ഏറ്റവും പുതിയ പോസ്റ്റുകള്‍

Monday, December 17, 2012

കമ്മീഷന്‍ അഥവാ നാം ഹലാലാക്കിയ തട്ടിപ്പ്

ജനങ്ങള്‍ ഇന്ന് ചൂഷണത്തിനു വിധേയ മാകാത്ത ഏതെന്കിലും മേഖലയുണ്ടോ എന്നുള്ള കാര്യം സംശയമാണ് . കച്ചവടമായാലും കണ്സ്ട്രക്ഷനായാലും ചികിത്സയായാലും എല്ലായിടത്തും പരിധിയില്ലാത്ത ചൂഷണങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു . സര്‍ക്കാര്‍ ഓഫീസുകളിലും , ഉദ്യോഗസ്ഥ ഗണങ്ങളിലും കൈകൂലിയും അഴിമതിയും നിറഞ്ഞു നില്‍ക്കുമ്പോള്‍ , പല ചരക്ക് കടകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ പൂഴ്ത്തി വെച്ച് ,കൃത്രിമ ക്ഷാമം ഉണ്ടാക്കി വില കൂട്ടി ജനങ്ങളെ ബുധിമുട്ടിക്കുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ പൂഴ്ത്തി വെച്ച ഇരുന്നൂറും മുന്നൂറും അതിലേറെയും ചാക്ക് അരികള്‍ , നിരവധി സ്ഥലങ്ങള്‍ റെയ്ഡ്‌ ചെയ്തു പിടിച്ചെടുത്ത വാര്‍ത്തകള്‍ നാം കണ്ടു . അതിനു പിറകെ അതില്‍ പ്രതിഷേധിച്ചു കടവ്യപാരികള്‍ നടത്തിയ ആഹ്വാനവും പത്ര ദ്വാരാ നാം അറിഞ്ഞു . ഇത്തരം പൂഴ്ത്തി വെപ്പുകള്‍ നടത്തുന്നത് നൂറു ശതമാനം വഞ്ചന ആണ് എന്ന് അറിയുന്ന വ്യാപാരി യൂണിയനുകള്‍ അത്തരം വഞ്ചനകള്‍ ചെയ്തവര്‍ക്കെതിരെ നടപടി എടുക്കുന്നതിനു പകരം അവര്‍ക്ക് കൂട്ട് നില്‍ക്കുകയാണ് ചെയ്യുന്നത് . പലപ്പോഴും ചൂഷണ മേഖലകള്‍ തഴച്ചു വളരാന്‍ കാരണം അത് തടയിടെണ്ടവര്‍ ക്കുണ്ടാകുന്ന ലാഭകൊതി യില്‍ നിന്നാണ് .ഡോക്ടര്‍ കുറിക്കുന്ന മരുന്നുകള്‍ ഒരു പ്രത്യേക മെഡിക്കല്‍ ഷോപ്പില്‍ മാത്രം കിട്ടുന്നതും. സ്കൂളിലേക്ക് ആവശ്യമായ നോട്ടു പുസ്തകങ്ങളും യൂനിഫോം തുണികളും സ്കൂളില്‍ നിന്ന് തന്നെ വാങ്ങണം എന്ന നിബന്ധന വന്നതുമൊക്കെ കമ്മീഷന്‍ എന്ന പേരിട്ടു വിളിക്കുന്ന ഈ ചൂഷണത്തിന്റെ ഭാഗമായാണ് . ഇതിനൊന്നും ഇവിടെ ഭരിക്കുന്ന സര്‍ക്കാരുകളെ മാത്രം പഴി പറഞ്ഞിട്ട് കാര്യമില്ല . നാട്ടിലെ വര്‍ധിച്ച വിലകയറ്റത്തിനു പ്രധാന കാരണം ഒരു ഡീസല്‍ / പെട്രോള്‍ വില വര്ധനവിലോ , സര്‍ക്കാരിന്റെ നികുതി വര്ധനവിലൂടെയോ മാത്രമല്ല . നാം ഉണ്ടാക്കി വെക്കുന്ന ഇടനിലക്കാര്‍ വഴി ഉണ്ടാകുന്ന സാമ്പത്തിക ചൂഷണത്തിനു കണക്കില്ല . അത് ചിലപ്പോള്‍ നമ്മുടെ കണക്കുകള്‍ക്ക്‌ ഒരു പാട് അപ്പുറത്ത് ആണ്. കല്യാണത്തിനു വീട്ടില്‍ ഉണ്ടാക്കുന്ന സദ്യ/ബിരിയാണിയുടെ വരെ കമ്മീഷന്‍ വെപ്പുകാരനു അവന്റെ വീട്ടില്‍ കൃത്യ സമയം ചെന്നെത്തും. മറ്റൊരു ഉദാഹരണംകൂടി ഇവിടെ പറയാം .. ഓരോ ബില്‍ഡിംഗ് വര്കിന്റെ സമയവും പ്രധാനപെട്ട മൂന്നു വിഷയങ്ങളാണ് , പ്ലുബിംഗ് , വയറിംഗ് , പെയിന്റിംഗ് .. വീട്ടിലെ ഇലക്ട്രിക്കല്‍ വര്കിനും പ്ലുബിങ്ങിനും സാധങ്ങള്‍ വാങ്ങുന്നിടത് ഉപഭോക്താവ്‌ ശരിക്കും വഞ്ചിക്കപ്പെടുന്നത് ജോലിക്കാരനുംവ്യാപാരിയുമായുള്ള ഒത്തു കളി വഴിയാണ് . ഇലക്ട്രിക്കല്‍/പ്ലുംബിംഗ് മറ്റീരിയല്‍സ് വാങ്ങാന്‍ വേണ്ടി ഒരു പ്രതേക കടയിലേക്ക് മാത്രമേ , ഒരേ സമയം ജോലിക്കാരനും ഇടനിലക്കരനും ആയി പ്രവര്‍ത്തിക്കുന്ന പ്ലുംബെര്‍ ചീട്ടു ഉണ്ടാക്കി നല്‍കുകയുള്ളൂ . ഈ പ്ലുബെര്‍ക്ക് നല്ല സംഖ്യയാണ് കമ്മീഷന്‍ ആയി കടയില്‍നിന്നും ലഭിക്കുന്നത് . ഞങ്ങളുടെ അടുത്തുള്ള ഒരു ചെറിയ ടൌണിലെ കടകളില്‍ നിന്ന് പോലും പതിനഞ്ചും ഇരുപതും ശതമാനം തുക ഇങ്ങിനെ കമീഷന്‍ ആയി ഇവര്‍ക്ക് നല്‍കുന്നുണ്ട് . ഇങ്ങിനെ കമ്മീഷന്‍ നല്‍കാന്‍ കടക്കാരന്‍ പണം കണ്ടെത്തുക വാങ്ങാന്‍ വരുന്നവരില്‍ നിന്ന് തന്നെയാണ് എന്നതില്‍ സംശയം ഇല്ലല്ലോ. പ്ലുംബെര്‍ ഉദ്ദേശിച്ച കടയിലേക്ക് സാധങ്ങള്‍ വാങ്ങാന്‍ പോയില്ല എങ്കില്‍ ,,പിന്നെ ആ സാധങ്ങനള്‍ക്ക് ഇല്ലാത്ത കുറ്റം ഉണ്ടാകില്ല . വര്‍ധിച്ച കമീഷന്‍ ലഭിക്കുന്നത് കാരണം , ജോലി ചെയ്യുന്നതിലും താല്പര്യം സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിലാണ് . ഇത് തന്നെയാണ് പെയിന്റ് രംഗത്തും . ഈ ചൂഷങ്ങണള്‍ക്ക് പ്രധാന കാരണം , ഒരു പ്ലുംബെര്‍ , വയര്‍മാന്‍ ജോലിക്ക് ആവശ്യമായ സാധനങ്ങള്‍ അവരെ മാറ്റി നിര്‍ത്തി വാങ്ങാന്‍ ഉപഭോക്താവിനു കഴിയില്ല എന്നത് തന്നെയാണ് . ഇരുപതിനായിരം രൂപയുടെ ബില്ലില്‍ നാലായിരം രൂപയോളം കമ്മീഷന്‍ ആണ് എന്ന തിരിച്ചറിവ് നമ്മുടെ മനസ്സുകള്‍ക്ക് ഉണ്ടാകുമോ ..?അതുണ്ടായാല്‍ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികളും നാം തേടും. ഏതെന്കിലും ഒരു ഹാര്‍ഡ്‌വെയര്‍ /സാനിട്ടറി /പ്ലുംബിംഗ് /ഇലക്ട്രിക്കല്‍ കടക്കാരന്‍ താന്‍ ജനങ്ങളെ വിലകൂട്ടി വഞ്ചിച്ചു അതില്‍ നിന്ന് ഒരാള്‍ക്കും ഒരു രൂപ കമ്മീഷന്‍ നല്‍കില്ല എന്ന് തീരുമാനിച്ചാല്‍ ആ കടയിലേക്ക് പിന്നെ ഒരു ഈച്ച പോലും തിരിഞ്ഞു നോക്കില്ല എന്നതാണ് സത്യം . അവിടത്തെ സാധനങ്ങള്‍ വില കൂടുതലാണ് കമ്പ്ലൈന്റ്റ്‌ ആണ് എന്ന് അതിനകം പ്രചരിട്ടുണ്ടാകും . ചുരുക്കത്തില്‍ ഓരോ കടക്കാരനും ഈ കമ്മീഷന്‍ എന്ന പേരില്‍ വെറുതെ കൊടുക്കുന്ന പണമിടപാടുകള്‍ കൊടുക്കില്ല എന്ന തീരുമാനമേടുത്താല്‍ തന്നെ നമ്മുടെ നാട്ടിലെ പല സാധങ്ങളുടെയും വില കുറെയൊക്കെ താഴും. മനുഷ്യന്റെ ലാഭാകൊതി ഉള്ള കാലത്തോളം അതൊട്ട്‌ നടക്കുകയും ഇല്ല .

1 comment:

  1. വളരെ നല്ല ഒരു ബ്ലോഗ്‌. നന്ദി.

    ReplyDelete