ഏറ്റവും പുതിയ പോസ്റ്റുകള്‍
=============================
തറവാട്ടുകാരുടെ ചിരി (കഥ )
റെയില്‍ പാളങ്ങള്‍ (കഥ )
=============================
തറവാട്ടുകാരുടെ ചിരി (കഥ )
റെയില്‍ പാളങ്ങള്‍ (കഥ )
=============================
Thursday, February 16, 2012
ഇതെന്തോന്ന് സൂപ്പര്‍ ബ്ളോഗ്ഗര്‍ ? വൈ ദിസ് കൊലവെറി
വള്ളികുന്നന്റെ “ഇതെന്തോന്ന് സൂപ്പര്‍ ബ്ളോഗ്ഗര്‍?” നെ കുറിച്ച് മുടിഞ്ഞ വിവാദമാണ് ബൂലോകത്ത് ഇപ്പോള്‍ നടക്കുന്നത് . ഫേസ്ബുക്കും ,ബ്ളോഗ്ഗറും... ഇപ്പോള്‍ “ ഇതെന്തോന്ന് സൂപ്പര്‍ ബ്ളോഗ്ഗര്‍ ?” ന്റെ പിന്നാലെയാണ് .( ട്വിറ്റെറില്‍ ഈ യുള്ളവന് ഒരു അക്കൌന്റ്റ് ഇല്ലാത്തതിനാല്‍ അവിടെത്തെ കാലാവസ്ഥയെ കുറിച്ച് അറിവ് കിട്ടിയിട്ടില്ല.). ഈ വിഷയത്തില്‍ ഇത്ര മാത്രം കൊലവെറി എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഞാന്‍ വള്ളികുന്നന്റെ കൂടെയാണ് . മുപ്പത്തി മുക്കോടി ഫേസ്ബുക്ക് മെമ്പെര്മാര്ക്കും പന്തീരായിരം ബ്ളോഗ്ഗര്‍ മാര്ക്കും ആയിരത്തൊന്നു ഗൂഗിള്‍ പ്ളസ് കാര്ക്കും ബൂലോക നിയമ പ്രകാരം വിമര്ശാനവും അസൂയയും പാരവെപ്പും പറ്റുമെങ്കില്‍ ബഷീര്‍ വള്ളികുന്നന് മാത്രം അപ്പണി പറ്റില്ല എന്ന് പറയുന്നത് ശുദ്ധ ചട്ടമ്പിത്തരമാണ്. ഓരോ ജനതക്കും അവരര്ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന് പറയുന്ന പോലെ ബ്ളോഗ്ഗര്‍ മാര്ക്കും കിട്ടും അവരര്ഹിഅക്കുന്ന സൂപ്പര്‍ ബ്ലോഗ്ഗറെ..!! അങ്ങിനെ നമുക്ക് കഴിഞ്ഞ ആണ്ടില്‍ കിട്ടിയ സൂപ്പര്‍ ബ്ലോഗ്ഗര്‍ ആണ് വള്ളികുന്നന്‍ ബ്ലോഗ്ഗര്‍ . വെറുതെ വിവാദമുണ്ടാക്കി ആ ബ്ലോഗ്ഗരുടെ പോസ്റ്റുകള്‍ മുട്ടിക്കുന്നത് ബൂലോക ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ സ്പാം ഡിറ്റക്റ്റ് ആണ്.
വള്ളികുന്നന്‍ ബ്ലോഗ്ഗരെ ശരിക്ക് അറിയുന്നവരൊന്നും അദ്ദേഹത്തെ എതിര്ത്തു നാണം കെടാന്‍ മിനക്കെടില്ല. സെല്ഫ് മാര്ക്കറ്റിംഗിന് പതിനെട്ടല്ല നൂറ്റിപ്പതിനെട്ടു അടവുകള്‍ ഉണ്ടെന്നു കാണിച്ചു തന്ന ആളാണ് വള്ളികുന്നന്‍. ഇക്കാര്യത്തില്‍ ഏത് 'ബ്ലോഗ്ഗരെയും'യെയും 'ബ്ലോഗ്ഗിണിയെയും'യെയും കവച്ചു വെക്കുന്ന ട്രാക്ക് റെക്കോര്ഡ് അദ്ദേഹത്തിനുണ്ട്. ഏതു കോലത്തിലും ആരെ വിമര്ശിച്ചിട്ടായാലും വേണ്ടിയില്ല ..തന്റെ വള്ളികുന്നന്‍ ഡോട്ട് കോമില്‍ പത്തു പേരെ അദ്ദേഹം കയറ്റിയിരിക്കും . കയറ്റിയത് കൊണ്ട് മാത്രം കാര്യമായോ ..? ആ ..അത് നിങ്ങള്കറിയാഞ്ഞിട്ടാ..മൂപ്പരെ കമന്റു ബോക്സില്‍ ഒന്ന് ക്ലിക്കിയാല്‍ ഒരു പരസ്യം നിങ്ങളുടെ അനുവാദം കൂടാതെ തുറന്നു വരുന്നത് കണ്ടിടില്ലേ ... .. ബഷീറാരാ മോന്‍ .മൂപ്പര്‍ ഇനിയും പോസ്റ്റും !!! ..വിമര്ശി്ക്കും !!! അതിനെതിരെ ആര് ഹാലിളകിയിട്ടും കാര്യമില്ല...!! സാഹിബിന്റെ ഡയലോഗ് കേട്ട് യെവനാ അവിടെ കേറി ഒരു കമന്റു എഴുതാതെ പോരാന്‍ തോന്നുക ..? അതാണ് ഞാന്‍ പറഞ്ഞത് ബഷീര്‍ വള്ളിക്കുന്നു നിങ്ങള്‍ വിചാരിക്കുന്ന ആളല്ല. ആള് പുലിയാണ്.
ലണ്ടനില്‍ ഉള്ള ഒരു ഡോക്ടറുടെ നേത്രത്വത്തില്‍ നടത്തുന്ന ബൂലോകം പോര്ടല്‍ ആണ് കഴിഞ്ഞ വര്ഷം മുതല്‍ സൂപര്‍ ബ്ലോഗ്ഗരെ തിരഞ്ഞെടുക്കുന്ന പതിവ് ബൂലോകത്ത് തുടങ്ങിയത്. ബഷീര്ക ന്റെ കഷ്ടകാലത്തിനു കഴിഞ്ഞ കൊല്ലത്തെ നറുക്ക് മൂപ്പര്ക്കാ വീണത്. എന്ത് മൂല്യം കണ്ടിട്ടാണാവോ ..വള്ളികുന്നനെ അവാര്ഡ് കൊടുക്കാന്‍ തിരഞ്ഞെടുത്തത് എന്ന് എനിക്ക് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല. ചന്ദ്രിക പത്രത്തിന്റെ കോപി പേസ്റ്റ് ആണെന്ന് ചില ദോഷൈകദൃക്കുകള്‍ പറയുന്നത് ബൂലോകത്ത് കേള്ക്കു ന്നുണ്ടെങ്കിലും ഞമ്മക്ക് ആ അഭിപ്രായം ഇല്ല . അല്ല അന്ന് ആ കുഞ്ഞാപ്പ ഐസ്ക്രീമില്‍ വീണപ്പോ എന്തെങ്കിലും ഒന്ന് എഴുതീനെന്കില്‍ ഇത് കേള്ക്കെ ണ്ടി വരുമായിരുന്നോ ..? അതൊക്കെ പോട്ടെ ,, ഞമ്മക്ക് കാര്യത്തിലേക്ക് തന്നെ വരാം. അന്ന് സാഹിവിനു പയിനായിരത്തി ഒന്ന് ഉറുപ്പികയും ഒരു കുടിയന്‍ അല്ല കിടിലന്‍ ഫലകവും കിട്ടിയത്രേ ...ചില്ലറ ഇല്ലാത്തതു കൊണ്ട് പയിനായിരത്തി ഒന്നിലെ ആ ഒന്ന് ഇപ്പോഴും കിട്ടിയിട്ടുമില്ല ...അതിനു വേണ്ടി ഇടയ്ക്കിടയ്ക്ക് ലണ്ടനിലേക്ക് സൌദി റിയാല്‍ മൊടക്കി വിളിച്ചിട്ടും ലണ്ടന്‍ സായിപ്പ് കനിഞ്ഞിട്ടില്ല. അതിനിടക്കല്ലേ ഈ കൊല്ലത്തെ സൂപര്‍ ബ്ലോഗ്ഗരെ തപ്പാനുള്ള ..എടപാടു ബൂലോകത്ത് തുടങ്ങിയതു . അത് മുന്നില്‍ കണ്ടായിരുന്നു ബഷീര്ക്ക ഒരു കിക്കിടിലന്‍ കൊലവെറി പോസ്റ്റ് ഇട്ടതു. പ്രസ്തുത പോസ്റ്റില്‍ പരാമര്ശിക്കപെട്ട വ്യക്തി പലരൂടെയും കണ്ണിലെ കരടു ആയതിനാല്‍ കൊലവെറി പോസ്റ്റു ..ബൂലോകത്ത് പാറി കളിച്ചു .ഫെയ്സ് ബുക്കില്‍ ലൈക്കിയും കമന്റിയും ഷെയര്‍ ചെയ്തും ട്വിറ്ററില്‍ ട്വീറ്റിയും ..അതാഘോഷിക്കപ്പെട്ടു . ഇങ്ങിനെ ഒക്കെ ആയിട്ടും വള്ളികുന്നന്‍ ഡോട്ട് കോമിനെ ഇപ്രാവശ്യം കണ്ടതായി ലണ്ടന്‍ ഡോക്ടര്‍ നടിച്ചില്ല. എങ്ങിനെ പരിഗണിക്കും...അന്നത്തെ ആ ഒരു ഉറുപ്പികക്ക് വേണ്ടി തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്ന ഇതിയാനെ ഇനി പരിഗണിക്കേണ്ടെന്ന് മൂപ്പരെ ബീബി പറഞ്ഞു കൊടുത്തു കാണും . ഫോണ്‍ അറ്റന്റ് ചെയ്യുന്നതിനും ഒരു അതിരില്ലേ ....? ചുരുക്കി പറഞ്ഞാല്‍ വള്ളികുന്നനെ മാറ്റി പത്തു പേരുടെ ചുരുക്ക പട്ടിക ലണ്ടനില്‍ നിന്നും പുറത്തിറങ്ങി. അത് കണ്ട ബഷീര്ക്കയുടെ സകല പ്രതീക്ഷകളും ബോംബെ എക്സ്ചെയ്ഞ്ചില്‍ ഓഹരി ഇടിയുന്ന പോലെ കുത്തനെ ഇടിഞ്ഞു . പിന്നെ എന്ത് സംഭവിച്ചു ,, മൂപ്പര്‍ തന്നെ പറയുന്നു “എന്റെ ഭാര്യ നല്കിതയ രണ്ട് ഗ്ലാസ് തണുത്ത വെള്ളം കുടിച്ച ശേഷമാണ് എനിക്ക് ശ്വാസം നേരെ വീണത്.” ആ പോസ്റ്റില്‍ പാവം ബഷീര്ക്ക തുടരുന്നത് നോക്കുക “ബോധം പോകാന്‍ മാത്രം ആ ലിസ്റ്റില്‍ എന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. തത്ക്കാലം അതിനൊരു മറുപടി പറയാന്‍ ഞാന്‍ തയ്യാറല്ല.. ആ ലിസ്റ്റ് ഓര്ക്കു മ്പോഴൊക്കെ എനിക്ക് തണുത്ത വെള്ളം കുടിക്കേണ്ടി വരുന്നു എന്ന് മാത്രം പറയട്ടെ. “ അവിടെയാണ് കാര്യം ..ഇപ്പൊ നിങ്ങള്ക്ക് പിടുത്തം കിട്ടിയില്ലേ .. അല്ലാതെ ആ ലിസ്റ്റില്‍ ഉള്ള ബ്ലോഗ്ഗര്‍ മാരോന്നും മോശമായിട്ടല്ല. മൂപ്പരെ സ്വന്തം ബ്ലോഗ്ഗില്‍ ആവശ്യത്തിനും അനാവശ്യത്തിനും കമന്റു കൊടുത്തു മൂപ്പരെ സുഖിപ്പിക്കുന്നവരെ ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞാല്‍ പിന്നെ ആര്ക്കാ ദോഷം...??. അത് കൊണ്ട് തെറ്റിധരിച്ച എല്ലാ ബ്ലോഗ്ഗര്‍ മാരും അങ്ങ് ക്ഷമി.
ലിസ്റ്റില്‍ പേരില്ല എന്നറിഞ്ഞു ബോധം പോയ മൂപ്പര്ക്ക് പിന്നെ ബോധോദയം വന്നപ്പോഴേക്കും നമ്മുടെ നൗഷാദ് അകമ്പാടം ഓന്റെ ഒടുക്കത്തെ തലബരയില്‍ ഒരു ബര ബരച്ചു . ഒരു കയ്യില്‍ പീപ്പ്ലിയും മറ്റേ കയ്യില്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ ഞമ്മക്ക് ദാ ഇത് പോലെ വെറും “ രോമം “ ആണെന്ന് പറഞ്ഞു കൊണ്ടുള്ള ഓട്ടം കണ്ടപ്പോ പിറകെ സകല ബൂലോക എലികളും മൂപ്പരെ പിന്നാലെ ഓടുന്ന രംഗം . ബഷീര്ക്ക ക്ക് സഹിക്കാന്‍ കഴിയുമോ ...പണ്ടത്തെ ആ ഒരു ഉറുപ്പിക ആണെങ്കില്‍ ഇതുവരെ കിട്ടിയിട്ടില്ല. ഇപ്രാവശ്യത്തെ ലിസ്റ്റിലും ഇല്ല . അതിന്റെ ടെന്ഷആന്‍ തീര്ക്കാ ന്‍ വെള്ളം കൊടുത്തു കൊടുത്തു ബീവി ലൈലയും ഒരു വഴിക്കായി . ആകെ സമാധാനം ആ സൂപ്പര്‍ ബ്ലോഗ്ഗര്‍ എന്ന പേരായിരുന്നു ..അതല്ലേ ലെവന്‍ ഞമ്മക്ക് “ --------" ആണ് എന്ന് പറഞ്ഞു ഓടി നടക്കുന്നത് .. ഇനി നോക്കിയിട്ട് കാര്യമില്ല ..കാടടക്കി വെടി വെക്കുക തന്നെ. പോസ്റ്റ് റെഡി ..” ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗ്ഗര്‍ ..? “ ഒരു ജ്വല്ലറിയുടെ പരസ്യം ഉണ്ടായിരുന്നു . “ നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് എപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ ..” എന്ന് . ഏതോ ഒരു കുരുത്തം കെട്ടവന്‍ അതിങ്ങനെ പൂരിപ്പിച്ചു ..” . “ നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് എപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ ..ഞങ്ങളുടെ താല്പര്യം ” എന്നത് പോലെ ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗ്ഗര്‍ ..? എന്നത് ഇങ്ങിനെ വായിക്കാം "ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗ്ഗര്‍ ..? മുന്പ് ഉണ്ടായിരുന്നു ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍ ( മൂപ്പരാണെ ...!!! ?? )" . നിങ്ങള്‍ ആരു ഓടിയാലും മൂപ്പരെ അടുത്ത് എത്തുകയില്ല . പിന്നെ ഇപ്രാവശ്യവും മൂപ്പര്ക്ക് കൊടുക്കാന്നു ലണ്ടനിലെ സായിപ്പ് മസില്‍ പിടിച്ചതാ...എന്നിട്ടും ബഷീര്‍ സാഹിവ് സമ്മതിക്കാഞ്ഞിട്ടാ ....?
ഈ പോസ്റ്റിന്റെ ലക്‌ഷ്യം കണ്ടറിഞ്ഞ നമ്മുടെ നൗഷാദ് ഉടനെ വെടി പൊട്ടിച്ചു ..”
നൗഷാദ് അകമ്പാടം said...
ദയവായി ആരും എനിക്ക് വോട്ട് ചെയ്യരുത്...........
ഇപ്പോ പോണ പോലെ ഇങ്ങനെ പോയാ മതി എനിക്ക് ...........
ഞാനിപ്പോള്‍ സന്തോഷവാനാണ്...
വല്ല അവാര്ഡും തന്ന് എന്നെ ഹലാക്കിലാക്കരുത് എന്നൊരപേക്ഷയുണ്ട്..
ആ അവാര്ഡ് ഇനീ കിട്ടുന്നതിലും നല്ലതു കിട്ടാതിരിക്കുകയാണ് എന്ന് മൂപ്പര്ക്ക് തോന്നിക്കാണും.
ആറ്റി കുറുക്കി താന്‍ രചിച്ച പോസ്റ്റു തനിക്ക് തന്നെ വിനയാകുന്നത് മനസ്സിലാക്കിയ വള്ളിക്കുന്നു പ്ലേറ്റ് ഭംഗിയായി മാറ്റുന്നതാണ് പിന്നെ ബൂലോകം കാണുന്നത്. അതിനു കാരണവും ഉണ്ട്. ഇത്രയും പേരെ പിണക്കിയാല്‍ തന്റെ ഇനിയുള്ള പോസ്റ്റുകളില്‍ കമന്റു എഴുതാന്‍ ആളെ കിട്ടൂല . അത് പരസ്യം വഴി തനിക്ക് കിട്ടുന്ന വന്‍ തുക നഷ്ടപെടാന്‍ ഇടയാകും. അത് കൊണ്ട് ഉടനെ പ്രസ്താവന വന്നു . “ ഇതുവരെ ഈ തിരഞ്ഞെടുപ്പ് ആരും അറിഞ്ഞിരുന്നില്ല. എല്ലാവരും അറിയാന്‍ വേണ്ടി, ഞാനൊരു വളഞ്ഞ വഴിക്കാരന്‍ ആയതു കൊണ്ട് ഒന്നൊന്നര ബെളവ് കാണിച്ചു എന്ന് മാത്രം “
സമാധാനമായല്ലോ എല്ലാവര്ക്കും ....ഇനി എല്ലാവരും പോയി ഒപ്പിട്ടാട്ടെ ..അല്ല വോട്ടിട്ടാട്ടെ ..
പ്രിയ ബഷീര്ക്കാ ഇപ്പൊ പാടത്തെ പണിക്ക് വരമ്പത്തുന്നു കൂലി കിട്ടുന്ന കാലമാ ...!!ആ കൂലി നിങ്ങളെ പൊക്കി നടന്നവര് തന്നെ തരുമെന്നു ഞാന്‍ സ്വപ്നത്തില്‍ കൂടി കരുതിയില്ല . കൂലി ഇത്തിരി കുറഞ്ഞു പോയതില്‍ വിഷമിക്കണ്ട ..ആ പണിയില്‍ നിങ്ങള്‍ ഒരു തുടക്കക്കാരന്‍ ആയതു കൊണ്ടാ .........
ശുഭം
Subscribe to:
Post Comments (Atom)
വായിച്ചു... കൊള്ളാം... അവരവർക്ക് അവരാലാവുന്നത്...
ReplyDeleteപിന്നെ; ആ വാൽക്കഷണം വേണ്ടായിരുന്നു... :)
വാലൌട്ട്
ReplyDeleteബഷീര്ക്ക വിചാരിച്ചത് ബൂലോകത്തിനു പബ്ലിസിറ്റിയാണെങ്കില്‍
ReplyDeleteഅത് നൂറു ശതമാനം വിജയിച്ചു.ഇതോടെ ഈ വിഷയത്തില്‍ ഞാന്‍ വായിക്കുന്ന ആറാമത്തെയോ ഏഴാമത്തെയോ പോസ്റ്റ് ആണിത്.
(ആ ബീരാനിക്കയുടെ കഥ ഇവിടെ പോസ്റ്റൂ ബാവാസ് ഭായ്! ഇതിനേക്കാള്‍ മൂല്യം ആ കഥയ്ക്കുണ്ട് കെട്ടോ...അതിങ്ങനെ ആരും കാണാണ്ടെ ഫേസ്ബുക്ക് ഡോക്കില്‍ ഒതുങ്ങേണ്ടതല്ല..)
നൗഷാദ് ക്കാ ...പബ്ലിസിറ്റി ഉള്ളതിലല്ലേ അതില്ലാത്തവര്‍ കേറി "കൊലവെറി" നടത്തുക ..
Deleteഞമ്മളെ കഥക്കും ഉണ്ടൊരു മൂല്യം.(താങ്ങിയതാനെന്നു മനസ്സിലായി. ന്നാലും വേണ്ടില്ല, സമ്മതിച്ചു തന്നല്ലോ) ഈ ബീരാനിക്കയുടെ കഥ വായിക്കാത്തവര്‍ ഇവിടെ ചവിട്ടി അവിടേക്ക് ചാടുക.
Deleteമിസ്റ്റര്‍ ബഷീര്‍ വളിക്കുന്ന് ഭായി ചായ വാങ്ങി തരാം എന്ന് പറഞ്ഞിടുണ്ടൊ, ഇണ്ടെങ്കില്‍ അത് കിട്ടില്ല ട്ടൊ
ReplyDeleteഇതുവരെ പറഞ്ഞിട്ടില ..ചിലപ്പോ ഇനി കണ്ടേക്കാം ..പൊടി ഇല്ലാത്ത ഒരു സുലൈമാനി
Deletepandam pedichu panchalthu chennappol pandam kolutti pada allate enta paraya eppoo
ReplyDeleteബൂലോക പടയാ
Deleteഇസ്‌ലാം പറയാന്‍ അര്‍ഹതയുള്ളവര്‍ അത് പറയട്ടെ....വിവരമില്ലത്തവന്‍ വിവരമില്ലായെന്ന വിവരമാണ് ഏറ്റവും വലിയ വിവരമെന്ന് തിരിച്ചറിയട്ടെ. അഹങ്കാരവും നിഷേധവും വിമര്‍ശനവും ജീവിതമാര്‍ഗമാക്കി ഇസ്‌ലാമില്‍ നിന്ന് ഓടിഅകലുന്നതിലെ വങ്കത്തരം ചിലരെ പറ്റിയെങ്കിലും വ്യാകുലപ്പെടെണ്ടിയിരിക്കുന്നു. പ്രവാചകന്‍ നബി (സ്വ)യെ ഗദ്യത്തിലൂടെയും പദ്യത്തിലൂടെയും ശത്രുക്കള്‍ വിമര്‍ശനത്തിന്‍റെ ശരവര്‍ഷം നടത്തിയപ്പോള്‍ അതെനാണയത്തില്‍ തിരിച്ചടിച്ച കഅബ് ബ്നു സുഹൈറി നെയും ഹസ്സാനുബ്നു സാബിതിനെയും (റ)ഇവിടെ ഞാന്‍ ഓര്‍ത്തു പോയി...ബാവാസ് ....നന്നായി...
ReplyDeleteഇസ്‌ലാം പറയാന്‍ അര്‍ഹതയുള്ളവര്‍ അത് പറയട്ടെ
Deleteഹി ഹി .. മൈമൂന ഒരു ഗ്ലാസ്സ് സര്‍ബത്ത് കൊടുന്നാ ..
ReplyDeleteരണ്ടീസായിട്ട് ചിരിച്ചു ചിരിച്ചു ബോതം പോകുന്നു ബാവക്കാ
ഞാനും ചിരിച്ചു അവിടെ .....
Deleteപോസ്റ്റ് ഗുമ്മായിട്ടുണ്ട്.. "കൊലവെറി" തലക്കെട്ടില്‍ വള്ളിക്കുന്നും ഒരു പോസ്റ്റ് ഇട്ടിരുന്നല്ലേ...
ReplyDeleteകൊലവെറി
Deleteവ്യാകുല മാതാവേ... ദെന്തോന്നിത്... കലക്കീണ്ടിട്ടാ....
ReplyDeleteഅദ്ദേഹം ഒന്നും അറിയാത്ത് കൊച്ച് കുട്ടിയൊന്നുമല്ലല്ലോ - ചില ദീർഘ വീക്ഷണങ്ങളാവണം അങ്ങനെ എഴുതാൻ പ്രേരിപ്പിച്ചത്. അദ്ധേഹത്തിന്രെ നിരീക്ഷണങ്ങളെ പാടെ തള്ളിക്കളയാൻ ബുദ്ധിമുട്ടുണ്ട്. അനുഭവ സമ്പത്തുള്ളവരെ പാടെ തള്ളിക്കളയരുത് . എന്തേ... അല്ലേ?
ReplyDeleteപാടെ തള്ളരുത്.....
Deleteഒരു പ്രതികാര പോസ്റ്റിന്റെ മണം. ബൂലോകത്തിന്റെ നടുത്തളത്തില്‍ ഇങ്ങനെ മുക്കാലിയില്‍ കെട്ടി തല്ലേണ്ട ആളല്ല ബഷീര്‍ വള്ളികുന്നു, തീര്തും ആവര്‍ത്തനവിരസമായ പോസ്റ്റ്
ReplyDeleteആ മണം കിട്ടിയതും മുക്കാലിയില്‍ കെട്ടി തല്ലി എന്ന് തോന്നിയതും എഴുതിവന്റെ കുറ്റം അല്ല .....പിന്നെ ആവര്ത്തന വിരസത തോന്നാന്‍ കാരണം വേറെ ചില അസുഖങ്ങള്‍ ഉള്ളതിനാല്‍ ആണ് ..അതിനു മരുന്നില്ല
Deleteഓരോ ജനതക്കും അവരര്ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന് പറയുന്ന പോലെ ബ്ളോഗ്ഗര്‍ മാര്ക്കും കിട്ടും അവരര്ഹിഅക്കുന്ന സൂപ്പര്‍ ബ്ലോഗ്ഗറെ..!!
ReplyDeleteകൊള്ളാം....
ആശംസകള്‍...
ബ്ലോഗ്ഗര്‍മാര്‍ ഒരു മഹാ സംഭവം തന്നെ...അങ്ങിനെ ബ്ലോഗ്ഗര്മാര്‍ക്കിടയിലും പാറ വെപ്പ്...നടക്കട്ടെ.....ബഷീര്‍ വല്ലിക്കുന്നാണ് ഇടക്ക് ഓരോ കൊലവേരി നടത്തണം...ആ കൊലവേരിയുടെ ലക്‌ഷ്യം ഈ സുപ്പര്‍ ബ്ലോഗ്ഗര്‍ തെന്നെയായിരുന്നു......കുറച്ചു പച്ച മാംസം സമൂഹതെകൊണ്ട് തീട്ടിചെങ്കിലും ആ അവാര്‍ഡ് തട്ടണം...
ReplyDelete@@
ReplyDeleteബ്ലോഗില്‍ അഭിപ്രായം പറഞ്ഞവര്‍ക്കുള്ള മറുപടി കൊടുക്കുമ്പോള്‍ ഒരുപാട് താഴ്മയും വിനയവും സര്‍വോപരി ബഹുമാനവും പ്രകടിപ്പിക്കണം. സാദ്യമെങ്കില്‍ അല്പം മുതുക് കുനിക്കണം. ഒരു വാക്കില്‍ പോലും അലസാ കൊല്സാ സ്വഭാവം കാണിക്കരുത്. "തര്‍ക്കുത്തരം" എന്ന് തോന്നിക്കുന്ന രീതിയില്‍ ക മാ എന്നീ രണ്ടക്ഷരങ്ങള്‍ പറയാനേ പാടില്ല.
ഒരു മേല്‍മുണ്ട് തോളില്‍ എപ്പോഴും നല്ലതാ. വല്യ വല്യ ബ്ലോഗര്‍ കോയിത്തമ്പുരാക്കന്മാരെ കാണുമ്പോള്‍ ഓചാനിച്ചു നില്‍ക്കാന്‍ ഉപകരിക്കും. അവര്‍ക്ക് മുന്‍പില്‍ എന്നും വണങ്ങി നിന്നോളനം. ഇല്ലേല്‍ കണ്ണൂരാനെ പോലെ "അഹങ്കാരി"യും അലമ്പനും ആയി ഒടുവില്‍ ബ്ലോഗില്‍ ആലമ്പഹീനന്‍ ആയിപ്പോകും..!
ഓട്ടോ(രക്ഷ):
"സംവരണവും, സംവിധാനങ്ങളുടെയും മേലാളന്മാാരുടെയും സംരക്ഷണവും ഇല്ലാതെ ബ്ലോഗില്‍ ജീവിക്കാവില്ല"
ഗബ്രിയേല്‍ കണ്ണൂരാന്‍ മാര്‍കോസ് -
'ബ്ലോഗാന്ധതയുടെ നൂറുപോസ്റ്റുകള്‍ ' എന്ന ഗ്രന്ഥത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.
കലക്കി ബാവാസ്..............
ReplyDelete:))))))))))))))))))))))))
ReplyDeleteനന്നായി. വല്ലോരും വല്ലതുമൊക്കെ ഉണ്ടാക്കിക്കോട്ടെ ഭായ്..ആ ബഷീറിനുമുണ്ടാവില്ലേ അത്യാവശ്യം കായുകളും മറ്റും ഉണ്ടാക്കാനുള്ള ഒരിത്..യേത്??
ReplyDeleteഎങ്ങനെയാണ് ഈ മത്സരത്തില്‍ പരിഗണിക്കപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. ബൂലോകം ഡോട്ട് കോമില്‍ എഴുതുന്നവരെ മാത്രമാണ് സൂപ്പര്‍ ബ്ലോഗര്‍ ആയി തെരഞ്ഞെടുക്കുന്നതെങ്കില്‍ അതില്‍ എന്ത് ശരിയാണ് ഉള്ളത്. മാതൃഭൂമിയില്‍ മാത്രം എഴുതുന്ന ഒരാള്‍ക്ക് സൂപ്പര്‍ പത്രപ്രവര്‍ത്തകന്‍ അവാര്‍ഡ് കൊടുത്താല്‍ എങ്ങനെയിരിക്കും. ബ്ലോഗ് എഴുതുന്നവരെയാണ് പൊതുവെ ബ്ലോഗര്‍ എന്ന് പറയുന്നത്. അപ്പോള്‍ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിന് ബ്ലോഗ് എഴുതുന്നവരെയും ബ്ലോഗ് ഉള്ളവരെയുമല്ലെ പരിഗണിക്കേണ്ടത്. ബൂലോകം ഡോട്ട് കോം എന്നൊരു സൈറ്റ് ഉണ്ടാക്കി അതില്‍ എഴുതുന്നവരെ മാത്രം മത്സരാര്‍ത്ഥികളാക്കി ഒരു സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കൊടുക്കുന്നത് മറ്റ് ബ്ലോഗര്‍മാരെ അപമാനിക്കലാണ് എന്ന് പറഞ്ഞാല്‍ തെറ്റാകുമോ? ഒന്നുമില്ലെങ്കില്‍ ഇതില്‍ ഒരു അനൌചിത്യമില്ലേ? അതെന്താ ആരും പറയാത്തേ? നിരക്ഷരനും നൌഷാദും അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട് എന്നത് വേറെ കാര്യം.
ReplyDelete