“ഹാജിക്ക എന്തെ വേഗം പോകുന്നെ....... “ സുബ്ഹി നിസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും പുറത്തിറങ്ങുന്ന അബ്ദുറഹ്മാന്‍ ഹാജിയോടു നിസ്കരിക്കാന്‍ പള്ളിയിലെത്തിയ മീന്‍കാരന്‍ അബ്ദുവിന്റെ ചോദ്യം.
“ഇന്ന് സക്കീര്‍ വരുന്നുണ്ട് .ഇന്നലെ രാത്രിയാ അവന്‍ വിളിച്ചു പറഞ്ഞത് .ആറുമണിക്ക് കരിപ്പൂര് എത്തും. ശങ്കരന്റെ മോന്‍ രവി ഒട്ടുന്ന ജീപ്പ് വിളിക്കാന്‍ മുസ്തഫാനെ ഏല്‍പ്പിച്ചാ പള്ളിയിലേക്ക് പോന്നത്. “ വേഗം അങ്ങോട്ട് എത്തണം.
പള്ളിക്കര വീട്ടിലെ അബ്ദുറഹ്മാന്‍ ഹാജി നാട്ടില്‍ എല്ലാവര്ക്കും വേണ്ട പ്പെട്ട ആളാണ്. പണക്കാരന്‍ ഒന്നും ആയിട്ടല്ല .നാട്ടുകാരുടെ ഏതു ആവശ്യത്തിനും അദ്ദേഹം മുന്നിലുണ്ടാകും. അത് പോലെ തന്നെയാണ് മകന്‍ സക്കീറും. മറ്റൊരു മകന്‍ മുസ്തഫ നാട്ടില്‍ തന്നെ ഒരു പലചരക്ക്- പച്ചക്കറി കച്ചവടവുമായി കൂടി . ഒരു ഇടത്തരം സാമ്പത്തിക കുടുംബം.. അബ്ദുറഹ്മാന്‍ ഹാജിക്ക നടത്തിയിരുന്ന പലചരക്ക് കടയാണ് ഇന്ന് മുസ്തഫ അല്പം വിശാലമാക്കി നടത്ത്തുന്നത്. സക്കീര്‍ കോളജു വിദ്യാഭ്യാസത്തിനു ശേഷം ഒരു ട്യുഷന്‍ സെന്ററിലെ അധ്യാപനവും ചില്ലറ സാമൂഹിക പ്രവര്ത്തനങ്ങളുമായി നടക്കുന്നതിനിടക്കാന് വിസ കിട്ടിയപ്പോ ഗള്‍ഫിലേക്ക് പറന്നത്. തറവാടിന്റെ അടുത്ത് തന്നെയുള്ള സക്കീര്‍ പണി കഴിപ്പിച്ച പുതിയ വീടും സക്കീറിന്റെ വരവിനായ് കാത്തിരിക്കയാണ് ..വീട്ടില്‍ കൂടലിനു അവന്‍ എത്താന്‍ കഴിഞ്ഞിട്ടില്ല .റബീഉല്‍ അവ്വലില്‍ തന്നെ ആ ചടങ്ങ് നടക്കണം എന്ന ഹാജിയുടെ നിര്‍ബന്ധം കൊണ്ട് കുടിയിരിക്കല്‍ ചടങ്ങ് മാത്രം നടത്തിയതാണ്.
എയര്‍പോര്‍ട്ടില്‍ എത്തിയ രവിയുടെ ജീപ്പ് പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തി .അബ്ദുറഹ്മാന്‍ ഹാജി ആബിയുടെയും മുസ്തഫ നുബുവുന്റെയും കൈ പിടിചു അകത്തേക്ക് കടന്നു. വിമാനം ലാന്റു ചെയ്തിട്ടുണ്ടെന്ന് രവി അവരോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി പെട്ടിയും ബാഗും വലിച്ചു പുറത്തേക്ക് വന്നു .
“ ദാ....ഇക്ക വരുന്നു.” മുസ്തഫ ആബിയെ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.
അസ്സലാമു അലൈക്കും വപ്പയെ കണ്ട സക്കീര്‍ പറഞ്ഞു . വ അലൈകും അസ്സലാം .. മകനെ കെട്ടിപിടിച്ചു കൊണ്ട് അബ്ദുറഹ്മാന്‍ ഹാജി പറഞ്ഞു. പിന്നെ നുബുവിന്റെ ഊഴം ആയിരുന്നു. അവന്‍ ചെന്ന് ഉപ്പയുടെ കൈപിടിച്ചു . മുസ്തഫയില്‍ നിന്നും ആബിയെ വാങ്ങി സക്കീര്‍ എയര്പോര്‍ട്ടി നിന്നും പുറത്തിറങ്ങി.
രവിയുടെ ജീപ്പ് മെല്ലെ എയര്‍പോര്‍ട്ട് പരിസരത്തു നിന്നും നീങ്ങി.
“ ഇക്കയുടെ മുടിയൊക്കെ നരച്ചു തുടങ്ങി. “. മുസ്തഫയാണ് അല്‍പ നേരത്തെ മൌനം മുറിച്ചത് .
സക്കീര്‍ കൈ തലയിലൂടെ ഒന്നോടിച്ചു ഒന്ന് ചിരിച്ചു....
“രവി ഇപ്പൊ ജീപ്പിലാണോ.... “
ഉം. .. ടാക്സിയാണ് ഇവിടെ അങ്ങാടിയില്‍ ഓടും...
ലീവ് എത്രയുണ്ട് സക്കീര്‍ ഇക്ക ...രവിയുടെ ചോദ്യം.
“ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോന്നിരിക്കുകയാണ് . ഇനി ഇവിടെ എന്തെകിലും ഏര്‍പ്പാട് നോക്കണം.”
ബാപ്പയുടെ മുഖത്ത് നോക്കി സക്കീര്‍ പറഞ്ഞു.
“ അതേതായാലും നന്നായി...ഇനി കൊറച്ചു നാട്ടില്‍ നിക്ക്..വീടൊക്കെ ആയില്ലേ ...നിത്യചെലവിനു ...പടച്ചോന്‍ എന്തെങ്കിലും വഴി കാണിച്ചു തരും...”
അബ്ദുറഹ്മാന്‍ ഹാജി പറഞ്ഞു.
“പുതിയ പുരയില്‍ കുടിയിരിക്കലിനു ശേഷം പിന്നെ താമസിച്ച്ചിട്ടില്ല. രണ്ടീസം കൂടുമ്പോ ഷാഹിന പോയി ഒന്ന് തുറന്നു അടിച്ചു വാരി പോരും....ഒരു പെരയല്ലേ... അതിങ്ങനെ അടച്ചിടാന്‍ പറ്റില്ലല്ലോ ....” ഹാജിക്ക തുടര്‍ന്നു.
അല്പ സമയത്തെ ഓട്ടത്തിന് ശേഷം ജീപ്പ് പള്ളിക്കര വീട്ടിലെത്തി. ഉമ്മ ഓടി വന്നു മകനെ ചേര്‍ത്ത് പിടിച്ചു .
രണ്ടര വര്‍ഷങ്ങള്‍ക്കു വീണ്ടും ഒരു കൂടണയാല്‍.... എത്ര ഫോണ്‍ ചെയ്താലും കത്തയച്ചാലും ഈ സാമീപ്യ സുഖം കിട്ടുമോ, നീണ്ട വിരഹത്തിനും കാത്തിരിപ്പിനും ശേഷം സന്തോഷത്തിന്റെ കണ്ണ് നീര്‍ പൊഴിയുന്നൊരു സംഗമം.
വാതില്‍ക്കല്‍ ഷാഹിന .അവള്‍ മുഖത്തേക്ക് നോക്കുന്നില്ല .
ഈ പെണ്ണിന്റെ നാണം ഇനിയും മാറിയില്ലേ... സക്കീര്‍ ആത്മ ഗതം ചെയ്തു..
എന്തോ കണ്ടറിഞ്ഞ പോലെ ഹാജിക്കയും നഫീസുമ്മയും യും അങ്ങോട്ടും ഇങ്ങോട്ടും മാറി... ആബിയുമായി സക്കീര്‍ ശാഹിനന്റെ അടുത്തേക്ക് ചെന്ന് . അവള്‍ മെല്ലെ പിന്നോട്ട് വലിഞ്ഞു.
“ ഈ മോളെ ഒന്ന് വാങ്ങു മുല്ലേ .....”
ശാഹിനക്കെന്തോ മനസ്സ് കോരിത്തരിച്ച പോലെ “ വീണ്ടും ആ മുല്ലേ വിളി തന്റെ അരികില്‍ എത്തിയിരിക്കുന്നു. ജീവിതത്തില്‍ പലവട്ടം ഇത്തരത്തിലുള്ള സംഗമം കഴിഞ്ഞതാണ്. എന്നിട്ടും മുഖത്തേക്ക് നോക്കാന്‍ എന്തോ ഒരു നാണം ...സക്കീര്‍ അവളുടെ അടുത്തെത്തി .തല പിടിച്ചുയര്‍ത്തി ..
ഇതെന്താ മുല്ലേ വീണ്ടും പെണ്ണുകാണല്‍ ചടങ്ങാണോ....?
ഞാന്‍ ആദ്യമായി വരികയല്ലല്ലോ...?
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. അത് സന്തോഷത്തിന്റെ,കണ്ണുനീര്‍ ,, വിരഹത്തിനൊടുവില്‍ സമാഗമത്തിന്റെ ആനന്ദ കണ്ണീര്‍ ആണെന്ന് സക്കീറിന് അറിയാം....ഇത് പൊഴിക്കാന്‍ ആണ് എയര്‍പോര്‍ട്ടില്‍ പോലും വരാതെ അവള്‍ ഇവടെ കാത്തിരിക്കുന്നത് .
അങ്ങിനെ വീണ്ടുമൊരു ഒത്തുചേരലിന്റെ ആഘോഷങ്ങള്‍ക്കാവീട് സാക്ഷിയായി. സക്കീര്‍ കൊണ്ട് വന്ന മിട്ടായികള്‍ അയല്‍ വീടുകളില്‍ വിതരണം ചെയ്തും. വരുന്നവരോട് കുശലാന്വേഷണങ്ങള്‍ നടത്തിയും സന്തോഷ ത്തിലാണ്ട ആ വീടിനെ പുല്‍കി. പകലോന്‍ അങ്ങ് പടിഞ്ഞാറിലേക്ക് നീങ്ങി .... ഇരുട്ടിന്റെ പുതപ്പ് വിരിക്കുന്നതിനു തടസ്സമായി വീടുകളില്‍ നിന്നും പ്രകാശ വിളക്കുകള്‍ കണ്ണ് തുറന്നു. അത് അണയാന്‍ അധിക നേരം വേണ്ടി വന്നില്ല...
നുബുവും ആബിയും ഉറങ്ങി . വീണ്ടും ഒരു രാത്രി സമാഗമത്തിനായ് സക്കീറും ഷാഹിനയും ഒരുങ്ങി. അടുത്തേക്ക് വന്ന ഷാഹിനയെ ചേര്‍ത്ത് പിടിച്ചു സക്കീര്‍ പറഞ്ഞു. “ ഈ ഒരു സൌഭാഗ്യം അധികം മറ്റാര്‍ക്കും കിട്ടാത്ത താണ് . പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ക്കും അവരെ പിരിഞ്ഞു കണ്ണില്‍ എണ്ണയോഴിച്ചു കാത്തിരിക്കുന്ന ഭാര്യമാര്‍ക്കും മാത്രം കിട്ടുന്ന സംഗമ രാത്രികള്‍....ഇതെത്രാമത്തെ ആദ്യ രാത്രിയാ....???? “
ഷാഹിന ഒന്നും പറഞ്ഞില്ല ... ഈ കൂടി ചേരലിനും ഉണ്ടൊരു സുഖം. അവള്‍ മനസ്സില്‍ മന്ത്രിച്ചു.
എന്നാലും വേണ്ട ഇനി വിരഹം....
“ ഇനി ഇങ്ങനത്തെ ആദ്യ രാത്രികള്‍ വേണ്ട .ഇനി ഇക്ക എന്റടുത്ത്ന്നു എങ്ങോട്ടും പോവണ്ട....”
“ ഇല്ല മുല്ലേ ...നീ ആ പാസ്പോര്‍ട്ട് ഒന്ന് നോക്കിയെ.....ഹുറൂജ് നിഹായ് ......അടിച്ചു പോന്നതാ,,,,
ഇനി എന്റെ മുല്ലയെയൂം കെട്ടിപിടിച്ചു ഇവടെ കൂടാം. ഇങ്ങോട്ടും പോവുന്നില്ല ..”
“ അയ്യട ... ഒരു മോളുണ്ട് ആ ഓര്മ വേണം..അവളെ കെട്ടിക്കാന്‍ ഉള്ളതാ .” ഷാഹിന
“ ഒരു മോള് പോരല്ലല്ലോ മുല്ലേ ...... ഇനിയും വേണ്ടേ നമുക്ക് പെണ്മക്കള്‍ ....”
“ എത്രയാ മോന്റെ കണക്ക് ....”
“ ആ കണക്കൊക്കെ നമുക്ക് പിന്നെ കൂട്ടാം ...എന്ന് പറഞ്ഞു സക്കീര്‍ അവളെ മാറോട് ചേര്‍ത്തു.
“ ഇന്ശ അല്ലാഹ് , നാട്ടില്‍ ഒരു നല്ല ഏര്‍പ്പാട് കണ്ടെത്തണം...അധികം വൈകാതെ തന്നെ ...”
“ അള്ളാഹു എന്തെങ്കിലും വഴി കാണിച്ചു തരും...”
പുന സംഗമത്തിന്റെ വസന്തം വിരിഞ്ഞ ആ രാവില്‍ യുവ കുസുമങ്ങള്‍ എപ്പോഴോ ഒന്നായി... അപ്പോഴും പുറത്തു ആ കുളിര്തെന്നലില്‍ തെങ്ങോലകള്‍ മെല്ലെ മെല്ലെ ആടി കളിച്ചു....പുതിയ താരാട്ട് പാട്ടു കേട്ടു കൊണ്ട്...
തുടരും ..........
തണല്‍ വിരിയിച്ച വഴികള്‍ ഒന്നാം ഭാഗം ഇവിടെ വായിക്കാം
:))
ReplyDelete