ഏറ്റവും പുതിയ പോസ്റ്റുകള്‍

Tuesday, December 28, 2010

മൂത്ര പുരയിലെ സുന്ദര കലകള്‍

പണ്ട് നീലാം സ്ട്രോങ്ങ്‌ ചന്ദ്രനില്‍ വിസിറ്റിംഗ് നടത്തിയപ്പോള്‍ അവിടെ ഒരു ബൂഫിയയുമായി (ചായക്കട) മലയാളി അതിന് മുന്‍പേ എത്തിയിരുന്നെന്നു നാം തമാശ രൂപേണ പറയുന്നുവെങ്കിലും “ലോകത്തിന്റെ ഏതു കോണിലും മലയാളി ഉണ്ട്” എന്നതും നമ്മുടെ അഭിമാന പദങ്ങളില്‍ ഒന്നാണ്.
മലയാളി പോകുന്നിടത്തൊക്കെ കൂടെ “മലയാളവും” ഉണ്ടാകും. അതിന്റെ പ്രത്യക്ഷ അടയാളങ്ങള്‍ പലപ്പോഴും പലയിടത്തും നിങ്ങളെല്ലാവരും കണ്ടിരിക്കും. മലയാളവും മലയാളിയും പ്രചരിക്കുന്നത് നമുക്ക് സന്തോഷമാണ്.
എന്നാല്‍ അത് ഭൂലോകത്തുള്ള (ബൂലോകം അല്ല ) പൊതു മൂത്രപ്പുരകളില്‍ വേണോ....പണ്ട് രാജാ രവി വര്മയ വീടിന്റെ ചുമരില്‍ കരികട്ട കൊണ്ട് ചിത്രങ്ങള്‍ വരച്ചിരുന്നു എന്ന് വായിച്ച്ട്ടുണ്ട്, അനന്തരാവകാശികള്‍ നാട്ടിലെയും അന്യ നാട്ടിലെയും പൊതു കക്കൂസുകളിലെ ചുമരുകളിലാണ് “കലകള്‍” പ്രയോഗിക്കുന്നത്. നാട്ടിലെ സ്കൂളില്‍ തുടങ്ങി കാണുന്ന ഈ പ്രകടനങ്ങള്‍ അവിടെ നിന്നും , ജനറല്‍ ആശുപത്രി , ബസ്‌ സ്റ്റാന്റ് , ലോഡ്ജുകള്‍ എന്നിവിടങ്ങളിലെ മൂത്രപുര്കളിലൊക്കെ പദ്യമായും ഗദ്യമായും ചിത്രങ്ങളായും അങ്ങിനെ നിറഞ്ഞു നില്ക്കു ന്നത് കാണാം. ചിലത് വായിക്കാന്‍ പോലും കൊള്ളില്ല .
ഇനി ട്രയിനില്‍ കയറിയാലോ....അവിടെയും കാണാം മലയാളികളുടെ മഹത്തായ ഈ സംഭാവനകള്‍. ഗള്ഫ്ാ‌ നാടുകളിലും തഥൈവ.ജിദ്ദ യിലെ ഷറഫിയ യിലെ മൂത്രപ്പുരകള്‍ ഒന്ന് കാണണം .... “മുട്ടി” നില്ക്കു ന്നവര്ക്കുലള്ള ഫോണ്‍ നമ്പര്‍ മുതല്‍ പ്രൈവറ്റ് ടാക്സി നമ്പര്‍ വരെ അവിടെ യുണ്ട്. കക്കൂസിലിരുന്നു കാര്യസാധ്യം നടത്തുന്നതിന്ടക്ക് ഈ ഒരു കലാ വ്ര്ത്തികെടുകള്‍ ചെയ്യുന്നതില്‍ മുന്പിവല്‍ മലയാളികളാ ണെന്നാണ് എന്റെ അനുഭവം. മറിച്ചനുഭവമുള്ളവര്ക്ക് പറയാം.
രണ്ടു ദിവസം ആശുപത്രിയിലോന്നു കിടന്നാല്‍ തന്റെ പേരും ടെലിഫോണ്‍ നമ്പരും അവിടെത്തെ ഏതെന്കിലും ചുമരില്‍ ( ഫാന്‍ സ്വിച്ചിന്റെ അടുത്താണ് ഏറ്റവും ഭംഗി കിട്ടുക ) വേണം, ഏതെന്കിലും പാര്കില്‍ ചെന്നാല്‍ തന്റെ വക ഒരു ഓട്ടോഗ്രാഫ്‌ , വല്ല പാറ കെട്ടുകളിലും പോയാല്‍ ഒരു I Love You, ഇപ്പോള്‍ ഫോണ്‍ നമ്പറിന്റെ കൂടെ ഇ- മെയിലും കൂടി അറ്റാച്ച് ചെയ്യുന്നുണ്ട്.മലയാളികളുടെ സ്വന്തം സ്വഭാവങ്ങള്‍ അങ്ങിനെ പരന്നു കിടക്കുകയാണ്. മാറ്റങ്ങള്ക്കുെ വിധേയമാകാതെ....

വാല്കനഷണം: ഒറ്റ രൂപ കോയിനിട്ടാല്‍ ഒട്ടോമാറ്റിക്കായി തുറക്കുന്ന ഹൈടെക്‌ മൂത്രപ്പുര ഇനി കോഴിക്കോട് നഗരത്തില്‍ . ആള്‍ കയറുന്നതോടെ വാതില്‍ താനെ അടയും, ഫാനും ലൈറ്റും പ്രവര്ത്തി ക്കും,ആവശ്യം കഴിഞ്ഞു പുറത്തിറങ്ങുന്നതോടെ തനിയെ മൂത്രപ്പുര ശുദ്ധിയാകും, ഉപയോഗ ശേഷം വെള്ളമൊഴിക്കാന്‍ മറന്നാലും പ്രശ്നമില്ല. പൈപ്പില്‍ നിന്നും വെള്ളം താനെ വന്ന ശേഷം നല്ല സുഗന്ധവും വരുമത്രേ.
പിന്കു റിപ്പ്‌ : അവിടെയും ആരോ എഴുതിയത്രേ “ഹൈടെക്‌ മൂത്രപ്പുര ഉത്ഘാടനം ചെയ്ത പുതിയ മേയര്‍ എ. കെ. പ്രേമജത്തിനു അഭിവാദ്യങ്ങള്‍ .

പേര്: --------- ഫോണ്‍ -------- ഇ- മെയില്‍ --------- വെബ്സൈറ്റ്”

Structured Settlement Consumer Info,Student Loan Consolidation Calculator.Structured Settlement Companies

Sunday, October 10, 2010

മെയിലുകള്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കുക



ഇതെനിക്ക് വന്ന ഒരു മെയില്‍ ആണ്. വായനക്കാര്ക്ക്ഞ‌ വേണ്ടി ഇവിടെ ചേര്ക്കു ന്നു.

നമ്മളില്‍ പലരും കമ്പ്യൂട്ടറിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയവരല്ല. ശരിക്ക് പറഞ്ഞാല്‍ നമ്മളോരുത്തരും വിദ്യാര്‍ത്ഥികളാണ്. കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ മാത്രമല്ല. എല്ലാറ്റിലും. എന്ത് മാത്രം വിവരങ്ങളാണ് ലോകത്ത് ശേഖരിക്കപ്പെട്ടിട്ടുള്ളത്. എന്റെ ജിമെയില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ രണ്ടായിരത്തിലധികം അഡ്രസ്സുകളുണ്ട്. നിത്യേന എനിക്ക് കുറെ ഫോര്‍വേഡ് മെയിലുകള്‍ വരും. പ്രസക്തമെന്ന് തോന്നുന്നത് വായിക്കും. അപൂര്‍വ്വമായേ ഞാന്‍ ഫോര്‍വേഡ് ചെയ്യാറുള്ളൂ. അങ്ങനെ ഫോര്‍വേഡ് ചെയ്താല്‍ അപ്പോള്‍ തന്നെ ഒരു ചില റിപ്ലൈ വരും. എന്നെ കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്ന് റിമൂവ് ചെയ്യണമെന്ന്. എനിക്കതിന്റെ സംഗതി പിടികിട്ടിയിരുന്നില്ല. ഞാന്‍ വിചാരിക്കും. അവന് അത് അവഗണിച്ചുകൂടെ. അല്ലെങ്കില്‍ ഡിലീറ്റ് ചെയ്തുകൂടെ? കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്ന് റിമൂവ് ചെയ്യാനും ഞാന്‍ അടുത്താണ് പഠിച്ചത് എന്നത് വേറെ കാര്യം. ശ്രദ്ധിച്ചിരുന്നില്ല, അത്കൊണ്ടാണ്. ഫോര്‍വേഡ് ചെയ്യുമ്പോഴും എനിക്ക് പ്രശ്നം. പരമാവധി അഞ്ഞൂറ് പേര്‍ക്ക് മാത്രമേ ഒരു പ്രാവശ്യം മെയില്‍ അയയ്ക്കാന്‍ പറ്റൂ. ആര്‍ക്കൊക്കെയാണ് അയക്കേണ്ടതെന്ന് ലിസ്റ്റില്‍ നിന്ന് സെലക്റ്റ് ചെയ്യാനും പ്രയാസം. ഈ അടുത്താണ് അതിന് പോംവഴി മനസ്സിലാക്കിയത്. ഫ്രണ്ട്സിനെ മൈ ഫ്രണ്ട്സ് എന്ന് ഒന്ന് രണ്ട് യഥാക്രമം അഞ്ച് ഗ്രൂപ്പുകളാക്കി. അപ്പോള്‍ സെന്റ് ചെയ്യാന്‍ ഒരു ഗ്രൂപ്പിനെ സെലക്റ്റ് ചെയ്താല്‍ മതിയല്ലൊ. എന്നിട്ടും ഞാന്‍ രണ്ടോ മൂന്നോ ഫോര്‍വേഡുകള്‍ മാത്രമെ അയച്ചിട്ടുള്ളൂ. അതും മൈ ഫ്രണ്ട്സ്-1 ന് മാത്രം. പക്ഷെ അപ്പോഴും ഞാന്‍ ചെയ്ത തെറ്റ് ഞാന്‍ മനസ്സിലാക്കിയില്ല.

ഞാനെന്നല്ല മിക്കവരും ചെയ്തുകൊണ്ടിരിക്കുന്ന ഗുരുതരമായ തെറ്റ്. എനിക്ക് വരുന്ന ഫോര്‍വേഡ് മെയിലുകളില്‍ നൂറ് കണക്കിന് മെയില്‍ ഐഡികള്‍ കാണാം. അതാണതിലെ തെറ്റ്. മറ്റൊരാളുടെ ഐഡി ഞാന്‍ എന്തിന് കാണണം. അല്ലെങ്കില്‍ എന്റെ ഐഡി എന്തിന് മറ്റു പലരും കാണണം. മെയിലുകള്‍ അയക്കുന്നതിന്റെ പ്രാഥമികപാഠം അറിയാത്തതിന്റെ കുഴപ്പമാണിത്.

നമ്മള്‍ മെയില്‍ അയയ്ക്കുന്നത് (ഫോര്‍വേഡ് ആയാലും) ഒരാള്‍ക്കായാലും പലര്‍ക്കായാലും അഡ്രസ്സ് ചെയ്യുമ്പോള്‍ To , Bcc, Cc എന്നതിന്റെ ഉപയോഗം മനസ്സിലാക്കണം. To എന്ന കോളത്തില്‍ ഒരു ഐഡി മാത്രമേ പാടുള്ളൂ. നമ്മള്‍ ഫോര്‍വേഡ് ഓള്‍ എന്ന് സെലക്റ്റ് ചെയ്യുമ്പോള്‍ അനാവശ്യമായി പലരുടെയും ഐഡികള്‍ പലരിലേക്കും വ്യാപിക്കുകയാണ്. ഇത് തെറ്റായ രീതിയാണ്. To കോളത്തില്‍ ഒന്നില്‍ കൂടുതല്‍ അഡ്രസ്സുകളോ അല്ലെങ്കില്‍ ഫ്രണ്ട്സ് ഗ്രൂപ്പോ ഒരിക്കലും ചേര്‍ക്കാന്‍ പാടില്ല. അതിനാണ് Bcc . അതായത് Blind carbon copy. Bcc യില്‍ എത്ര അഡ്രസ്സും ചേര്‍ക്കാം. പരമാവധി അഞ്ഞൂറ് മാത്രമേ ജിമെയില്‍ സ്വീകരിക്കൂ എന്ന് പറഞ്ഞല്ലൊ. അപ്പോള്‍ മെയില്‍ കിട്ടുന്ന ആള്‍ക്ക് മറ്റാരുടെയും ഐഡി കാണാന്‍ കഴിയില്ല. അതാണ് ബ്ലൈന്‍ഡ് കാര്‍ബണ്‍ കോപ്പി എന്ന് പറയുന്നത്. Cc എന്നാല്‍ Carbon copy. Cc യില്‍ അഡ്രസ്സ് ചേര്‍ത്താല്‍ എല്ലാവരും മെസ്സേജും എല്ലാവരുടെ ഐഡികളും കാണും. അപ്പോള്‍ ഗ്രൂപ്പ് മെയിലുകള്‍ അയയ്ക്കുമ്പോള്‍ Bcc ഒരനുഗ്രഹമാണെന്ന് പറയേണ്ടതില്ലല്ലൊ. ഇങ്ങനെ വരുന്ന മെയിലുകള്‍ ആര്‍ക്കും ഒരു ശല്യമായി തോന്നുകയില്ല. നമ്മുടെ മെയില്‍ ഐഡി അനാവശ്യമായി നെറ്റില്‍ പരക്കുന്നത് ആരും ഇഷ്ടപ്പെടില്ലല്ലൊ. മാത്രമല്ല അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളുടെ സ്വകാര്യതയല്ല്ലെ നമ്മള്‍ നിയമവിരുദ്ധമായി പരസ്യപ്പെടുത്തുന്നത്. അത് കൊണ്ട് ഈ തെറ്റ് ആവര്‍ത്തിക്കരുതെന്ന് എല്ലാവരോടും പറയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. To കോളത്തില്‍ ഒരു അഡ്രസ്സ് മാത്രമെ ടൈപ്പ് ചെയ്യാവൂ. ഗ്രൂപ്പ് മെയിലാണെങ്കില്‍ അവിടെ സെല്‍ഫ് ഐഡി ചേര്‍ത്താലും മതി. ഒന്നില്‍ കൂടുതല്‍ ഐഡികള്‍ Bcc യില്‍ മാത്രമേ ചേര്‍ക്കാവൂ. മെയില്‍ അയക്കുന്നവര്‍ക്ക് ഈ ഒരു ബോധവല്‍ക്കരണം നമ്മള്‍ നടത്തേണ്ടതുണ്ട്.

സംഗതി ഒന്ന് കൂടി ലളിതമായി പറയാം. നിങ്ങള്‍ക്ക് കുറെ പേര്‍ക്ക് ഒരുമിച്ച് മെയില്‍ അയക്കണമെങ്കില്‍ മുഴുവന്‍ അഡ്രസ്സും Bcc യില്‍ ആക്കി Send ക്ലിക്ക് ചെയ്താല്‍ മതി. To യിലും Cc യിലും ഒരു അഡ്രസ്സും വേണ്ട. മെയില്‍ കിട്ടുന്ന ആള്‍ക്ക് മറ്റൊരു ഐഡിയും ലഭിക്കുകയില്ല. ഫോര്‍വേഡ് ഓള്‍ അടിക്കുമ്പോള്‍ എല്ലാ അഡ്രസ്സുകളും Cc യില്‍ ആണ് സ്വാഭാവികമായി വരുക. അവിടെ നിന്ന് അഡ്രസ്സുകള്‍ Cut ചെയ്ത് മുഴുവന്‍ അഡ്രസ്സും Bcc യില്‍ പേസ്റ്റ് ചെയ്ത് Send ചെയ്യുക

Monday, September 13, 2010

കുറിയോടന്‍ : ഒരു ആമുഖ കുറിപ്പ്.

കുറിയോടത്ത് കാരനായ എന്നെ ( പലര്ക്കും പരിചയമുള്ള താത്രി കുട്ടി യുടെ കുറിയോടത്ത് അല്ല – ഇത് മലപ്പുറം ജില്ലയിലെ കുറിയോടം എന്ന കൊച്ചു ദേശം . അങ്ങാടി എന്ന് പറയാന്‍ കാര്യമായിട്ടൊന്നും ഇല്ല. കുണ്ടേരി അസീസിന്റെ ഒരു പലചരക്ക് കട. ബിച്ചമ്മദു കാക്കാന്റെ ഒരു പച്ചക്കറി ക്കട, പിന്നെ രണ്ടു ചിന്ന ഹോട്ടലുകള്‍. രണ്ടു ബാര്ബ്ര്‍ ഷാപ് , ബാവാസ്‌ വുഡ് വര്ക്സ് എന്ന പേരില്‍ ഈയുള്ളവന്‍ നടത്തുന്ന ഒരു സ്ഥാപനവും.പിന്നെ ഒരു സുന്നി പള്ളി , മുജാഹിദ്‌ സെന്റര്‍ എന്നിവ ആണ് കാര്യമായി അങ്ങാടിയിലുള്ളത്. തൊട്ടപ്പുറത്തും ഇപ്പുറത്തുമൊക്കെയായി കുറെ വര്ക്ക്ഷോ പ്പുകള്‍ ,എണ്ണ മില്ല് ,മരമില്ല്, അങ്ങിനെ ചിലത് വേറെയും. മിക്കവാറും സമയങ്ങളില്‍ അങ്ങാടിയില്‍ അധികം ആളുകളുണ്ടാവില്ല. വല്ല അപകടമോ കച്ചറയോ ഉണ്ടായാല്‍ പെട്ടന്ന് ജനസമ്പത്ത് വര്‍ദ്ധിക്കും.ഇതൊക്കെയാണ് ഒരു ചുരുങ്ങിയ വിവരം –
പറഞ്ഞു വന്നത് കുറിയോടത്ത് കാരനായ എന്നെ ആദ്യമായി കുറിയോടന്‍ എന്ന് വിളിച്ചത് ജിദ്ദ യിലയിരുന്നപ്പോ അവിടെയുണ്ടായിരുന്ന കണ്ണൂര്‍ കാരനായിരുന്ന കുഞ്ഞമ്മദ്‌ ഹാജിക്ക യായിരുന്നു.ഞാന്‍ പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് അദ്ദേഹം മദീനയിലേക്ക് പോകും വഴി ഒരു വാഹനപകടത്തില്‍ മരണപ്പെടുന്നത്.(അള്ളാഹു അവരെ സ്വര്ഗ്ഗാ വകാശികളുടെ കൂട്ടത്തില്‍ പെടുത്തട്ടെ.)
ഇന്റെര്നെകറ്റ് വഴി ബൂലോക ത്തെത്തിയപ്പോള്‍ മുതല്‍ തോന്നിയതാ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കനമെന്നത്. ഒരു സാധാരണ മലയാളി ആയതിനാല്‍ ചിലതൊക്കെ കാണുമ്പോഴും കേള്ക്കു മ്പോഴും എനിക്കും പലപ്പോഴും ചൊറിഞ്ഞു വരാറുണ്ട്. അതൊന്നു തീര്ക്കാ നും പിന്നെ പല പ്രമുഖ ബൂലോക നിവാസികളെ പ്പോലെ തോന്നിയതൊക്കെ വരച്ചു വിടാനും ഇതിലും നല്ല വേദി വേറെ എവിടെ കിട്ടും. എന്നില്‍ നിന്നും ഒരു “സൃഷ്ടിയും” ആരും പ്രതീക്ഷിക്കേണ്ട. കാരണം ഇക്കഴിഞ്ഞ ജീവിതകാലത്തൊന്നും അങ്ങിനെയൊന്നു സംഭവിച്ചിട്ടില്ല. നിങ്ങള്‍ പലരെയും സഹിക്കുന്നില്ലേ ഈ ബൂലോകത്ത്.....അതിന്റെ കൂട്ടത്തില്‍ ഈ കുറിയോടനെയും സഹിക്കുക ....രാജവെമ്പാലകളുടെയും എട്ടടി മൂര്ഖന്മാരുടെയും ഇടയിലെക്കൊരു വിഷമില്ലാത്ത നീര്ക്കോ ലിയായി എന്നെയും സ്വീകരിക്കുക.നിങ്ങളെ വിലയേറിയ അയിപ്രായങ്ങളും നിര്ദ്ദേ ശങ്ങളും എയുതി അയക്കാന്‍ മറക്കരുത് .