സൌമ്യയെ പോലെ ..അല്ല അതിലും ക്രൂരത ഏറ്റു വാങ്ങി അവള്‍ പോയി...
ഇരയോടുള്ള സഹതാപവും വേട്ടക്കാരോട് ഉള്ള പ്രതിഷേധവും എല്ലായിടത്തും കര കവിഞ്ഞൊഴുകി ...
ഡല്‍ഹിയുടെ വീഥിയില്‍ ഒരു പെണ്ണിന്റെ അഭിമാനവും ജീവനും ഒഴുക്കിയവര്‍ രണ്ടു ദിവസം അല്ലെങ്കില്‍ നാല് ദിവസം കൂടി വാര്‍ത്തകളിലെ കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കും...അത് കഴിഞ്ഞു ....?
ഇന്ന് രാത്രി ചാനലുകളുടെ ചര്‍ച്ചാവെടിക്കെട്ടുകളോടെ വര്‍ഷാവസാനം നാടിന്റെ മാനം തകര്‍ത്ത ഈ സംഭവത്തിന്റെ വിലാപങ്ങള്‍ക്ക് കോമ ഇട്ടു വെക്കും.....
പിന്നെ ...ന്യൂ ഇയരിന്റെ ലഹരിയിലേക്ക് ....ജനങ്ങളും മീഡിയകളും ആഘോഷങ്ങളിലേക്ക് ...നിശാ ക്ലബ്ബില്‍ , പബ്ബിനുള്ളില്‍ ,, തെരുവുകളില്‍ ,,സ്ത്രീകളും പുരുഷന്മാരും കാത്തു കെട്ടി കിടക്കും .., 2013 നെ വരവേല്‍ക്കാന്‍ ...വെറും കയ്യോടെ അല്ല .
മദ്യ ചഷകങ്ങള്‍ ക്ക് മുന്നില്‍ , പൊട്ടിക്കാന്‍ റെഡിയാക്കി വെച്ച ഷാമ്പയിന്‍ കുപ്പികള്‍ക്ക് മുന്നില്‍ ....
കേരളത്തിലെ ബിവറേജൂ , ബാറുകള്‍ ,ഹോട്ടലുകള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ലാഭം കൊയ്യാനുള്ള ഒരുക്കത്തിലാണ് . മീഡിയകളും മറ്റും കുടിക്കുന്ന മദ്യത്തിന്റെ കോടിയുടെ കണ ക്കെടുപ്പിനെ ഒരുങ്ങുന്നുള്ളൂ ...മദ്യം എന്ന മാരക വിപത്തിന്റെ കെടുതികളെ പറയാന്‍ ആര്‍ക്കുണ്ട് നേരം...?
ഈ മദ്യത്തിന്റെ ലഹരിയില്‍ ആയിരുന്നില്ലേ ജ്യൊതിയെ പിച്ചി ചീന്തിയവരും ആ സമയം ഉണ്ടായിരുന്നത് . അത് കൊണ്ടായിരുന്നില്ലേ ആ പെണ്‍കുട്ടിയുടെ കരയുന്ന മുഖം അവര്‍ കാണാതിരുന്നത് . ആ ലഹരിയില്‍ അല്ലെ ,,അമ്മയെയും പെങ്ങളെയും അവര്‍ മറന്നു പോയത് ...ഇവിടെ ഫേസ്ബുക്കിലും ഇതര സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ഇടങ്ങളിലും ഇന്നും ഇന്നലെയും പ്രതിഷേധത്തിന്റെ തീപ്പൊരി വിതറിയവര്‍ ...
നിങ്ങളുടെ പ്രതിഷേധങ്ങളുടെ കരുത്ത് പ്രവര്‍ത്തിച്ചു കാണിക്കാന്‍ മനസ്സ് ഉണ്ടെങ്കില്‍ , പൊരുതുക , മദ്യം എന്ന നാടിനെ ഗ്രസിച്ച ക്യാന്‍സറിനു എതിരെ . സൗമ്യയെ , ജ്യോതിയെ , അല്ലെങ്കില്‍ അത് പോലെ പീഡനത്തിനിരായായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ ശബ്ദത്തിനു ആത്മാര്‍ത്ഥത ഉണ്ട് എങ്കില്‍ ,,ഈ പുതു വര്‍ഷാരംഭത്തില്‍ മദ്യത്തിനെതിരെ യകട്ടെ നിങ്ങളുടെ സമരം .കാരണം മദ്യം തിന്മകളുടെ താക്കോല്‍ ആണ് .അത് വര്‍ജ്ജിക്കാന്‍ നിങ്ങള്ക്ക് ആര്‍ജ്ജവം ഉണ്ടോ ...? ന്യൂ ഇയറില്‍ കേരളത്തില്‍ കുടിച്ച മദ്യത്തിന്റെ കണക്കില്‍ നിന്ന് നിങ്ങള്‍ മൂലം ഒരു കുപ്പിയുടെ കണക്ക് കുറക്കാന്‍ നിങ്ങള്ക്ക് കഴിയുമെങ്കില്‍ നമുക്ക് പ്രതീക്ഷിക്കാം ..സൌമ്യ മാരും, ജ്യോതിമാരും ഈ സമൂഹത്തില്‍ വീണ്ടും ഒരു ചോദ്യ ചിഹ്നമായി ഉയരുകയില്ല .
മദ്യം വിൽപ്പന തടയുന്നു, കൊള്ളാം
ReplyDeleteആശംസകൾ