ഏറ്റവും പുതിയ പോസ്റ്റുകള്‍

Thursday, August 18, 2011

മെസ്സ്

മൊയ്തീന്‍ ക്ക തനാസില്‍ മാറി ഞങ്ങളുടെ കമ്പനിയില്‍ ലേബര്‍ ആയി ജോലിയില്‍ ചെര്ന്നപ്പോള്‍ മുതല്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയതാ , ഇന്ന് ആരുടെ കൂടെ ആയിരിക്കും മൂപ്പരുടെ ഭക്ഷണം ?. അതിനൊരു കാരണം ഉണ്ട്. - ഞങ്ങള്‍ മൂന്നു മലയാളികള്‍ ആണ് കമ്പനിയില്‍ ഉള്ളത് .ഒരു റൂം, ഒരു കിച്ചണ്‍ ,ഒരു ബാത്ത് റൂം ,ഒക്കെ യാണെങ്കിലും മെസ്സ് മാത്രം രണ്ടാണ്. ഇടയ്ക്കിടെ ഒരാള്‍ സ്വതന്ത്രനായി അങ്ങോട്ടും ഇങ്ങോട്ടും കാലു മാറുമെങ്കിലും ഒരടുക്കളയില്‍ രണ്ടു പാചകം ആയി തുടര്‍ന്ന് പോരുകയായിരുന്നു .ഇതിലെക്കായിരുന്നു മോയ്തീന്ക്കയുടെ ആഗമനം. ഏതായാലും ഞാന്‍ ഭയപ്പെട്ടത് പോലെ സംഭവിച്ചില്ല .മൂപ്പര് ഞാനുള്‍കൊള്ളുന്ന ഭൂരിപക്ഷത്തിന്റെ കൂടെ തന്നെ ഇരുന്നു ഞങ്ങളോടോത്തുള്ള ആദ്യത്തെ അത്താഴം കഴിച്ചു.ഇനിയിപ്പോ സ്വതന്ത്രന്‍ കാലു മാറിയാലും ഒറ്റക്കാവില്ല എന്ന സമാധാനത്തോടെ ഞാനും വയര് നിറച്ചു.

ഭക്ഷണവും കഴിച്ചു രണ്ടു ഏമ്പക്കവും വിട്ടു മോയ്തീന്ക്ക മൂപ്പരുടെ കഥകള്‍ക്കും ഒരു ബീഡിക്കും ഒന്നിച്ചു തിരികൊളുത്തി. അത് വരെ സഹിച്ചിരുന്ന നൌഷാദ് ക്കയുടെ എല്‍ ആന്‍ഡ്‌ എം സിഗരറ്റി നോടൊപ്പം ഇനി മൊയ്തീന്‍ കാക്കയുടെ ബീഡി യും സഹിക്കേണ്ടി വരുമല്ലോ എന്ന ആലോചനയോടെ ന്നും അവിടെ ഇരുന്നു .ഞങ്ങളെക്കാള്‍ പ്രായവും വാചാലതയും,കൂടിയായപ്പോള്‍ ഒരു കാരണവര്‍ എന്ന നിലക്കുള്ള അദബ്‌ ഞങ്ങളും പാലിച്ചു. ഇതുവരെയുള്ള മൂപരുടെ ഗള്‍ഫ്‌ വീരകഥകള്‍ ക്ക് ശേഷം ഒരു ചെറിയ മൌനം ...

എന്തോ ചിന്തിച്ചു മോയ്തീന്ക്കയുടെ മുഖത്ത് അല്പം ഗൌരവം പ്രകടമായതായി എനിക്ക് തോന്നി. ഒരു പുതിയ ബീഡിക്ക് തിരി കൊളുത്തി മുഖത്ഹെ ഗൌരവം വിടാതെ മൂപ്പര്‍ വീണ്ടും സംസാരിച്ചു തുടങ്ങി.

"ഞാന്‍ ഇപ്പൊ നിങ്ങളോടോരു കാര്യം പറഞാ നിങ്ങളതു ചെവികൊള്ളുമോ..."

എന്താ കാര്യം ...ഇക്ക പറ....എന്ന് പറഞ്ഞു സുലൈമാനും , ചര്‍ച്ചയില്‍ സജീവമായി ചേര്‍ന്നു തുടങ്ങി...

കുറച്ചു നേരം ആരും മിണ്ടിയില്ല.

എന്തായിരിക്കും ഇയാള്‍ പറയാന്‍ പോകുന്നത് ....ഈ മാസത്തെ ശമ്പളം കടം ചോദിക്കുമോ...എനിക്ക് ആധിയായി...

കാര്യം വ്യക്തമാക്കാതെ ..ചുണ്ടിലിരുന ബീഡി ഒന്നാഞ്ഞു വലിച്ചിട്ട് മോയ്തീന്ക്ക തുടര്‍ന്ന്..

" നിങ്ങളെന്താ ബന്ഗാളികളെ മാതിരി .മലയാളികളല്ലേ ഞമ്മള്‍ ." കാര്യം പിടി കിട്ടാതെ പുതിയ കാരണവരുടെ മുഖത്തേക്ക് തന്നെ എല്ലാരും ഇരിക്കുന്നതിനിടക്ക് ഞാന്‍ പറഞ്ഞു.

" കക്കാ നിങ്ങള്‍ കാര്യം പറ "

അവസാനം കീഴടങ്ങല്‍ എന്നോണം മൂപ്പര് പറഞ്ഞു. " ഇനി മുതല്‍ ഇവിടെ ഒരു വെപ്പും കുടീം മതി. രണ്ടു പാത്രത്തില്‍ ഉള്ള ഈ വെപ്പ് നിര്ത്തിക്കൂടെ .ഈ ഏര്‍പ്പാട് ശരിയല്ല "

കാരണവരുടെ വരവ് മോശമില്ലല്ലോ ...എന്റെ മനസ്സ് പറഞ്ഞു.

ഏതായാലും കാരണവര്‍ പറഞ്ഞ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം പറഞ്ഞില്ല . സുലൈമാന്റെ സിംഗിള്‍ കിച്ചണും എന്റെയും നൌഷാദ് ക്കയുടെയും കൂട്ട് കച്ചവടവും ലയിക്കാന്‍ പോകുന്നു.നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അവസാനം മോയ്തീന്ക്കയുടെ ഉപടെഹ്സം ഫലിച്ചു. ഉടമ്പടിയില്‍ രണ്ടു കക്ഷികളും മനസ്സ് കൊണ്ട് ഒപ്പ് വെച്ചു.

തുടര്‍ന്ന് വരുന്ന നാലംഗ മെസ്സില്‍ ഓരോരുത്തരുടെ റോളും ഡ്യൂട്ടിയും കാരണവരായി തന്നെ തീരുമാനിച്ചു തന്നു .അങ്ങിനെ ഞങ്ങളുടെ പുതിയ ഐക്യമെസ്സ് നിലവില്‍ വന്നു.ദിവസങ്ങള്‍ പലതു കഴിഞ്ഞു. സാധാരണ കണ്ടു വരാറുള്ള ചില്ലറ പൊട്ടലുകളും തട്ടലുകളുമായി അതങ്ങിനെ മുന്നോട്ടു പോയി.പണ്ട് മുതലേ ടി.വി സീരിയലും , ഓവര്‍ ടൈം എന്ന ഓമന പേരില്‍ ഉള്ള മടിയും ആയിരുന്നെങ്കില്‍ ഇവിടെയും ആ വില്ലന്‍ തന്നെ ഐക്യത്തിന് തടസ്സമായി കടന്നു വരാന്‍ തുടങ്ങി.പത്രം കഴുകെണ്ടാവര്‍ അത് കഴുകാതെ വന്നാല്‍ പാചകം ചെയ്യേണ്ടവര്‍ അങ്ങോട്ടൊന്ന് നോക്കി ഇങ്ങോട്ട് തന്നെ ചാടും. വീണ്ടും പ്രശനങ്ങള്‍ തുടങ്ങി. സമാധാന ചര്ച്ചകളും , അടിയന്തിര യോഗങ്ങളും വീണ്ടു നടന്നു.മാസാവസാന മായ്പ്പോഴേക്കും സമരം കൊടുമ്പിരി കൊണ്ട്.

ഒരു ഒത്തു തീര്പ്പെന്ന നിലക്ക് വീണ്ടും യോഗം ചേര്‍ന്ന് ഓരോ ദിവസവും ഓരോഋത്തര്‍ മാറി മാറി എല്ലാകാര്യങ്ങളും ചെയ്യാന്‍ തീരുമാനം ആയി.അതിലും വന്നു പ്രശങ്ങള്‍...ചില ദിവസങ്ങളില്‍ പാചകം നടന്നതെയില്ല ..

റൂമില്‍ നിരാഹാരം അരങ്ങേറി ...അല്‍ ബൈക്ക്‌ ബ്രോസ്ടും , മാന്തിയും കപ്സയും അവരവര്‍ക്കായി റൂമിലേക്ക്‌ കൊണ്ട് വന് തുടങ്ങി. മാസം തീര്ന്നപ്പോള്‍ മെസ്സ് മാനജേര്‍ എന്നാ നിലക്ക് ഞാന്‍ കണക്കുകള്‍ നോക്കി ഓരോരുത്തരുടെ ഹിസാബുകള്‍ തീര്‍ത്തു.പുതിയ മാസത്തിലെ ആദ്യത്തെ ദിവസം ഒരു വെള്ളിയാഴ്ചയായിരുന്നു.ജുമുഅ കഴിഞ്ഞു റൂമിലെത്തിയപ്പോള്‍ അന്നത്തെ ദിവസത്തെ പാചകക്കാരന്‍ ഇല്ല ഭക്ഷണവും ഇല്ല .അന്നും റോസ് ബുഖാരിയും കറങ്ങി തിറിഞ്ഞ കോഴിയും തന്നെ ശരണം. കടയില്‍ പോയി അത് വാങ്ങി കൊടുവന്നു കഴിച്ചു ...ഞാന്‍ പതിവ് വെള്ളിയാഴ്ച ഉള്ള ഉച്ച ഉറക്കത്തിലേക്ക് നീങ്ങി .മോയ്തീന്ക്ക ശറഫിയ യില്‍ ഒന്ന് പോകണം , നാട്ടുകാരെ കാണാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി. എലല്വരും ഓരോ വഴിക്ക് പോയതിനാല്‍ സുഖമായി ഉറങ്ങാം എന്ന ചിന്തയോടെ വാതില്‍ കുറ്റിയിട്ടു ലൈറ്റും ഓഫാക്കി ഞാന്‍ കിടന്നു.വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് . ലൈറ്റിട്ടു , സമയം അഞ്ചു കഴിഞ്ഞിട്ടേ ഉള്ളൂ...ആരാ ഇപ്പൊ ഈ നേരത് എന്ന് ചിന്തിച്ചു വാതില്‍ തുറന്നു നോക്കിയപ്പോള്‍ മുന്നില്‍ മോയ്തീന്ക്ക നില്‍ക്കുന്നു. മൂപ്പരെ കയ്യിലേക്ക് നോക്കി ഞാന്‍ ഞെട്ടിപ്പോയി... ഒരു പോര്ട്ടബള്‍ സ്റ്റവും രണ്ടു മൂന്നു പത്രങ്ങളും, സ്വപ്നം കണ്ടതായിരിക്കുമെന്നു കരുതി കണ്ണ് ശരിക്കൊന്നു തിരുമ്മി നോക്കിയപ്പോ മൂപ്പര്‍ക്ക് ഒരു ഒയന്ന ചിരി .ഞാന്‍ ചോദിച്ചു ഇതെന്താ മോയ്തീന്ക്ക ...??? ഉടനെ മറുപടി വന്നു. "ഇനി ഞാന്‍ ഒറ്റക്കാ "

അങ്ങിനെ ഞങ്ങളെ മെസ്സ് വീണ്ടും എണ്ണം കൂടി രണ്ടുള്ളത് മൂന്നായി....

എന്നാലും എനിക്കൊരു സമാധാനം ഉണ്ട്...നൌഷാദ് ക്ക എന്റെ കൂടെയാണ്....ഭൂരിപക്ഷം എനിക്ക് തന്നെ ...

Saturday, August 13, 2011

ധര്‍മേന്ദ്രന്റെ നോമ്പ് കാലം

ഗള്‍ഫ്‌ ജീവിതത്തിലെ നോമ്പ് തുറകള്‍ ഓര്‍മകളില്‍ നിന്നും മായുക പ്രയാസമാണ്. കൂടുതല്‍ അംഗങ്ങളുള്ള ചില റൂമുകളില്‍ നോമ്പ് തുറക്കായി ഫ്രൂട്ട്സും ചില്ലറ പൊരികളും ഉണ്ടാക്കും. ചിലര്‍ തൊട്ടടുത്തുള്ള പള്ളിയിലേക്ക് പോകും.. ഞങ്ങളുടെ കമ്പനിയിലെ മലയാളികള്‍ (നാലുപേര്‍ ) കൂടുതലും അങ്ങിനെ തന്നെ ആയിരുന്നു.ഉച്ചക്ക് രണ്ടു മണി വരെ ആയിരുന്നു കമ്പനി ടൈം. ജോലി കഴിഞ്ഞു കുളിയും നിസ്കാരവും കഴിഞ്ഞു കിടന്നു ഉറങ്ങാനേ എല്ലാരും നോക്കുകയുള്ളൂ . കമ്പനിയില്‍ ഞങ്ങളുടെ തൊട്ടടുത്ത റൂമില്‍ ആയിരുന്നു ഗുജറാത്തില്‍ നിന്നുള്ള മൂസ , കേശുഭായ്‌ , ധര്മെന്ദ്ര എന്നിവരും പാകിസ്ഥാനികളായ രണ്ടു പേരും താമസിചിരുന്നത് .നോമ്പ് കാലത്ത് ഞങ്ങള്‍ രണ്ടു മണി വരെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ കമ്പനിയില്‍ കേശുവിനും ധര്മെന്ദ്രയും മൂന്നര വരെ ജോലിയുണ്ടാകും. അതായിരുന്നു കഫീലിന്റെ നിയമം.
നോമ്പ് തുറക്കാന്‍ ഞങ്ങള്‍ പള്ളിയില്‍ പോകുമ്പോള്‍ ഹിന്ദിക്കാരും പാകിസ്ഥാനികളും റൂമില്‍ നിന്ന് തന്നെയാണ് തുറക്കല്‍ . ജോലി കഴിഞ്ഞു ഞങ്ങളെ പോലെ നോമ്പ് നോറ്റ പാക്കിസ്ഥാനികളും ഗുജറാത്തി ആയ മൂസയും കിടന്നുറങ്ങും .മൂന്നരക്ക് ജോലി കഴിഞ്ഞെത്തുന്ന കേശുവും അവന്റെ കുളിയും നനയും കഴിഞ്ഞാല്‍ കിടന്നുറങ്ങും.എന്നാല്‍ ധര്‍മേന്ദ്ര അങ്ങിനെയല്ല . ഇവര്‍ ഉറങ്ങി എണീറ്റ്‌ വരുമ്പോഴേക്ക് മൂപ്പര് അവര്‍ക്ക് വേണ്ട എല്ലാ വിഭവങ്ങളും ഉണ്ടാക്കും . അതെല്ലാം നിരത്തി വെച്ചിട്ട് മൂപര് അവിടെ ഇരിക്കും . കണ്ണും തിരിമ്മി നോമ്പുകാര്‍ നേരെ എണീറ്റ്‌ വന്നിരിക്കുന്നത് ഇതിന്റെ മുന്നില്‍ ആയിരിക്കും .. അപൂര്‍വ്വം ദിവസങ്ങളിലെ ഇതിനു മാറ്റം ഉണ്ടാവാറുള്ളൂ . പക്ഷെ നമ്മുടെ ധര്‍മേന്ദ്ര ഈ കൂട്ടത്തില്‍ ഇരിക്കുകയില്ല ..എല്ലാവരും കഴിക്കുന്നത്‌ നോക്കി മൂപര് ബെഡില്‍ കേറി ഇരിക്കും ...മുറുക്കാനും വായിലിട്ടു . അവര് ഭക്ഷണം കഴിച്ചിട്ടേ അയാള്‍ കഴിക്കുകയുള്ളൂ .
പക്ഷെ ഇതിലേറെ രസകരം നോമ്പുകാലത് ദര്മേന്ദ്ര പകല്‍ ഭക്ഷണം കഴിക്കുന്നത്‌ ഞാന് കണ്ടിട്ടില്ല .. ഗള്‍ഫ്‌ വിട്ടെങ്കിലും ഗള്‍ഫിലെ നോമ്പുകാലം വരുമ്പോള്‍ മനസ്സില്‍ ഓടിയെത്തുക ധര്‍മേന്ദ്ര എന്ന ഗുജറാത്തി യാണ്