ഏറ്റവും പുതിയ പോസ്റ്റുകള്‍
പ്രഭാതത്തിലെ വിരുന്നു കാരന്‍
രാവിലെ തന്നെ ...
സിസ്റ്റം ലോഗോണ്‍ ചെയ്യുമ്പോഴാണ്
ജനല്‍ വഴി അത് കണ്ടത്
മതിലിനടുത്തെ മരത്തിന്റെ ഒരു കൊമ്പില്‍ നിന്ന് വേറെ ഒരു കൊമ്പിലേക്ക്
ഒരുവന്‍ വാലിളക്കി ചാടി ചാടി പോകുന്നതു...
ഒരു അണ്ണാറകണ്ണനെ കണ്ടിട്ടും കുറെ ആയ പോലെ
ഒന്നുകില്‍ അവയുടെ എണ്ണം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്
അല്ലെങ്കില്‍ അവയെ ഒന്നും കാണാനുള്ള കണ്ണുകള്‍ ,സമയങ്ങള്‍ ,
നമ്മളില്‍ നിന്നും
കൊഴിഞ്ഞു പോയിട്ടുണ്ട് ....
ഒരു കാല മുണ്ടായിരുന്നു
ഒരു കൊമ്പില്‍ നിന്ന് മറ്റൊരു കൊമ്പിലേക്ക് താഴേക്ക് വീഴാതെ
തുള്ളി തുള്ളി തെന്നി നീങ്ങുന്ന അണ്ണാനെ തേടിയും ,
മരപൊത്തിലെ തത്തകുഞ്ഞിനെ തേടിയും
തെങ്ങോല തുഞ്ചത്ത് തൂങ്ങി ആടുന്ന കുരുവി കൂടിനെയും തേടി നടന്ന ഒരു കാലം ...
പണ്ട് തറവാട് വീട് ഓടായിരുന്നു , അന്ന്
കുടുംബ സമേതം എങ്ങോട്ടെങ്കിലും വിരുന്നു പോയി
തിരിച്ചു വീട്ടിലെത്തിയാല്‍..വീട്ടിനുള്ളില്‍
കുടുങ്ങി കിടക്കുന്ന അണ്ണാനെ കണ്ടിട്ടുണ്ട് .
പിന്നെ കുട്ടികാലത്ത് എലിക്കെണി വെച്ചും ,
തേങ്ങാ പൂളിനടുത്തു ചക്ക പശ വെച്ചും ..
അണ്ണാനെ പിടിക്കാനുള്ള ശ്രമങ്ങള്‍ ..
തെങ്ങില്‍ നിന്ന് വീണ ,അണ്ണാന്‍ കുഞ്ഞിനു
പഴവും പാലും കൊടുത്തു പോറ്റിയയതും
അതിനെ കാക്ക കൊണ്ട് പോയതും , ഓര്‍മയിലേക്ക്
ഒരു ഫ്ലാഷ് ബാക്ക് പോലെ തിരിച്ചു വന്നു
പിന്നെ ...അധിക നേരം വേണ്ടി വന്നില്ല ..
പഴയ കുട്ടിക്കാലത്തിലെക്കൊരു മുങ്ങാം കുഴിയിടല്‍
വെറുതെ ചുണ്ട് കൂട്ടി കൊണ്ടൊന്നു ചൂളമടിച്ചു ..
ചാടി ചാടി പോകുന്ന അണ്ണാന്‍ ഒന്ന് നിന്നു
"എന്നെ തന്നെയാണോ വിളിച്ചതു ..?" അവനൊന്നു തിരിഞ്ഞു നോക്കി
നിന്നെ തന്നെയാടാ ..!! എന്ന മട്ടില്‍ ഞാനും
വീണ്ടും വിളിച്ചു ...അവന്‍ മരത്തില്‍ നിന്നും ഇറങ്ങി വന്നു ...
ഇത്രത്തോളം ആയ സ്ഥിതിക്ക് ഇനി ഞാന്‍ അവിടെ തന്നെ ഇരിക്കാന്‍ പറ്റുമോ
വാതില്‍ തുറന്നു ഞാനും പുറത്തിറങ്ങി ..മരത്തില്‍ നിന്നിറങ്ങി
പടി വാതില്‍ക്കല്‍ ക്ഷണവും കാത്തു നില്‍ക്കുന്ന പോലെ
അവന്‍ മതിലില്‍ തന്നെ ഇരിക്കുന്നു ..
ചുണ്ട് കൂട്ടി ,,അവനെ വീണ്ടും വിളിച്ചപ്പോള്‍ അവന്‍ അടുത്തേക്ക്
ചാടി യെത്തി ..
വിരുന്നു വരുന്നവനെ സല്ക്കരിക്കാതെ വിടുന്നത് മാന്യത യല്ലല്ലോ
ബീവിയെ ..വിളിച്ചു , അവള്‍ ഓടിവന്നു ..പിന്നെ തിരിച്ചോടി
അടുക്കളയില്‍ പോയി , ഒരു കഷണം ദോശ യുമായി തിരിച്ചു വന്നു ..
അണ്ണാന്‍ കുട്ടന്‍ ദോശ തിന്നുന്നത് കണ്ടപ്പോഴാണ്
എന്റെ ഉള്ളിലെ മലയാളി ഉണര്‍ന്നത് ..
വേഗം ഫോണ്‍ കൊണ്ട് വാ ..ഞാന്‍ ബീവിയോടു പറഞ്ഞു
ഒന്നല്ല രണ്ടു ഫോണുമായി അവള്‍ വന്നു ,
രണ്ടാളെ മൊബൈലിനും ഇഷ്ടന്‍ പോസ് ചെയ്തു ..
മൂപ്പര്‍ക്ക് ദോശ കിട്ടിയാ മതീന്നായി ..
പിന്നെയും കൊണ്ട് വന്നു ഒരു കഷണം ദോശ കൂടി ...
അവളൊരു വീഡിയോ ഷൂട്ടിങ്ങും നടത്തി ..
തിന്നു കഴിഞ്ഞതും , അവന്‍ ചാടി മതിലില്‍ കയറി
നേരെ മരത്തില്‍ എത്തി ..
"ശ്ശോ ..ഇവനെന്തു ജാതിയാ ..ഒരു നന്ദി പോലും
പറയാതെ പോയല്ലോ .."
എന്ത് ചെയ്താലും
നന്ദി കിട്ടാതെ നമ്മളും മടങ്ങില്ലല്ലോ ..സ്വഭാവ ഗുണം!!
എന്തായലും വെറുതെ ഒന്ന് കൂടി വിളിച്ചു നോക്കി
എന്തോ അറിയില്ല ..അവന്‍ പെട്ടെന്ന് തിരിച്ചിറങ്ങി വന്നു
നെരത്തെ ദോശ തിന്ന അതെ സ്ഥലത്ത് വന്നു നിന്നു
കൈ നീട്ടിയപ്പോള്‍ ..കയ്യിലേക്ക് ഇപ്പൊ ചാടും എന്ന ഭാവത്തില്‍
ഇങ്ങോട്ട് കേറണ്ട ..അവിടെ നിന്നാ മതി ,എന്നാ ഭാവത്തില്‍
ഞാനവന്റെ തലയില്‍ തടവി..നല്ല മിനുസം ..
മൊബൈല്‍ അടുത്തേക്ക് കൊണ്ട് പോയപ്പോള്‍ അതിലൊരു
ഉമ്മയും കൊടുത്തു അവന്‍ തിരിച്ചു മതിലില്‍ നിന്ന് മരത്തിലേക്ക്
ചാടി ചാടി ...കാന്തതട്ടയുടെ വലിയ മരത്തിലേക് കയറി മറഞ്ഞു ..
ഇനി നാളെയും പ്രതീക്ഷിക്കാം അല്ലെ ..
ചിലപ്പോ എന്റെ മുത്തു മോന്‍ ചോദിച്ച പോലെ
നാളെ അത് അതിന്റെ ഉമ്മയെയും കുട്ടികളെയും
ഒക്കെ കൂട്ടി വരും ....
അണ്ണാന്‍കുഞ്ഞും തന്നാലായത്
ReplyDeleteOru Annaan Oru Dosha........... = Oru puthiya family friend...
ReplyDelete