ഏറ്റവും പുതിയ പോസ്റ്റുകള്‍

Monday, January 16, 2012

ഐഡിയ യില്‍ നിന്നും ഒരു ലോണ്‍"ഇനി വീടിന്റെ പണി മുന്നോട്ടു പോകണമെങ്കില്‍ ഒരു ലോണെങ്കിലും കിട്ടാതെ നടക്കൂല" ഈ ചിന്തയുമായി ചായപ്പീടികയില്‍ കേറി പൊടി കുറച്ചു ഒരു ലൈറ്റ് ചായ ക്ക് ഓര്‍ഡര്‍ കൊടുത്ത് ..ഒരു ടേബിളില്‍ മാത്ര്ഭൂമി പേപ്പറില്‍ തലയും പൂഴ്ത്തി ഇരിക്കുന്നവന്റെ മുന്നില്‍ നിന്നും ഒരു പേജു വലിച്ചു എടുത്തു നോക്കി ....
ഇത് മുഴുവന്‍ പരസ്യം ആണല്ലോ ....ഉം ...പരസ്യമെങ്കില്‍ പരസ്യം...
"ഉന്മേഷത്തിനും ശ്കതിക്കും വാജി തൈലം "
"അനുഭവിച്ചറിയൂ ...യുവത്വം തിരിച്ചു പിടികൂ ...
എക്സ്ട്ര 100 ക്യാപ്സൂള്‍ .. ഇപ്പോള്‍ തികച്ചും 10 % കിഴിവില്‍
എന്റമ്മോ .....മലയാളീസ്‌ എങ്ങിനെ സഹിക്കുന്നു ഇതൊക്കെ ..
വേറെ വല്ല ലോണും കൊടുക്കുന്ന പരസ്യം ഉണ്ടോ ..
ഭൂത കണ്ണാടി വെച്ച് തിരിച്ചില്‍ തുടങ്ങി ..
ദാ..ചായ ...കടിക്കാന്‍ എന്തെങ്കിലും വേണോ എന്ന് ഹോട്ടലുകാരന്‍ മജീദക്ക ചോദിച്ചില്ല
അയാള്‍ക്കറിയാം ..ഇത് പേപ്പര് വായിക്കാന്‍ വേണ്ടിയുള്ള ചായ ആണെന്ന് ...
ചായയും ആയി പേപ്പര് വായനയും ആയി....
സ്വര്‍ണ പണയത്തിന് അഞ്ചു ലക്ഷം വരെ ലോണ്‍..
ആഹാ...അഞ്ചു ലക്ഷം കൊള്ളാം..
കിട്ടിയാല്‍ ഒരു വിധം പണിയൊക്കെ തീര്‍ക്കാം..
അതിനിപ്പോ സ്വര്‍ണം എവിടെ..
ഇപ്പൊ സ്ത്രീധന ത്തിനെതിരെ വാ തോരാതെ അങ്ങാടി പ്രസംഗം നടത്തുമെന്കിലും
അന്ന് ഉമ്മയുടെ വാശിയില്‍ കിട്ടിയ മുപ്പതു പവന്‍ വിറ്റാ സ്ഥലം വാങ്ങിയത് ..
ഇനി ഇപ്പൊ ആകെ ബാക്കിയുള്ളത് ഒരു വളയും മഹറായി കൊടുത്ത ഒരു ചെയിനും ഉണ്ട്
അത് വെച്ചാ ...അഞ്ചു ലക്ഷം കിട്ടുകയുമില്ല ...
അല്ല അതിപ്പോ ചോദിച്ചു ഒളടുത്തുക്ക് ചെന്നാ ...പിന്നെ ..കുറ്റിചൂല്‍ എടുക്കും
ഈ പെണ്ണങ്ങള്‍ തമ്മിലുള്ള പോര് ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു വീട് മതിയായിരുന്നു ..
അവര്‍ക്ക് ഇടയ്ക്കിടെ കച്ചറയുണ്ടാക്കി വന്നിട്ട് ...രാത്രി തലയണ മന്ത്രം തന്നാല്‍ മതിയല്ലോ
വീട് വേണം ..വേഗം മാറി താമസിക്കണം ...അല്ലെങ്കില്‍ ഞാന്‍ ഇന്റൊടുക്ക് പോകും എന്ന് ..
" വീട് നിര്‍മാണത്തിനു പത്ത് ലക്ഷം വരെ ലോണ്‍ " ആ പരസ്യം കണ്ടു അങ്ങോട്ട്‌ തിരിഞ്ഞു
ശ്ശൊ ...അതിനു ആധാരം വേണമത്രേ ..
ഉള്ള ആധാരം വെച്ചിട്ടാ സഹകരണ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വാങ്ങി പണി തുടങ്ങിയതു ...
അതും രക്ഷയില്ലാ ...സ്വര്‍ണവും ആധാരവും ഒന്നുമില്ലാതെ ഫ്രീയായി ലോണ്‍ കൊടുക്കുന്ന
വേറെ പരസ്യം വല്ലതും ഉണ്ടോ .....എന്ന് പത്രത്തില്‍ തപ്പുന്നതിനിടയിലാ ..
അത് കേട്ടത് ..
"ഞാന്‍ ഐഡിയയില്‍ നിന്നും ലോണെടുത്ത് ..തിരിച്ചു കൊടുക്കുമ്പോ ഒരു രൂപ ഏറെ കൊടുത്താ മതി" മനോജ്‌ തൊട്ടപ്പുറത്ത് ഇരിക്കുന്ന സലീമിനോടു പറയുന്നത് കണ്ടു .
ആഹാ ...ഇതെന്താ പരിപാടി ..
.കോളെജില്‍ പഠിക്കുന്ന പിള്ളേര്‍ ആണ്..കൂടാതെ നാട്ടിലെ ക്ലബ്ബിന്റെ ആള്‍ക്കാരും ...ചുളുവില്‍ ലോണ്‍ കിട്ടുന്ന വല്ല പരിപാടിയും ഉണ്ടാകും ...ഞാന്‍ മെല്ലെ അവരുടെ അടുത്തേക്ക് ഇരുന്നു .
"എടാ മനോജേ ...നീ ഇപ്പൊ പറഞ്ഞ ലോണ്‍ ആരാ കൊടുക്കുന്നെ ..."
"ഐഡിയ ഫോണ്‍ ..തിരിച്ചു കൊടുക്കുമ്പോ ഒരു രൂപ കൂടുതല്‍ കൊടുത്താല്‍ മതി ...പൈസ ഇല്ലാത്ത സിം ഉപയോഗിച്ച് വിളിച്ചാ മതി ...ഞാനെത്ര പ്രാവശ്യം എടുത്തെന്നോ .."
അപ്പൊ ഒരു ഐഡിയ ഫോണ്‍ സിം വാങ്ങണം ..ആ എയര്‍ടെല്‍ എടുത്ത സമയത്ത് ഐഡിയ എടുത്താ മതിയായിരുന്നു ...ഹും....
"ഗെറ്റ് ആന്‍ ഐഡിയ , ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ് ..."ഐഡിയ യുടെ ടിവി പരസ്യം മനസ്സിലേക്ക് വന്നു .. ഹോ എന്തൊരു നല്ല പരസ്യം ...
വേഗം അങ്ങാടിയിലുള്ള മൊബൈല്‍ കടയില്‍ കേറി ..ഒരു ഐഡിയ സിം ചോദിച്ചു ...അവനു ഐഡന്റിറ്റി പ്രൂഫ്‌ വേണം അത്രേ...
എന്റെ പോന്നു ചങ്ങാതീ ,,,ഞങ്ങള്‍ ബാപ്പ ഉപ്പാപ്പമാരായി ..പത്ത് നൂറു കൊല്ലമായി ഇവിടെ താമസിക്കുന്നു ...ഞങ്ങളെ തറവാട് അനക്കരിയൂലെ ...കോയിക്കല്‍ തറവാടാ ...പേര് കേട്ട തറവാടാ .ഇത്രത്തോളം പറഞ്ഞിട്ടും അതൊന്നും പോര അവനുക്ക് ..അഹങ്കാരി ..പ്രൂഫ്‌ ഇല്ലാതെ തരാന്‍ പറ്റില്ല അത്രേ .....ഇതിപ്പോ ഞമ്മളെ ആവശ്യം ആയില്ലേ ....
വീട്ടില്‍ പോയി തപ്പി പിടിച്ചു തോറ്റ എസ്.എസ് എല്‍ .സി ബുക്കിന്റെ ഒരു കോപി അവനു കൊണ്ട് പോയി കൊടുത്തു ...ഒരു കാലി സിം വാങ്ങി ..
അത് ഫോണില്‍ ഇട്ടു വിളിച്ചാല്‍ ലോണ്‍ കിട്ടുന്ന ഐഡിയ ഐഡിയക്കാര്‍ തന്നെ പറഞ്ഞു തരുമെന്നാ ആ ചെക്കന് പറഞ്ഞത് ...സിം ഫോണില്‍ ഇട്ടു ആദ്യം കണ്ട നമ്പരില്‍ തന്നെ ഒരു വിളി വിളിച്ചു...ഫോണില്‍ അപ്പുറത്ത് നിന്നും ശബ്ദം കേട്ട് തുടങ്ങി ...
"ക്ഷമിക്കുക .നിങ്ങളുടെ ഫോണില്‍ സംസാരിക്കാന്‍ ആവശ്യമായ തുക ഇല്ല . നിങ്ങള്‍ വിഷമിക്കേണ്ട ..ഐഡിയ നിങ്ങള്ക്ക് നാലു രൂപ ലോണ്‍ തരുന്നു .നിങ്ങളുടെ അടുത്ത റീചാര്‍ജില്‍ അഞ്ചു രൂപ തിരിച്ചു പിടിക്കുന്നതാണ് ..ലോണ്‍ ആവശ്യമെങ്കില്‍ *153#3 എന്ന നമ്പരില്‍ ഡയല്‍ചെയ്യുക"

4 comments:

  1. ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ബ്ലോഗ്‌ !! ....................തുടരട്ടെ കുരിയെടം ഈ എഴുത്ത്

    ReplyDelete
  2. ഹൊ എന്തൊരു മാറ്റം അല്ലേ

    ReplyDelete