ഏറ്റവും പുതിയ പോസ്റ്റുകള്‍

Wednesday, July 18, 2012

കര്‍ക്കിടക കനിവ്‌

തിരിമുറിയാതെ കല്‍ ചീളുകള്‍ വാരിയെറിയുന്ന പോലെ
ഇടവിടാതെ മഴ പെയ്തിരുന്ന കര്‍ക്കിടക മാസം.....
നട്ടുച്ച നേരത്തും കൂരിരുള്‍ മൂടി കെട്ടിയ ..
വറുതിയുടെയും ഇല്ലായ്മയുടെയും
കഥകള്‍ പറഞ്ഞിരുന്ന കര്‍ക്കിടകം ..
അതി ജീവനത്തിനായ്‌ നിത്യവൃത്തി ചെയ്തിരുന്ന
മാനവന് , വേല ചെയ്യാന്‍ ഇടവേളകള്‍
നല്‍കാത്ത ആ മഴക്കാലം ...
എനിക്കിഷ്ടമായിരുന്നു ആ നാളുകള്‍
എന്റെ മണ്ണിന്റെ ദാഹം തീര്‍ക്കുവാന്‍
കര്‍ക്കിടക പെരുമഴക്കെ കരുത്തുള്ളൂ
കറുത്ത കര്‍ക്കിടക മാസത്തിലെ മഴയും
പിന്നെ ആ മഴക്കാലവും ഒരു മുത്തശ്ശികഥയായി
എന്നില്‍ നിന്ന് വിട പറയുന്നുവോ ..?
ഇന്നിന്റെ കര്‍ക്കിടക ദിനങ്ങള്‍ ...
കറുപ്പ് കലര്‍ന്ന മേഘങ്ങളെ എന്‍ കണ്മുന്നില്‍ നിന്നും
ആരോ ആട്ടിതെളിയിച്ചു കൊണ്ട് പോകുന്നു ..ദൂരേക്ക്‌ .
മഴ തുള്ളികളെറ്റു നനയാന്‍ കൊതിച്ച പച്ചപ്പുകള്‍
മുഖം വാടി നിറം മങ്ങിടുന്നൂ ..അവക്കും സങ്കടം

ഭാവി ...അത് ഭയാനകം ,
ദാഹജലമുണങ്ങി വിണ്ടു കീറിയ കൃഷി ഭൂമിയും...
വറ്റി വരണ്ട കിണറുകളും ...പിന്നെ കുളങ്ങളും
നിറഞ്ഞൊഴുകിയ എന്റെ പുഴകള്‍ കരഞ്ഞു
കണ്ണ് നീര്‍ ചാലുകള്‍ തീര്‍ക്കുന്ന നാളുകള്‍ ...
ഒരു തുള്ളി കുടിനീരിനായ്‌ നെട്ടോട്ടമോടെണ്ടി വരും...ഞാന്‍
കേട്ടറിഞ്ഞ മരുഭൂമികളെപോലെ എന്റെ പുണ്യ ഭൂമിയും
മാറി മാറി വരുന്നതെനിക്ക് സഹിക്കില്ല ...
എന്റെ കര്‍ക്കിടകമെ നീ പെയ്യുക ...
കടലിലും കരയിലും നിന്റെ ആകാശത്തും
നിന്നോട് തന്നെയും
ഞങ്ങള്‍ ചെയ്ത തെറ്റുകള്‍ പൊറുത്തു കൊണ്ട് ..
വറ്റി വരണ്ട ഞങ്ങളുടെ മനസ്സിനെ തണുപ്പിക്കാന്‍
നിന്റെ തെളിനീര്‍ തുള്ളിയല്ലാതെ മറ്റെന്തുണ്ട്
സര്‍വ്വതും വെട്ടി പിടിച്ചഹങ്കാരിയായെനിക്ക്
സാധ്യമല്ലൊരു കണം ജീവജലം വിണ്ണില്‍ നിന്നുതിര്‍പ്പാന്‍ .
----------------------))X((----------------

ആദ്യമായി ഒരു കവിത എഴുതി നോക്കി
കവിത എന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയുമല്ലോ

No comments:

Post a Comment