“ നിനക്ക് വട്ടായോ...” ഷാഹിനയുടെ മുഖം ഗൌരവത്തില്‍ തന്നെ ...
അവള്‍ പറഞ്ഞു
“ ഇക്കാ എനിക്ക് വട്ടോന്നുമില്ല ,ഞാന്‍ നല്ലവണ്ണം ആലോചിച്ചിട്ടു തന്നെയാ പറയുന്നത്. രണ്ടാമത് ഒന്ന് കൂടി കെട്ടുന്നതില്‍ ഇസ്ലാമില്‍ തെറ്റൊന്നുമില്ല ല്ലോ ...പിന്നെ ഒരു വിധവയെ വിവാഹം ചെയ്യുന്നത് പുണ്യവും ആണ്.
സക്കീറിന് ആകെ ചൂട് കേറി...അയാള്‍ പറഞ്ഞു..
“ മതി നിന്റെ ....., നീ പറയുന്നതെല്ലാം നല്ല കാര്യമാണല്ലോ എന്ന് മനസ്സിലാക്കിയിട്ടാണ് ഞാന്‍ നീ പറയുന്നതിനൊക്കെ കൂട്ട് നില്‍ക്കുന്നത് . ഇനി ഇമ്മാതിരി വര്‍ത്താനം ഒന്നും എന്റടുത്തു മിണ്ടരുത്. “
"ഇക്കാ ...ഞാന്‍ ഈ പറയുന്ന കാര്യവും ഏറ്റവും നല്ലതല്ലേ .....അല്ലാഹുവിന്റെ റസൂല്‍ നമുക്ക് ജീവിച്ചു കാണിച്ചു തന്നതല്ലേ ...വിധവയെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കില്ലേ....???"
സക്കീറിന്റെ ശബ്ദം അല്പം ഉച്ചത്തില്‍ ആയി....
” അവളുടെ വിധിയാണ് അവള്‍ക്കു വന്നത് .അത് അള്ളാഹു ഇച്ച്ചിച്ച പോലെ നടക്കും...ഇനി നീ സലീന ,ചങ്ങായിചി എന്ന് പറഞ്ഞു നടക്കേണ്ട..ഇന്നത്തോടെ ഇത് നിര്‍ത്തണം. നിന്നോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാ എന്റെ കൈ നിന്റെ മേല്‍ വെക്കത്ത്തത് ...പറയുന്നതിനും ഒരു അതിരില്ലേ "
സക്കീറിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തിലായി....
ഉറങ്ങി കിടന്ന ആ വീട്ടില്‍ ലൈറ്റ് തെളിഞ്ഞു. സക്കീരില്‍ നിന്നും ഉയര്‍ന്ന ശബ്ദം മറ്റുള്ളവരും കേട്ടിരിക്കുന്നു.
എന്ത് പറ്റി എന്നാ ചിന്തയോടെ ഉമ്മ വാതിലില്‍ തട്ടി വിളിച്ചു : “ ..ശാഹിനാ ..ശാഹിനാ .."
കാര്യം എന്തെന്നറിയാതെ ഷുക്കൂറും ഭാര്യ നസീമയുമൊക്കെ ഉറങ്ങാന്‍ കിടന്നിടത്ത് നിന്നും എണീറ്റ് വന്നു...
സക്കീര്‍ വാതില്‍ തുറന്നു...
"എന്താ ശാഹിനാ ഇക്കാലം വരെ പതിവില്ലാത്ത ഒന്ന് ....”
മറുപടി പറഞ്ഞത് സക്കീര്‍ ആയിരുന്നു ....” ഉമ്മന്റെ മോള്‍ക്ക് ഭ്രാന്ത് കേറിയിട്ടുണ്ട്. ആ സലീന യോടുള്ള സ്നേഹം തലക്ക് കേരിയുള്ള ഭ്രാന്ത് . അവളെ ഞാന്‍ കല്യാണം കഴിക്കണമെന്ന്....”
അത് കേട്ട ഷാഹിനന്റെ ഉമ്മ തലയില്‍ കൈവെച്ചു പോയ്....." ഇന്റെ മേലായ റബ്ബേ ......ഇന്റെ കുട്ടിക്കെന്തു പറ്റീ"
അവര്‍ ഷാഹിനന്റെ അടുത്തേക്ക് ചെന്നു അവള്‍ കമിഴ്ന്നു കിടന്നു കരയുകയാണ്.. “ പടച്ചവനെ... കെട്ടിയവന്‍ മറ്റൊരുത്തിയെ കല്യാണം കഴിച്ചതിനു കരയുന്ന പെണ്ണുങ്ങള്‍ ഉണ്ട്. ഇത് നേരെ തിരിച്ചാണല്ലോ. “
ഷാഹിന ....ഷാഹിനാ ....ഉമ്മ അവളെ കുലുക്കി വിളിച്ചു
ഷാഹിന ഒന്നും പറയുന്നില്ല അവള്‍ ഏങ്ങലടിച്ചു കരയുന്നു....സക്കീര്‍ വാതില്‍ തുറന്നു കൊലായിലെക്കിറങ്ങി ..അവിടെ ഒരു കസേര വലിച്ചിട്ട് ഇരുന്നു.
അയാള്‍ അകെ അസ്വസ്ഥനായി.....ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണിത് ..ആ സലീനയോടുള്ള സ്നേഹം അവളുടെ തലയില്‍ കേറിയതാ,,, കാര്യം നല്ലതൊക്കെ തന്നെയാ..പക്ഷെ ......
തന്റെ മുല്ലയെ അല്ലാതെ വേറെ ഒരുത്തിയെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ പോയിട്ട് സങ്കല്‍പ്പിക്കാന്‍ വരെ തന്നെ കൊണ്ട് കഴിയില്ല . ചിന്തകള്‍ അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി .
ഏറെ നേരത്തെ ഇരുത്തത്തിനു ശേഷം ....സക്കീര്‍ മെല്ലെ ഷാഹിനയുടെ അടുത്തെത്തി .അവളുടെ അടുത്തു ഇരുന്നിരുന്ന ഉമ്മയോട് പോയി കിടക്കാന്‍ പറഞ്ഞു. .
“ മോളെ മുല്ലേ ..സക്കീര്‍ അവളെ വിളിച്ചു.....”
ഷാഹിന മെല്ലെ ചെരിഞ്ഞു കിടന്നു .
“ ഇക്കാ ഞാന്‍ പറയുന്നത് ഉള്ളില്‍ തട്ടി തന്നെയാ ..നല്ലവണ്ണം ആലോചിച്ചു.... “ കണ്ണ് തുടച്ചു കൊണ്ടവള്‍ പറഞ്ഞു.
വീണ്ടും ആ ചര്‍ച്ച തുടരാന്‍ സക്കീര്‍ ആലോചിച്ചില്ല
“ മുല്ല ഇപ്പോള്‍ ഉറങ്ങു.. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് നാളെ തീരുമാനിക്കാം ...ഇനിയും സമയം ഉണ്ടല്ലോ ...” സക്കീര്‍ ലൈറ്റ് ഓഫ് ചെയ്തു കട്ടിലില്‍ കിടന്നു .
ഉറക്കം വരുന്നില്ല ..ഓരോ ആലോചനകള്‍ മനസ്സിലേക്ക് കേറി വരുന്നു.. ഇവിടന്നു എങ്ങിനെയെങ്കിലും നേരം വെളുപ്പിച്ചു പള്ളിക്കര വീട്ടില്‍ എത്തണം .അന്തരീക്ഷം മാറുമ്പോ അവളില്‍ മാറ്റം വരും..സലീനയെ ബന്ധപ്പെടാനുള്ള അവസരം ഇനി കുറക്കണം .
പക്ഷെ ഒരു ഉള്ഭയം ..മുല്ലയുടെ തീരുമാനം ഉറച്ചതാകുമോ ,അത് മാറ്റാന്‍ തനിക്ക് കഴിയുമോ ,,
ഇവളുടെ സ്വഭാവം വെച്ച് അതിനു സാധ്യത വളരെ കുറവാണ്. ഇക്കാലത്തിനിടക്ക് അവളെടുത്ത ഒരു തീരുമാനവും ഒരു അംശം പോലും മാറ്റേണ്ട ആവശ്യം തനിക്ക് വന്നിട്ടില്ല .ഏതുകാര്യം തീരുമാനിചാലും അത്ര മാത്രം ശരിയുടെ അംശം അതില്‍ കൂടിയിരിക്കും. എന്താ ചെയ്യുക....മുല്ലക്ക് പകരം ഈ നെഞ്ചില്‍ മറ്റൊരുവളെ ... ........
“പടച്ചവനെ നീ ഒരു വഴി കാണിച്ചു തരണേ....” എന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ചു സക്കീര്‍ നെഞ്ചോട് ഒട്ടി കിടക്കുന്ന ശഹിനയെ ഒന്നുകൂടി അണച്ച് ചേര്‍ത്തു ........."
അവളുടെ ആ മൂര്ത്താവില്‍ ഒരു ചുംബനം നല്‍കുമ്പോള്‍ സക്കീരില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ ഷാഹിന പോലും അറിഞ്ഞില്ല .
"ഈ താത്ത എന്താ ഇങ്ങിനെ ..???..ഇക്കാലത്ത് ആരെങ്കിലും പറയുമോ ഇങ്ങനെ "
വീണ്ടും ഉറങ്ങാന്‍ കിടന്ന ശുക്കൂറിന്റെ അടുത്ത് കിടന്നു കൊണ്ട് നസീമ ചോദിച്ചു...
"നിനക്ക് ഇത്തായും ആ സലീനയും തമ്മിലുള്ള സ്നേഹം അറിയാഞ്ഞിട്ട..."
'കുറെയൊക്കെ ഞാന്‍ ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .എന്നാലും ഇങ്ങിനെയുണ്ടാകുമോ ഒരു സ്നേഹം " നസീമ ചോദിച്ചു
"ആ സലീനയും ഇത്തായും ചെറുപ്പംമുതലേ കൂട്ടുകാരികളാ ,, സലീനയുടെ ഉപ്പ അവള്‍ക്കെന്തു അവങ്ങി കൊടുത്താലും അതുകൊണ്ട് അവള്‍ ഓടി വരിക ഇങ്ങോട്ടാ...എന്നിട്ട് ഇത്താത്ത അത്തില്‍ നിന്നും കുറച്ചെടുത്ത് ബാക്കി അവള്‍ക്കു കൊടുക്കണം,,,"
ഇത്തയുടെ കല്യാണം ഉറപ്പിച്ചപ്പോള്‍ പോലും , ഇത്ത അവളുടെതുകൂടി ഉറപ്പിച്ചിട്ട് മതി എന്ന് വാശി പിടിച്ചതാ, പിന്നെ എല്ലാരുടെയും നിര്‍ബന്ധത്തിച്ചു ..എന്നിട്ടും ... ഇത്ത സമ്മതിച്ചില്ല ..അവസാനം സലീന കരഞ്ഞാ അവളെ സമ്മതിപ്പിച്ചത്..... കല്യാണത്തിന്റെ മുന്നേ ഒരു ദിവസം പോലും രണ്ടാളും തമ്മില്‍ കാണാതിരുന്നിട്ടില്ല . "ശുക്കൂര്‍ ഒന്ന് നിര്‍ത്തി
"ഇന്നാലും ആ സക്കീര്‍ ഇക്കാക്കനോട് പറയാന്‍ ഇത്ത്ക്ക് തോന്നിയല്ലോ..."
"അളിയന്‍ എന്ത് തീരുമാനമെടുക്കും എനനാര്‍ക്കരിയാം "
അല്പ നേരം ശുക്കൂര്‍ ഒന്നും മിണ്ടിയില്ല ..പിന്നെ മെല്ലെ നസീമയോടു
"അല്ലാ നിനക്കില്ലേ ഇതേ പോലത്തെ ചങ്ങാതി മാരോന്നും..."
"എന്തേ ......"
"നീ എന്നോട് ഒന്ന് പറഞ്ഞു നോക്ക് ഇതുപോലെ ...ഞാന്‍ അപ്പൊ റെഡി "ശുക്കൂര്‍
"അയ്യട ,,ഞാന്‍ മരിച്ചാലും നിങ്ങളെ കൊണ്ട് വേറെ കെട്ടിപ്പിക്കൂല ..റൂഹാനി ആയി വരും നിങ്ങളുടെ അടുത്ത് "
ആ തമാശയില്‍ കെട്ടിപിടിച്ചു അവരും അവരുടെതായ ലോകത്തിലേക്ക് പറന്നു...
ഷാഹിനയുടെ കരച്ചില്‍ കേട്ടാണ് സക്കീര്‍ ഉറക്കത്തില്‍ നിന്നും എണീറ്റത് ..എപ്പോഴോ കിട്ടിയ ഉറകക്ത്തില്‍ കണ്ട ദുസ്വപ്നങ്ങള്‍ ക്കവസാനം വന്ന ശബ്ദം ഷാഹിന യുടേത് ആയിമാറിയിരിക്കുന്നു ...
വേഗം ലൈറ്റിട്ടു . ..
ഷാഹിന വയറിന്റെ അടി ഭഗം അമര്‍ത്തി പിടിച്ചു .കരയുന്നു
മുല്ലേ ...എന്തെ മോളെ ..മുല്ലേ മുല്ലേ ..സക്കീര്‍ അവളെ വിളിച്ചു...
സക്കീറിന്റെ കൈ മുറുകെ പിടിച്ചവള്‍ വേദന കൊണ്ട് ഞെളി പിരി കൊണ്ട്. ..
സക്കീര്‍ പോയി....ശുക്കൂര്‍ കിടക്കുന്ന വാതിലിനു മുട്ടി വിളിച്ചു..
അണഞ്ഞ വിളക്കുകള്‍ വീണ്ടും തെളിഞ്ഞു ആ വീട്ടില്‍
.....വീട്ടില്‍ എല്ലാവരും എണീറ്റു.
ഷാഹിനയുടെ പുളയല്‍കണ്ടു അവളുടെ ഉമ്മ കരയാന്‍ തുടങ്ങി. ഷുക്കൂറിന്റെ ഭാര്യ നസീമ കൊണ്ട് വന്ന ചുടു വെളളം മെല്ലെ അവള്‍ കുടിച്ചു.. “വാ മുല്ലേ ഡ്രസ്സ് മാറ്റ് നമുക്ക് ഹോസ്പിറ്റലില്‍ പോകാം...
“ വേണ്ട ഇക്ക ഇപ്പോള്‍ ആശ്വാസം ഉണ്ട് ....ചിലപ്പോ ഇന്നലെ രാത്രി ആ ചെമ്മീന്‍ പൊരിച്ചതു തിന്നിട്ടാകും .
.” ഉമ്മ നിങ്ങള്‍ അവളുടെ ഡ്രസ്സ് ഒന്ന് മാറ്റി കൊടുക്ക് . ഒന്ന് ഹോസ്പിറ്റലില്‍ പോയി വരാം .. സക്കീര്‍ പറഞ്ഞു.
ഉമ്മയും അത് തന്നെ പറഞ്ഞു. ഷുക്കൂറും ഉമ്മയും കൂടെ പോകുവാന്‍ ഒരുങ്ങി.
സക്കീര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. എന്തൊക്കെയോ അസ്വസ്ഥതകള്‍ തന്നിലേക്ക് വരുന്നു...മനസ്സ് പിടിച്ചിടത്ത് നില്‍ക്കുന്നില്ല. ഉറക്കത്തില്‍ കണ്ട ദുസ്വപ്നങ്ങള്‍ കൂടി സക്കീറിന്റെ മനസ്സിലേക്ക് തികട്ടി വന്നു...
നേരം പുലരാന്‍ ഇനിയും അധികമില്ല . ആ തൂവെള്ള ഓമ് നീ വാന്‍ അവരെയും കൊണ്ട് ക്രസന്റ് ഹോസ്പിറ്റലിന്റെ മുന്നില്‍ എത്തി. ആശുപത്രിയിലേക്ക് വേദനയാല്‍ പുളയുന്ന ഷാഹിനയെയും കൊണ്ട് കയറുമ്പോള്‍
അങ്ങകലെ പള്ളിയില്‍ നിന്നും സുബഹി ബാങ്കിന്റെ അലയൊലികള്‍ മുഴങ്ങി....
തുടരും.................
തുടര്‍ക്കഥ നല്ല വായനാസുഖം തരുന്നു ...ആശംസകള്‍
ReplyDelete