ഏറ്റവും പുതിയ പോസ്റ്റുകള്‍

Tuesday, December 28, 2010

മൂത്ര പുരയിലെ സുന്ദര കലകള്‍

പണ്ട് നീലാം സ്ട്രോങ്ങ്‌ ചന്ദ്രനില്‍ വിസിറ്റിംഗ് നടത്തിയപ്പോള്‍ അവിടെ ഒരു ബൂഫിയയുമായി (ചായക്കട) മലയാളി അതിന് മുന്‍പേ എത്തിയിരുന്നെന്നു നാം തമാശ രൂപേണ പറയുന്നുവെങ്കിലും “ലോകത്തിന്റെ ഏതു കോണിലും മലയാളി ഉണ്ട്” എന്നതും നമ്മുടെ അഭിമാന പദങ്ങളില്‍ ഒന്നാണ്.
മലയാളി പോകുന്നിടത്തൊക്കെ കൂടെ “മലയാളവും” ഉണ്ടാകും. അതിന്റെ പ്രത്യക്ഷ അടയാളങ്ങള്‍ പലപ്പോഴും പലയിടത്തും നിങ്ങളെല്ലാവരും കണ്ടിരിക്കും. മലയാളവും മലയാളിയും പ്രചരിക്കുന്നത് നമുക്ക് സന്തോഷമാണ്.
എന്നാല്‍ അത് ഭൂലോകത്തുള്ള (ബൂലോകം അല്ല ) പൊതു മൂത്രപ്പുരകളില്‍ വേണോ....പണ്ട് രാജാ രവി വര്മയ വീടിന്റെ ചുമരില്‍ കരികട്ട കൊണ്ട് ചിത്രങ്ങള്‍ വരച്ചിരുന്നു എന്ന് വായിച്ച്ട്ടുണ്ട്, അനന്തരാവകാശികള്‍ നാട്ടിലെയും അന്യ നാട്ടിലെയും പൊതു കക്കൂസുകളിലെ ചുമരുകളിലാണ് “കലകള്‍” പ്രയോഗിക്കുന്നത്. നാട്ടിലെ സ്കൂളില്‍ തുടങ്ങി കാണുന്ന ഈ പ്രകടനങ്ങള്‍ അവിടെ നിന്നും , ജനറല്‍ ആശുപത്രി , ബസ്‌ സ്റ്റാന്റ് , ലോഡ്ജുകള്‍ എന്നിവിടങ്ങളിലെ മൂത്രപുര്കളിലൊക്കെ പദ്യമായും ഗദ്യമായും ചിത്രങ്ങളായും അങ്ങിനെ നിറഞ്ഞു നില്ക്കു ന്നത് കാണാം. ചിലത് വായിക്കാന്‍ പോലും കൊള്ളില്ല .
ഇനി ട്രയിനില്‍ കയറിയാലോ....അവിടെയും കാണാം മലയാളികളുടെ മഹത്തായ ഈ സംഭാവനകള്‍. ഗള്ഫ്ാ‌ നാടുകളിലും തഥൈവ.ജിദ്ദ യിലെ ഷറഫിയ യിലെ മൂത്രപ്പുരകള്‍ ഒന്ന് കാണണം .... “മുട്ടി” നില്ക്കു ന്നവര്ക്കുലള്ള ഫോണ്‍ നമ്പര്‍ മുതല്‍ പ്രൈവറ്റ് ടാക്സി നമ്പര്‍ വരെ അവിടെ യുണ്ട്. കക്കൂസിലിരുന്നു കാര്യസാധ്യം നടത്തുന്നതിന്ടക്ക് ഈ ഒരു കലാ വ്ര്ത്തികെടുകള്‍ ചെയ്യുന്നതില്‍ മുന്പിവല്‍ മലയാളികളാ ണെന്നാണ് എന്റെ അനുഭവം. മറിച്ചനുഭവമുള്ളവര്ക്ക് പറയാം.
രണ്ടു ദിവസം ആശുപത്രിയിലോന്നു കിടന്നാല്‍ തന്റെ പേരും ടെലിഫോണ്‍ നമ്പരും അവിടെത്തെ ഏതെന്കിലും ചുമരില്‍ ( ഫാന്‍ സ്വിച്ചിന്റെ അടുത്താണ് ഏറ്റവും ഭംഗി കിട്ടുക ) വേണം, ഏതെന്കിലും പാര്കില്‍ ചെന്നാല്‍ തന്റെ വക ഒരു ഓട്ടോഗ്രാഫ്‌ , വല്ല പാറ കെട്ടുകളിലും പോയാല്‍ ഒരു I Love You, ഇപ്പോള്‍ ഫോണ്‍ നമ്പറിന്റെ കൂടെ ഇ- മെയിലും കൂടി അറ്റാച്ച് ചെയ്യുന്നുണ്ട്.മലയാളികളുടെ സ്വന്തം സ്വഭാവങ്ങള്‍ അങ്ങിനെ പരന്നു കിടക്കുകയാണ്. മാറ്റങ്ങള്ക്കുെ വിധേയമാകാതെ....

വാല്കനഷണം: ഒറ്റ രൂപ കോയിനിട്ടാല്‍ ഒട്ടോമാറ്റിക്കായി തുറക്കുന്ന ഹൈടെക്‌ മൂത്രപ്പുര ഇനി കോഴിക്കോട് നഗരത്തില്‍ . ആള്‍ കയറുന്നതോടെ വാതില്‍ താനെ അടയും, ഫാനും ലൈറ്റും പ്രവര്ത്തി ക്കും,ആവശ്യം കഴിഞ്ഞു പുറത്തിറങ്ങുന്നതോടെ തനിയെ മൂത്രപ്പുര ശുദ്ധിയാകും, ഉപയോഗ ശേഷം വെള്ളമൊഴിക്കാന്‍ മറന്നാലും പ്രശ്നമില്ല. പൈപ്പില്‍ നിന്നും വെള്ളം താനെ വന്ന ശേഷം നല്ല സുഗന്ധവും വരുമത്രേ.
പിന്കു റിപ്പ്‌ : അവിടെയും ആരോ എഴുതിയത്രേ “ഹൈടെക്‌ മൂത്രപ്പുര ഉത്ഘാടനം ചെയ്ത പുതിയ മേയര്‍ എ. കെ. പ്രേമജത്തിനു അഭിവാദ്യങ്ങള്‍ .

പേര്: --------- ഫോണ്‍ -------- ഇ- മെയില്‍ --------- വെബ്സൈറ്റ്”

Structured Settlement Consumer Info,Student Loan Consolidation Calculator.Structured Settlement Companies

6 comments:

 1. ഇതൊരു ഭൂലോക പ്രതിഭാസം തന്നെ. ഫ്ലൈറ്റ് റസ്റ്റ്‌ റൂമിലും വരെ എത്തി നില്‍ക്കുന്നു മലയാളി കലാ വാസന

  ReplyDelete
 2. ഈ മലയാളികളുടെ ഒരു കാര്യം ........!!!!

  ReplyDelete
 3. മലയാളികളുടെ ഒരു കാര്യം ...

  ReplyDelete
 4. നാറ്റം, വെറും നാറ്റം.

  ReplyDelete
 5. sahhithya vasana durgantham avaruth

  ReplyDelete
 6. njan Onnum Parayunnilla. Parayunnavarudeth vayikkan ready..

  ReplyDelete