ഏറ്റവും പുതിയ പോസ്റ്റുകള്‍
=============================
തറവാട്ടുകാരുടെ ചിരി (കഥ )
റെയില്‍ പാളങ്ങള്‍ (കഥ )
=============================
തറവാട്ടുകാരുടെ ചിരി (കഥ )
റെയില്‍ പാളങ്ങള്‍ (കഥ )
=============================
Tuesday, September 18, 2012
ബുരിഡന്റെ കഴുത
അങ്ങോട്ട് പോണോ ..ഇങ്ങോട്ട് പോണോ ..അതെടുക്കണോ ഇതെടുക്കണോ ..ഈ ചിന്താഗതിക്കാര്‍ നമുക്കിടയിലും കാണുമല്ലോ ...അല്ല നമ്മളും ചില ഘട്ടങ്ങളില്‍ ഇത്തരം പ്രതിസന്ധികളില്‍ പെടുമല്ലോ ....ആ പ്രതിസന്ധിക്കും ഒരു പേരുണ്ട് ..വികി പീഡിയയില്‍ കറങ്ങിയപ്പോ കിട്ടിയ ഒരു വിവരം ഇവിടെ പങ്കു വെക്കുന്നു ........
തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന തത്ത്വചിന്തയിലെ ഒരു സങ്കല്പമാണ് ബുരിഡന്റെ കഴുത. വിശന്നിരിക്കുന്ന ഒരു കഴുതയെ, ഒരേ വലിപ്പവും ഗുണവുമുള്ള രണ്ടു വൈക്കോൽ കെട്ടുകൾക്കു നടുവിൽ നിറുത്തിയാൽ, അതിൽ ഒന്നിനുപകരം മറ്റൊന്നിനെ തെരഞ്ഞെടുക്കാൻ യുക്തിബദ്ധമായ ന്യായമൊന്നും കാണാനാകാത്തതിനാൽ ഏതുകെട്ടിൽ നിന്ന് തിന്നണമെന്ന് തീരുമാനിക്കാനാകാതെ അത് വിശന്നുമരിക്കുമെന്നാണ് ഇവിടെ സങ്കല്പം. പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ജീൻ ബുരിഡൻ എന്ന തത്ത്വചിന്തകന്റെ പേരാണ് ഈ വിരോധാഭാസത്തിന് നൽകിയിരിക്കുന്നത്.
ഈ ആശയം ബുരിഡന്റെ സങ്കല്പമല്ല. അത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് അരിസ്റ്റോട്ടിലിന്റെ, ആകാശങ്ങളെക്കുറിച്ച് (De Caelo) എന്ന കൃതിയിലാണ്. വിശപ്പും ദാഹവും മൂലം ഒരുപോലെ വലയുന്ന ഒരാൾ ഭക്ഷണത്തിനും പാനീയത്തിനും ഒത്തനടുവിൽപെട്ടാൽ ഭക്ഷണത്തിലേക്കോ പാനീയത്തിലേക്കോ ആദ്യം തിരിയേണ്ടത് എന്നു തീരുമാനിക്കാനാകാതെ വലയുന്ന സ്ഥിതിയാണ് അരിസ്റ്റോട്ടിൽ സങ്കല്പിച്ചത്. ബുരിഡന്റെ ഇന്നു ലഭ്യമായ രചനകളിലൊന്നും ഈ പ്രശ്നം ചർച്ച ചെയ്തുകാണുന്നില്ല.
വ്യത്യസ്ത പ്രവൃത്തിപന്ഥാവുകൾ മുന്നിൽ കാണുന്ന സാഹചര്യങ്ങളിലൊക്കെ, അറിവുകേടിന്റേയോ അസാധ്യതയുടെയോ തടസ്സമില്ലാത്തപ്പോൾ, കൂടുതൽ മേന്മയുള്ളത് തെരഞ്ഞെടുക്കാൻ മനുഷ്യൻ ബാദ്ധ്യസ്ഥനാണെന്ന ബുരിഡന്റെ തത്ത്വചിന്തയിലെ നിലപാടിന്റെ ധാർമ്മികനിശ്ചിതത്ത്വവാദം (Moral determinism) മൂലമാണ് ഈ സങ്കല്പത്തിന് ബൂരിഡന്റെ പേരു കിട്ടിയത്. തീരുമാനത്തിന്റെ വരുംവരായ്കകൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനാകും വരെ അത് താമസിപ്പിക്കുകയാണ് വേണ്ടതെന്നാണ് ബുരിഡൻ കരുതിയത്. പിൽക്കാലലേഖകന്മാർ ഈ നിലപാടിനെ, ഗുണതുല്യതയുള്ള രണ്ടു വൈക്കോൽ കൂനകൾക്കു നടുവിൽ തീരുമാനമെടുക്കാനാകാതെ വിശന്നുമരിക്കുന്ന കഴുതയുടെ മനോഭാവത്തോടുപമിച്ച് പരിഹസിച്ചു.
കല്യാണ സദ്യക്ക് പോയി ...അത് വേണോ ഇത് വേണോ എന്ന് ചിന്തിക്കുമ്പോ ഓര്‍ക്കണേ ബുരിഡന്റെ കഴുത തന്നെയും പിടികൂടി എന്ന് ...
Subscribe to:
Post Comments (Atom)
ഇവിടെ കമ്മേന്റ്ണോ വേണ്ടയോ എന്ന് ഞാന്‍ ചിന്തിച്ചില്ലട്ടോ..പുതിയ അറിവ്
ReplyDeleteഇത് എന്റ ജീവിതത്തില്‍ പലപ്പോഴും അനുഭവപ്പെടാറുണ്ട്
ReplyDelete