ഏറ്റവും പുതിയ പോസ്റ്റുകള്‍

Monday, September 13, 2010

കുറിയോടന്‍ : ഒരു ആമുഖ കുറിപ്പ്.

കുറിയോടത്ത് കാരനായ എന്നെ ( പലര്ക്കും പരിചയമുള്ള താത്രി കുട്ടി യുടെ കുറിയോടത്ത് അല്ല – ഇത് മലപ്പുറം ജില്ലയിലെ കുറിയോടം എന്ന കൊച്ചു ദേശം . അങ്ങാടി എന്ന് പറയാന്‍ കാര്യമായിട്ടൊന്നും ഇല്ല. കുണ്ടേരി അസീസിന്റെ ഒരു പലചരക്ക് കട. ബിച്ചമ്മദു കാക്കാന്റെ ഒരു പച്ചക്കറി ക്കട, പിന്നെ രണ്ടു ചിന്ന ഹോട്ടലുകള്‍. രണ്ടു ബാര്ബ്ര്‍ ഷാപ് , ബാവാസ്‌ വുഡ് വര്ക്സ് എന്ന പേരില്‍ ഈയുള്ളവന്‍ നടത്തുന്ന ഒരു സ്ഥാപനവും.പിന്നെ ഒരു സുന്നി പള്ളി , മുജാഹിദ്‌ സെന്റര്‍ എന്നിവ ആണ് കാര്യമായി അങ്ങാടിയിലുള്ളത്. തൊട്ടപ്പുറത്തും ഇപ്പുറത്തുമൊക്കെയായി കുറെ വര്ക്ക്ഷോ പ്പുകള്‍ ,എണ്ണ മില്ല് ,മരമില്ല്, അങ്ങിനെ ചിലത് വേറെയും. മിക്കവാറും സമയങ്ങളില്‍ അങ്ങാടിയില്‍ അധികം ആളുകളുണ്ടാവില്ല. വല്ല അപകടമോ കച്ചറയോ ഉണ്ടായാല്‍ പെട്ടന്ന് ജനസമ്പത്ത് വര്‍ദ്ധിക്കും.ഇതൊക്കെയാണ് ഒരു ചുരുങ്ങിയ വിവരം –
പറഞ്ഞു വന്നത് കുറിയോടത്ത് കാരനായ എന്നെ ആദ്യമായി കുറിയോടന്‍ എന്ന് വിളിച്ചത് ജിദ്ദ യിലയിരുന്നപ്പോ അവിടെയുണ്ടായിരുന്ന കണ്ണൂര്‍ കാരനായിരുന്ന കുഞ്ഞമ്മദ്‌ ഹാജിക്ക യായിരുന്നു.ഞാന്‍ പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് അദ്ദേഹം മദീനയിലേക്ക് പോകും വഴി ഒരു വാഹനപകടത്തില്‍ മരണപ്പെടുന്നത്.(അള്ളാഹു അവരെ സ്വര്ഗ്ഗാ വകാശികളുടെ കൂട്ടത്തില്‍ പെടുത്തട്ടെ.)
ഇന്റെര്നെകറ്റ് വഴി ബൂലോക ത്തെത്തിയപ്പോള്‍ മുതല്‍ തോന്നിയതാ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കനമെന്നത്. ഒരു സാധാരണ മലയാളി ആയതിനാല്‍ ചിലതൊക്കെ കാണുമ്പോഴും കേള്ക്കു മ്പോഴും എനിക്കും പലപ്പോഴും ചൊറിഞ്ഞു വരാറുണ്ട്. അതൊന്നു തീര്ക്കാ നും പിന്നെ പല പ്രമുഖ ബൂലോക നിവാസികളെ പ്പോലെ തോന്നിയതൊക്കെ വരച്ചു വിടാനും ഇതിലും നല്ല വേദി വേറെ എവിടെ കിട്ടും. എന്നില്‍ നിന്നും ഒരു “സൃഷ്ടിയും” ആരും പ്രതീക്ഷിക്കേണ്ട. കാരണം ഇക്കഴിഞ്ഞ ജീവിതകാലത്തൊന്നും അങ്ങിനെയൊന്നു സംഭവിച്ചിട്ടില്ല. നിങ്ങള്‍ പലരെയും സഹിക്കുന്നില്ലേ ഈ ബൂലോകത്ത്.....അതിന്റെ കൂട്ടത്തില്‍ ഈ കുറിയോടനെയും സഹിക്കുക ....രാജവെമ്പാലകളുടെയും എട്ടടി മൂര്ഖന്മാരുടെയും ഇടയിലെക്കൊരു വിഷമില്ലാത്ത നീര്ക്കോ ലിയായി എന്നെയും സ്വീകരിക്കുക.നിങ്ങളെ വിലയേറിയ അയിപ്രായങ്ങളും നിര്ദ്ദേ ശങ്ങളും എയുതി അയക്കാന്‍ മറക്കരുത് .

2 comments:

  1. ജീവിതത്തിൽ നമുക്ക് ആരോടും പറയാൻ തോന്നാതേ എന്നാൽ മനസ്സിനൊരു ആശ്വാസവും പകരാൻ എഴുത്ത് ഒരുപാട് സാഹായിക്കും... ആരും ജനിക്കുമ്പോഴേ എഴുത്തുകാർ ആവുന്നില്ലാ.... എഴുതി തെറ്റിച്ച് വെട്ടിയും മായ്ച്ചും നമ്മുക്കും എഴുതാം.. നാളെ ഒരു പക്ഷെ അറിയപെടുന്ന എഴുത്തുകാരിൽ താങ്കളും.. :)

    ReplyDelete