ഏറ്റവും പുതിയ പോസ്റ്റുകള്‍

Tuesday, September 18, 2012

തണല്‍ വിരിയിച്ച വഴികള്‍ -ഭാഗം അഞ്ച്

ആര്‍ദ്രമായ കണ്ണുകളുമായി സക്കീര്‍ പള്ളിയില്‍ നിന്നും ഇറങ്ങി,ഉപ്പയുടെ കൈ പിടിച്ചു കൊണ്ട് നബീലും . ഷുക്കൂറും മറ്റു ചിലരും പിറകിലുമായി പുറത്തേക്ക് വന്നു. ആര്‍ക്കും ഒന്നും സംസാരിക്കാന്‍ ഇല്ലാത്തത് പോലെ മൂകത അവിടെ തളംകെട്ടി. കൂടെ വന്ന മറ്റുള്ളവര്‍ കൂടി പുറത്തേക്ക് വന്നു . പള്ളിയില്‍ നിന്നും ഷാഹിനയുടെ അടച്ചിട്ട വീടിന്റെ കിഴക്കേ ഭാഗത്തെ ഇടവഴിയിലൂടെ അവര്‍ സലീനയുടെ വീട്ടിനെ ലക്ഷ്യമാക്കി നടന്നു.......

“അവസാനം എന്റെ മുല്ലയുടെ പിടിവാശി വിജയിച്ചു വല്ലോ റബ്ബേ...”സക്കീറിന്റെ ഹൃദയവ്യഥ കൂടി . കണ്ണീര്‍ കണങ്ങള്‍ കയ്യിലുള്ള തൂവാലയിലേക്ക് പകര്‍ത്ത് നല്‍കി

..മുല്ലയുടെ പ്രിയ സ്നേഹിതയുടെ വീട്ടിലേക്കു അവിടത്തെ മരുമകനായി സക്കീര്‍ പ്രവേശിച്ചു. പള്ളിയില്‍ നടന്ന നിക്കാഹിന്റെ സാധുതക്ക് ബലമേകി കയ്യിലുള്ള മഹറിന്റെ ചെയിന്‍ സലീനയിലേക്ക് പകരുമ്പോള്‍ സലീനയില്‍ നിന്നുമുയര്‍ന്ന വിങ്ങി പൊട്ടല്‍ കാണാത്തത് പോലെ അകത്തു നിന്നും പുറത്തേക്കിറങ്ങി അയാള്‍. യാന്ത്രികമായി കാര്യങ്ങള്‍ നടന്നു. കൂടുതല്‍ സംസാരങ്ങളില്ലാതെ ആ ചെറിയ ചടങ്ങ്‌ പെട്ടന്ന് സമാപിച്ചു.

പുറത്ത് നടക്കുന്നതെല്ലാം അറിഞ്ഞിട്ടോ അറിയാതെയാതയോ കട്ടിലില്‍ കിടന്നു കണ്ണീര്‍ വാര്‍ത്ത് കൊണ്ടിരിക്കുന്ന ഉമ്മയുടെ കൈകളില്‍ പിടിച്ചു മുഖമമര്‍ത്തി കരയുന്ന സലീനയെ ആരോ പിടിച്ചു ഉയര്‍ത്തി പുറത്തേക്ക് നയിച്ചു . ഒരു വിവാഹത്തിന്റെ ആരവങ്ങള്‍ ഇല്ലാതെ വധൂ വരന്മാര്‍ക്ക് പിന്നില്‍ നടക്കുന്നവരിലും മ്ളാനത തlളം കെട്ടി നിന്നു. ആളനക്കമില്ലാത്ത ഷാഹിനയുടെ വീടിന്റെ അരികിലൂടെ കടന്നു പോകുമ്പോള്‍ സലീനയുടെ വിങ്ങലുകള്‍ക്ക് ശക്തി കൂടി.

സക്കീറിനു പിറകെ ഷുക്കൂറും സലീനയും വാഹനത്തില്‍ കയറിയക്കഴിഞ്ഞു. മുസ്തഫയുടെ നിയന്ത്രണത്തില്‍ അവരുടെ ഓമ്നി വാന്‍ മെല്ലെ മുന്നോട്ടു നീങ്ങി. മനസ്സ് ആകെ കലങ്ങി മറിഞ്ഞിരിക്കുന്നു......സക്കീര്‍ വീണ്ടും ചിന്തകളിലാണ്ടു.

തന്റെ പ്രിയ മുല്ലക്ക് നാളെ ഓപറേഷന്‍ ആണ്. അതിനു മുന്നേ സലീനയെ വിവാഹം കഴിക്കണമെന്ന അവളുടെ വാശി നടന്നു. എന്തോ അള്ളാഹു അവളുടെ ഭാഗത്ത് ആണോ.. അവള്‍ പറയുന്ന ഓരോ കാര്യവും വേഗം വേഗം നടക്കുന്നു........”

രണ്ടു ദിവസം ക്രസന്റ് ആശുപത്രിയില്‍ കിടന്നു . അവിടെ നിന്നും വേദന കൂടിയപ്പോള്‍ അവിടന്ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക ശുപാര്‍ശ ചെയ്തു. ബേബിയില്‍ വെച്ച് സ്കാന്‍ ചെയ്തപ്പോള്‍ ഓപറേഷന്‍ വേണമെന്ന് ഡോക്ടര്‍ മാര്‍ പറഞ്ഞു. നാളെ രാവിലെയാണ് ഓപറേഷന്‍. അല്ലാഹുവേ എന്റെ മുല്ലയെ നീ കാക്കണേ........

സക്കീറിന്റെ ആധിയും പിരിമുറുക്കവും മനസ്സിലാക്കി മുസ്തഫ പറഞ്ഞു... “ഇക്കാ ..ഇങ്ങനെ ടെന്‍ഷന്‍ ആവാന്‍ ഒന്നുമില്ല. നാളത്തെ ഒരു അരമണിക്കൂര്‍ ഓപറേഷന്‍ കൊണ്ട് ഇത്തായുടെ അസുഖം മാറും. പറമ്പിലെ അബൂട്ടിയുടെ ഉമ്മാക്കും ഇത് പോലെ ഹെര്‍ണിയ തന്നെ ആയിരുന്നു ..എത്ര പെട്ടന്ന് അവര്‍ക്ക് സുഖമായി.....” ഇക്ക അവിടെ ചെന്നു ഇതുപോലെ ഇരുന്നാല്‍ പിന്നെ ഇത്തക്ക് അതുമതിയാകും....”

അല്‍പ നേരത്തെ യാത്രക്ക് ശേഷം അവര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തി...

ഷാഹിനയെ കണ്ട പാടെ സലീന പൊട്ടിക്കരഞ്ഞു... എല്ലാരും അവിടെയുണ്ട്. സക്കീറിന്റെ ഉമ്മ നിറഞ്ഞ കണ്ണുകളോടെ ഒന്നും മിണ്ടാതെ ഇരിക്കുന്നു. ആരും ഒന്നും പറയുന്നില്ല .

ഷാഹിന മെല്ലെ ചിരിച്ചു. “ എനിക്കൊന്നുമില്ലടീ .. ഒരു ചെറിയ ഓപറേഷന്‍ കഴിഞ്ഞാല്‍ സുഖമാകില്ലേ......” അടുത്ത് കുനിഞ്ഞിരുന്ന സലീനയുടെ തലയില്‍ തലോടി കൊണ്ടവള്‍ പറഞ്ഞു .

ആരും ഒന്നും മിണ്ടിയില്ല ,സക്കീര്‍ അവളുടെ തലഭാഗത്ത്‌ ഇരുന്നു മെല്ലെ കൈകള്‍ കൊണ്ടാവളുടെ തലയില്‍ തലോടി...

അന്നാ രാത്രി സലീന അവിടെ നിന്നു ..തനിക്ക് തണലായ തന്റെ പ്രിയ കൂട്ടുകാരിയുടെ അടുത്ത് നിന്ന് മാറാന്‍ അവള്‍ക്കു കഴിഞ്ഞില്ല.

പിറ്റേന്ന് രാവിലെ ..........

ഓപറേഷന്‍ തിയേറ്ററിന്റെ വാതില്‍ പെട്ടന്ന് തുറന്നു.. രണ്ടു മൂന്നു ഡോക്ടര്‍മാര്‍ പുറത്തേക്ക് വന്നു. അവരുടെ നടത്തത്തിനു വേഗത കൂടിയിരുന്നു..

ഷാഹിനയുടെ കൂടെയുള്ളവര്‍ ആരാ ... ...സിസ്റ്റര്‍ വന്നു വിളിച്ചു..

സക്കീറും മുസ്തഫയും അവരോടൊപ്പം പോയി...

“നിങ്ങള്‍ ഇരിക്ക് ..ഷാഹിനയുടെ ഓപറേഷന്‍ കഴിഞ്ഞിട്ടുണ്ട് .പക്ഷേ ഞങ്ങള്‍ക്കൊരു സംശയം ഉണ്ട്, ഉറപ്പില്ല എന്നാലും നിങ്ങളോട് പറയുകയാണ്‌.ടെസ്റ്റിനു വേണ്ട ഏര്‍പ്പ്പാടുകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട് . നാളെ തന്നെ റിസല്‍ട്ട് കിട്ടും..... ശാഹിനക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തില്‍ ആണ് ഞങ്ങള്‍....”

സക്കീര്‍ ആകെ തകര്‍ന്നു പോയി... എണീക്കാന്‍ പോലും ശക്തിയില്ലാതെ അവിടെ തന്നെ ഇരുന്നു. ഭൂമി കീഴ്മേല്‍ മറിയുകയാണോ......

“ ഒരു സംശയം ആണ് ... നിങ്ങളെ അറിയെച്ചെന്നെ യുള്ളൂ .......” ഡോക്റ്റര്‍ മുഴുമിപ്പിച്ചു .

സക്കീര്‍ മെല്ലെ അവിടെ നിന്നും പുറത്തിറങ്ങി ...വിവരം മുസ്തഫ എളാപ്പ യോടും പറഞ്ഞു...സക്കീറിന്റെ വിങ്ങല്‍ മറ്റുള്ളവരിലേക്ക് പകരാന്‍ അധികം നേരം വേണ്ടി വന്നില്ല . തികട്ടി വരുന്ന കരച്ചില്‍ അടക്കാന്‍ അയാള്‍ നന്നേ പാട് പെട്ടു .. അല്പം കഴിഞ്ഞപ്പോള്‍ ശാഹിനയെ ഐ.സി .യു വിലേക്ക് മാറ്റി. എല്ലാവരും പുറത്ത് തന്നെ നിന്നു.

പിറ്റേന്ന് സക്കീറിനോടോപ്പം ഏറ്റവും അടുത്ത രണ്ടു പേരോടും കൂടി ഡോക്റ്റര്‍മാരെ കാണാന്‍ വിളിപ്പിച്ചു.. അവര്‍ കാര്യങ്ങള്‍ തുറന്നു തന്നെ പറഞ്ഞു.” ഏകദേശം പത്ത് വര്‍ഷത്തിലേറെയി അവളെ കാന്‍സര്‍ ബാധിച്ചിട്ടു. ചെയ്യാവുന്നത്തിന്റെ പരമാവധി ചികില്‍സ ഞങ്ങള്‍ തന്നെ ചെയ്യാം.”

മറ്റേതെങ്കിലും ഹോസ്പിറ്റലില്‍ ഒന്ന് ....സാര്‍...

അവരുടെ ഇന്ഗിതം മനസ്സിലാക്കി ഡോക്റ്റര്‍ തുടര്‍ന്നു....

ഇവിടന്നു ചെയ്യുന്നത് തന്നെയാ ഇനി ആര്‍ക്കും ചെയ്യാന്‍ കഴിയുകയുള്ളൂ ..., പിന്നെ ഏറണാകുളം ലേക്ഷോര്‍ ഹോസ്പിറ്റല്‍ ഉണ്ട്. കൊണ്ട് പോകാന്‍ കഴിയുമെങ്കില്‍ നിങ്ങള്ക്ക് കണ്ടു പോകാം.എല്ലാ സംവിധാനങ്ങളും ഞങ്ങള്‍ ഒരുക്കി തരാം ...”

“ സാര്‍... നിങ്ങള്‍ ഒരു ശതമാനം ചാന്‍സ്‌ പറയുന്നിടത്തെക്ക് ഞങ്ങള്‍ അവളെ കൊണ്ട് പോകാം.. ”

എന്നാല്‍ നിങ്ങളുടെ ഇഷ്ടംപോലെ ....

അവര്‍ അവിടെ നിന്നും പുറത്തിറങ്ങി .സക്കീര്‍ കരയാന്‍ തുടങ്ങി ..കൊച്ചു കുട്ടിയെ പോലെ ....അനിയന്‍ ഇക്കാക്കയെ ചേര്‍ത്ത് പിടിച്ചു...

ഷാഹിനയെ എറണാകുളത്ത് കൊണ്ട് പോകാന്‍ തീരുമാനിച്ചു. സക്കീറും സലീനയും മുസ്തഫയും ഷാഹിനയുടെ ഉമ്മയും അമ്പുലന്സില്‍ അവരോടൊപ്പം കയറി. ആംബുലന്‍സ് മെല്ലെ അധികം സ്പീഡ് ഇല്ലാതെ എറണാകുളം ലക്ഷ്യമാക്കി നീങ്ങി ആരും ഒന്നും മിണ്ടുന്നില്ല.നേരിയ മയകക്തില്‍ കിടക്കുന്ന മുല്ലയെ നോക്കി സക്കീറിന്റെ കണ്ണുകള്‍ വഴിഞൊഴുകി .

നാലഞ്ചു മണിക്കൂര്‍ യാത്രചെയ്തു കാണും . വാഹനം ആശുപത്രിയില്‍ എത്തി. അവിടെ ശാഹിനയെ അട്മിറ്റ് ചെയ്തു. അല്പാല്പം പുരോഗതി കണ്ടു .ബേബിയില്‍ നിന്നും നടത്തിയ സര്‍ജറിയുടെ മുറിവുകള്‍ക്കുണക്കം കിട്ടി.

ലയ്ക്‌ഷോര്‍ ഹോസ്പിറ്റലിലെ പ്രസിദ്ധ ഡോക്ടര്‍ മോഹന്‍ കുമാര്‍ സക്കീറിനെ വിളിപ്പിച്ചു. ശാഹിനയെ ബാധിച്ചിരിക്കുന്ന കാന്‍സറിനെ പറ്റി വിശദമായി പറഞ്ഞു കൊടുത്തു . ഏറിയാല്‍ രണ്ടു മാസം അതിനപ്പുറം ഷാഹിന ഈ ഭൂമിയില്‍ ജീവിചിരിക്കില്ല. അതുമായി നിങ്ങള്‍ പൊരുത്തപെട്ടെ മതിയാകൂ. ഒരു റോഡപകടത്തില്‍ പെട്ടന്ന് മരണപ്പെടുകയാണെകില്‍ നിങ്ങള്‍ എന്ത് ചെയ്യും... ... ഇപ്പോള്‍ അവള്‍ നിങ്ങള്ക്ക് മുന്നില്‍ മരണം കാത്തു കിടക്കുകയാണ് ..ആ വിവരം അവളെ അറിയിക്കാതെ ..... രോഗിയുടെ മുന്നില്‍ നിങ്ങളുടെ വിഷമങ്ങള്‍ കാണിക്കാതെ ആശ്വാസ വാക്കുകള്‍ പറയുക.ദൈവത്തോടു പ്രാര്‍ത്ഥിക്കുക. അതിനിടക്ക് നമുക്ക് കീമോ തെറാപ്പിയും മറ്റും നല്‍കാം. രണ്ടു മൂന്നു ഡോസുകള്‍ ആയാണ് അത് നല്‍കുക. .

ലേക്ക്‌ ഷോര്‍ ആശുപത്രി യിലെ ചികിത്സ തുടങ്ങി. ശഹിനയില്‍ മാറ്റം കണ്ടു തുടങ്ങി. ഇടയ്ക്കു നിന്ന സംസാരം വീണ്ടും തിരിച്ചു കിട്ടി... ഇടക്കവള്‍ വേദന കൊണ്ട് പുളയും. സക്കീറും സലീനയും അവളുടെ അടുത്ത് നിന്ന് മാറാതെ നിന്ന്. കാര്യങ്ങള്‍ മനസ്സിലാക്കി സലീനയും പ്രവര്‍ത്തിച്ചു തുടങ്ങി. അവളെ കുളിപ്പികാനും അംഗ സ്നാനാം ചെയ്തു കൊടുക്കാനും എല്ലാറ്റിനും മുന്നില്‍ സലീന തന്നെ. ഖുറാന്‍ പാരായണം ചെയ്തും മന്ത്രങ്ങള്‍ ഉരുവിട്ടും അവര്‍ അവിടെ ദിവസങ്ങള്‍ നീക്കി. ഇപ്പോള്‍ ഷാഹിന മെല്ലെ സംസാരിക്കും.

നുബുവിനെയും, ആബിയെയും ,ലിയയയൂം കാണണമെന്ന് അവള്‍ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞാല്‍ നമുക്ക് നാട്ടിലേക്കു പോവാം...എന്ന് സക്കീര്‍ അവളെ ആശ്വസിപ്പിച്ചു.

സക്കീര്‍ അടുത്ത് നിന്ന് മാറിയപ്പോള്‍ ഷാഹിന സലീനയോടു പറഞ്ഞു. ‘ സലീ... ഈ രോഗത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെടുകയില്ലന്നു എനിക്ക് നന്നായി അറിയാം. നീ സക്കീര്‍ ഇക്കക്ക് തണല്‍ ആകണം. ഞാന്‍ ഈ കഴിഞ്ഞ പതിമൂന്നു കൊല്ലാത്തെ ജീവിത കാലത് ഇക്കയെ വിഷമിപ്പിച്ചിട്ടില്ല . ഇക്കയെയും എന്റെ മക്കളെയും നിന്നെ ഏല്‍പ്പിക്കുകയാണ്...അവര്‍ക്കവരുടെ ഉമ്മയായ് നീ മാറണം . സക്കീര്‍ ഇക്കാന്റെ ഉമ്മയെ നീ നിന്റെ ഉമ്മയെക്കാള്‍ സ്നേഹിക്കണം.” സലീന ശാഹിനയെ ചേര്‍ത്ത് പിടിച്ചു കരഞ്ഞു..ദിവസം രണ്ടണ്ണം കൂടി കഴിഞ്ഞു ,,നാളെ വെള്ളിയാഴ്ച കീമോ തെറാപ്പിയുടെ രണ്ടാം ഡോസ് നല്കുമെന്ന് ഡോക്ടര്‍ അറിയിച്ചു.

അന്ന് .............

രാത്രി മൂന്ന് മണി കഴിഞ്ഞു. ഷാഹിനയുടെ സ്ഥിതി കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് മാറി .വേദന കൊണ്ടവള്‍ പുളഞ്ഞു. വെള്ളം പോലും കുടിക്കാന്‍ കഴിയാതെ ആയി...ഉമ്മയും സലീനയും ...കണ്ണുകള്‍ നിറച്ചു... മുസ്തഫ ..അവരെ അവിടന്ന് വിളിച്ചു മാറ്റി.....

സക്കീറിന്റെ കൈ പിടിച്ചവള്‍ മെല്ലെ പറഞ്ഞു ..” ഇക്കാ..."എന്താ മോളെ..."

"സലിയെ എന്നെ കണ്ടത് പോലെ തന്നെ കാണണം. മുല്ല എന്ന് ഇക്ക എന്നെ വിളിച്ച ആ വിളി ഇനി അവളെ വിളിക്കണം. ''അല്‍പ നേരം ഇടമുറിച്ചു കൊണ്ടവള്‍ തുടര്‍ന്നു...

" എന്റടുത്തു നിന്ന് ഇക്കക്ക് എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ എനിക്ക് പൊറുത്തു ...എന്ന് പറഞ്ഞു മുഴുവന്‍ ആക്കാന്‍ സമ്മതിക്കാതെ സക്കീര്‍ അവളുടെ വായ്‌ പൊത്തി.ഇല്ല മോളെ ...ഈ ഇക്കാന്റെ എല്ലാ പൊരുത്തവും നിനക്കുണ്ടു...

മുല്ലേ ...നിനക്കൊന്നും വരില്ല .... മോളെ..........."

“ഇക്കാ എന്റെ ചെവിയില്‍ ഒരു യാസീന്‍ സൂറത്ത്‌ ഓതി തരുമോ....” സക്കീര്‍ മെല്ലെ വിശുദ്ധ ഖുര്‍-ആനിലെ യാസീന്‍ എന്ന അധ്യായം മെല്ലെ പാരായണം ചെയ്യാന്‍ തുടങ്ങി...

യാസീന്‍ സൂറത്ത് അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ തന്റെ കയ്യിലെ പിടുത്തം അല്പം മുറുകുന്നതായി സക്കീറിന് തോന്നി ..

ഷാഹിന എന്തോ പറയുന്നു, സക്കീര്‍ ചെവി ചുണ്ടിനോടടുപ്പിച്ചു ...

ലാ ഇലാഹ് ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹി ..

എന്ന വചനങ്ങള്‍ അവളുടെ ചുണ്ടില്‍ നിന്നും ഉയരുന്നു......

അതോടെ തന്റെ കയ്യിലെ പിടുത്തം അയയുന്നതായി സക്കീറിന് തോന്നി....അവളുടെ കണ്ണുകള്‍ മേലോട്ടുയര്‍ന്നു നില്‍ക്കുന്നു.....

....മുല്ലേ ...മുല്ലേ ..മോളെ ..സക്കീര്‍ വീണ്ടും വീണ്ടും വിളിചു...

ആ വിളി കേള്‍ക്കാന്‍ കാത്ത് നില്‍ക്കാതെ മുല്ല എന്ന ആ തണല്‍ മരം യാത്രയായിരുന്നു .

അങ്ങകലെ എവിടെ നിന്നോ ആ സമയം സുബ്ഹി ബാങ്കിന്റെ വിളിനാദം ഉയര്‍ന്നു തുടങ്ങി.....

========================================================♣♣♣ അവസാനിച്ചു ♣♣♣

ബുരിഡന്റെ കഴുതഅങ്ങോട്ട്‌ പോണോ ..ഇങ്ങോട്ട് പോണോ ..അതെടുക്കണോ ഇതെടുക്കണോ ..ഈ ചിന്താഗതിക്കാര്‍ നമുക്കിടയിലും കാണുമല്ലോ ...അല്ല നമ്മളും ചില ഘട്ടങ്ങളില്‍ ഇത്തരം പ്രതിസന്ധികളില്‍ പെടുമല്ലോ ....ആ പ്രതിസന്ധിക്കും ഒരു പേരുണ്ട് ..വികി പീഡിയയില്‍ കറങ്ങിയപ്പോ കിട്ടിയ ഒരു വിവരം ഇവിടെ പങ്കു വെക്കുന്നു ........

തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന തത്ത്വചിന്തയിലെ ഒരു സങ്കല്പമാണ് ബുരിഡന്റെ കഴുത. വിശന്നിരിക്കുന്ന ഒരു കഴുതയെ, ഒരേ വലിപ്പവും ഗുണവുമുള്ള രണ്ടു വൈക്കോൽ കെട്ടുകൾക്കു നടുവിൽ നിറുത്തിയാൽ, അതിൽ ഒന്നിനുപകരം മറ്റൊന്നിനെ തെരഞ്ഞെടുക്കാൻ യുക്തിബദ്ധമായ ന്യായമൊന്നും കാണാനാകാത്തതിനാൽ ഏതുകെട്ടിൽ നിന്ന് തിന്നണമെന്ന് തീരുമാനിക്കാനാകാതെ അത് വിശന്നുമരിക്കുമെന്നാണ് ഇവിടെ സങ്കല്പം. പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ജീൻ ബുരിഡൻ എന്ന തത്ത്വചിന്തകന്റെ പേരാണ് ഈ വിരോധാഭാസത്തിന് നൽകിയിരിക്കുന്നത്.


ഈ ആശയം ബുരിഡന്റെ സങ്കല്പമല്ല. അത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് അരിസ്റ്റോട്ടിലിന്റെ, ആകാശങ്ങളെക്കുറിച്ച് (De Caelo) എന്ന കൃതിയിലാണ്. വിശപ്പും ദാഹവും മൂലം ഒരുപോലെ വലയുന്ന ഒരാൾ ഭക്ഷണത്തിനും പാനീയത്തിനും ഒത്തനടുവിൽപെട്ടാൽ ഭക്ഷണത്തിലേക്കോ പാനീയത്തിലേക്കോ ആദ്യം തിരിയേണ്ടത് എന്നു തീരുമാനിക്കാനാകാതെ വലയുന്ന സ്ഥിതിയാണ് അരിസ്റ്റോട്ടിൽ സങ്കല്പിച്ചത്. ബുരിഡന്റെ ഇന്നു ലഭ്യമായ രചനകളിലൊന്നും ഈ പ്രശ്നം ചർച്ച ചെയ്തുകാണുന്നില്ല.

വ്യത്യസ്ത പ്രവൃത്തിപന്ഥാവുകൾ മുന്നിൽ കാണുന്ന സാഹചര്യങ്ങളിലൊക്കെ, അറിവുകേടിന്റേയോ അസാധ്യതയുടെയോ തടസ്സമില്ലാത്തപ്പോൾ, കൂടുതൽ മേന്മയുള്ളത് തെരഞ്ഞെടുക്കാൻ മനുഷ്യൻ ബാദ്ധ്യസ്ഥനാണെന്ന ബുരിഡന്റെ തത്ത്വചിന്തയിലെ നിലപാടിന്റെ ധാർമ്മികനിശ്ചിതത്ത്വവാദം (Moral determinism) മൂലമാണ് ഈ സങ്കല്പത്തിന് ബൂരിഡന്റെ പേരു കിട്ടിയത്. തീരുമാനത്തിന്റെ വരും‌വരായ്കകൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനാകും വരെ അത് താമസിപ്പിക്കുകയാണ് വേണ്ടതെന്നാണ് ബുരിഡൻ കരുതിയത്. പിൽക്കാലലേഖകന്മാർ ഈ നിലപാടിനെ, ഗുണതുല്യതയുള്ള രണ്ടു വൈക്കോൽ കൂനകൾക്കു നടുവിൽ തീരുമാനമെടുക്കാനാകാതെ വിശന്നുമരിക്കുന്ന കഴുതയുടെ മനോഭാവത്തോടുപമിച്ച് പരിഹസിച്ചു.

കല്യാണ സദ്യക്ക് പോയി ...അത് വേണോ ഇത് വേണോ എന്ന് ചിന്തിക്കുമ്പോ ഓര്‍ക്കണേ ബുരിഡന്റെ കഴുത തന്നെയും പിടികൂടി എന്ന് ...