്‍
എല്ലാവര്ക്കും പ്രിയങ്കരന്‍ ആയി...കാരണം
അവന്‍ അവിടെയുള്ളവര്‍ക്ക് കഥകള്‍ പറഞ്ഞു കൊടുത്തു
പാട്ടുകള്‍ പാടികൊടുത്തു ....
അവിടെയുള്ളവരുടെ പൂര്‍വീകരുടെ കഥകള്‍ അവന്‍ പറയുന്നത് കേട്ട്
എല്ലാവരും അവനെ പുകഴ്ത്തി പറഞ്ഞു....
ഉഗ്രന്‍....വല്ലഭന്‍ ...ശിങ്കാരി ...സ്ഥാനപ്പേരുകള്‍ അവനു അലങ്കാരങ്ങള്‍ ആയി...
ഇടക്കിടെ അവന്‍ അവന്റെ സ്വന്തക്കാരെയും തുരുത്തിലേക്ക് കൊണ്ട് വന്നു
അവര്‍ അവന്റെ വക്താകള്‍ ആയി....കാവലാളുകള്‍ ആയി ...
അവന്‍ കൊണ്ട് വന്നത് മുഴുവന്‍ ഇറച്ചി തിന്നുവരായിരുന്നു
അതാരും അറിഞ്ഞില്ല .....അറിഞ്ഞവര്‍ മിണ്ടിയുമില്ല
അങ്ങിനെയിരിക്കെ ഒരു ദിവസം അവന്‍
പുറത്ത് പോയി വന്നു ..കയ്യിലൊരു കൊട്ടയില്‍ കുറെ പുല്ലും ..
അവന്‍ അവിടെയുള്ള പുല്ല് തിന്നുന്നവര്‍ക്കതു നല്‍കി...
അവര്‍ക്ക് ആവേശമായി ....അടക്കിപിടിച്ച വികാരങ്ങള്‍ ഉയര്‍ന്നു ......
അവര്‍ അവനെ കുറിച്ച് പാട്ടുകള്‍ പാടി......വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്നു ...
പിറ്റേ ദിവസം അവന്‍ വന്നത് വലിയൊരു കൊട്ട തലയില്‍ വെച്ചായിരുന്നു ..
പുല്ല് തിന്നുന്നവര്‍ ഓടിച്ചെന്നു ...അവര്‍ നിരാശരായി
അതില്‍ പുല്ല് ആയിരുന്നില്ല ...നിറയെ ഇറച്ചി ആയിരുന്നു...
ഇറച്ചി തിന്നുന്നവര്‍ക്ക് ആവേശമായി അവര്‍ ഒന്നിച്ചവന് സിന്ദാബാദ് വിളിച്ചു.
അവനും അവന്റെ കൂട്ടുകാരും വക്താക്കളും അതാവോളം തിന്നു...
തലയിലേറ്റിയ കൊട്ടകള്‍ പിന്നെയും വന്നു ...
എന്നും നിറയെ ഇറച്ചി മാത്രം ആയിരുന്നു....
പുല്ല് തിന്നുന്നവര്‍ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല ...
തുരുത്തിനെ നിയന്ത്രിക്കുന്നവര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല
കാരണം അപ്പോഴേക്കും തുരുത്തില്‍
ഇറച്ചി തിന്നുന്നവര്‍ ഭൂരിപക്ഷം നേടിയിരുന്നു..........
○○○○○○○○○○○○○○○○○○○○○○

1 comment:

  1. കയ്യൂക്കുള്ളവൻ കാര്യക്കാരൻ..നന്നായി അവതരിപ്പിച്ചൂ... ഞാൻ ഇന്നാണെത്തെണ്ടിയിരുന്നതെന്ന് ഈശ്വര നിശ്ചയം..

    ReplyDelete