ഏറ്റവും പുതിയ പോസ്റ്റുകള്‍

Monday, February 7, 2011

സൌമ്യ എന്നോട് പറയുന്നു....അല്ല നമ്മളോട്


സൌമ്യ , അവള്‍ എന്നോട് വിളിച്ചു പറയുന്നു....അല്ല നമ്മളോട് പറയുന്നു .
നിന്റെ ജനുസ്സില്‍ പെട്ടവനാണല്ലോ എന്നെ കൊന്നത്...
ട്രാക്കില്‍ എന്റെ മാനം ചവിട്ടി മെതിച്ചത് , നിന്റെ കൂട്ടുകാര്‍ ഞാന്‍ വീഴുന്നത് നോക്കി നിന്ന്....അവര്ക്കൊ ന്നു സഹായിച്ചു കൂടായിരുന്നോ...ഉച്ചത്തില്‍ ഒന്ന് നിലവിച്ചു കൂടായിരുന്നോ...ആ ചങ്ങല ഒന്ന് വലിചിരുന്നെന്കില്‍ ...? എന്തേ നീ പ്രതികരിക്കാതിരുന്നത്....ഞാന്‍ നിന്റെ സഹോദരി അല്ലായിരുന്നോ....അതോ നിന്റെ മൊബൈല്‍ കാമറ ഉപയോഗിച്ച് ഞാന്‍ വീഴുന്ന രംഗം ഷൂട്ട്‌ ചെയ്യാന്‍ നീ ഒരുങ്ങിയോ..... ഒരാള്‍ നിങ്ങളോട് പറഞ്ഞില്ലേ ഒരു പെണ്ണ് വീണെന്ന്...നിങ്ങള്‍ അയാളെ കുറ്റപ്പെടുത്തി...കളിയാക്കി...പേടിപ്പെടുത്തി. ഞാന്‍ നിങ്ങളുടെ സഹോദരി അല്ലാഞ്ഞിട്ടല്ലേ....ആയിരുന്നെങ്കില്‍ ...നിങ്ങള്‍ നിലവിളിക്കില്ലയിരുന്നോ...അതെ എന്നെ കൊന്നത് ഒരാളല്ല നീയും കൂടി അവന്റെ കൂടെ ഉണ്ട്....
ഞാന്‍ മരിച്ചു. വേദനയോടെ....എന്റെ മോഹങ്ങള്‍ ബാക്കിയാക്കി...ആശകള്‍ പൂവണിയാതെ...എന്റെ അമ്മ , അനിയന്‍ അവര്ക്ക് നിങ്ങള്‍ നക്കാപിച്ച നല്കും ....കിട്ടിയത് ലാഭം എന്നും നിങ്ങള്‍ പറയും....
എന്നെ കൊന്നവനെ കുറെ കൊണ്ട് നടക്കും....വെറുതെ വിടാന്‍ ന്യായങ്ങള്‍ തേടും....അവനെ കല്ലെറിഞ്ഞു കൊന്നു ജനങ്ങള്ക്ക്്‌ മുന്നില്‍ കെട്ടി ത്തൂക്കാന്‍ നിനക്ക് കഴിയില്ലേ....ഞാന്‍ നിന്റെ പെങ്ങളല്ലേ...ആയിരുന്നെകില്‍ നീ അതിനു ഒരുമ്പെടുമോ.....
ഞാന്‍ മരിച്ചു....കൊന്നവന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ്‌ ,,, അവനെ അവരില്‍ പലരും കണ്ടിട്ടുണ്ട്...എന്നിട്ടും എങ്ങിനെ അങ്ങിനത്ത ഒരുവന്‍ ഇരകളെ തേടി വീണ്ടും വീണ്ടും അലയുന്നത്....അവനെ പോലുല്ലവനെ പിടിച്ചു കെട്ടാതെ നിങ്ങലെന്തിനാ സുരക്ഷ ചര്ച്ചാ ചെയ്യുന്നത്.
ഞാന്‍ മരിച്ചു...ഇനിയെന്നെ നിങ്ങള്‍ ആഘോഷിക്കും, രണ്ടു ദിവസം മാത്രം. അതിനു ശേഷം മറക്കും,,,,വീണ്ടും അടുത്ത ദുരന്തം വരുമ്പോള്‍ അന്നും നിങ്ങള്‍ ആഘോഷിക്കും....
ഞാനൊന്ന് ചോദിച്ചോട്ടെ...ഹൃദയം ഉള്ളവരുണ്ടോ ഇവിടെ എന്നല്ല ,,, കടുത്ത ഹൃദയം ഉള്ളവരുണ്ടോ...RSS ,NDF, KSU, DYFI ഒന്നുമല്ല ഉണ്ടാവേണ്ടത്....അനീതിക്കെതിരെ വാളെടുത്തു പൊരുതാന്‍ ചങ്കുറപ്പോടെ നില്ക്കാന്‍ ...നിനക്ക് കഴിയുമോ...
ഇവിടെ നീതി പുലരുന്നില്ല....ചര്ച്ചUകള്‍ മാത്രമേയുള്ളൂ...ഫലമില്ലാത്ത , തീരുമാനമാകാത്ത , നടപ്പില്‍ വരുത്താത്ത ചര്ച്ച കള്‍. അവരെ ഇനിയും കാത്തിരിക്കണോ....
നീ എനിക്ക് ആദരാഞ്ജലി പറയുകയല്ല വേണ്ടത്,,മരണം വരിച്ച എനിക്കതിന്റെ ആവശ്യമില്ല ,,,തീരാത്ത മോഹങ്ങളും തോരാത്ത കണ്ണീരുമായി എന്റെ ആത്മ്മാവിനു ഇനി ഉറക്കമുണ്ടോ....
ഒന്നേ നീ എനിക്ക് വേണ്ടി ചെയ്യാനുള്ളൂ
,ഇറങ്ങി ത്തിരിക്കുക ,,,പോരാടുവാന്‍ ..ആദ്യം നിന്റെ മനസ്സിനോട്...അത് കഴിഞ്ഞു ..ഇവിടത്തെ ജീര്ണറതക്ളോട് ,,,.അല്ലെങ്കില്‍ നിന്റെ ,,പെങ്ങന്മാര്ക്ക്് , ഉമ്മ മാര്ക്ക് ,,ഇവിടെ ജീവിക്കാന്‍ കഴിയില്ല....

8 comments:

  1. ഒരു സാദാ മനുഷ്യന്റെ ഹൃദയം നുറുങ്ങുന്നതാണ് സൌമ്യ എന്ന പെണ്‍ കുട്ടിക്കുണ്ടായ അനുഭവം.ഇനിയാര്‍ക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാതിരിക്കട്ടെ ....

    ReplyDelete
  2. ഹൃദയ സ്പര്‍ശിയായി കാര്യകാരണങ്ങളെ സമഗ്രതയോടെ കാണാന്‍ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍ !

    ReplyDelete
  3. സൗമ്യയിന്നൊരു ഓർമ്മ
    എത്രയോ സൗമ്യമാർ നമ്മുടെയിടയിലുണ്ടാകാം.
    സൗമ്യയെപ്പോലുള്ളവരുടെ
    സുരക്ഷയൊന്നുമിവിടെയാർക്കുമൊരു
    പ്രശ്നമേയല്ല. നേതാക്കന്മാരും
    അവരുടെ പ്രകീർത്തകരും
    ഈ രാജ്യത്തെയെന്നേ
    തീറെഴുതിയെടുത്തു.
    സുഹൃത്തിന്റെയഴിമതിയ്ക്കൊരു
    ഗോൾഡ് മെഡൽ, ശത്രുവിനായ്
    ചീമുട്ടകൾ. നേതാക്കൻമാരും
    അവരെ പരിപോക്ഷിപ്പിക്കുന്ന
    മാധ്യമങ്ങളുമിതല്ലേ കാട്ടിത്തരുന്നത്.
    ഇങ്ങനെയുള്ള സംഭവങ്ങളുണ്ടാവുമ്പോൾ
    ജനം പ്രതികരിക്കും.
    പിന്നെയങ്ങ് മറക്കും.
    സിനിമയിൽ കാണുന്നപോലെ നീതിയും,
    ജനരോഷവും അഴിമതിനിർമാർജനവുമൊന്നും
    ഇവിടെയുണ്ടാവാത്തതെന്തുകൊണ്ട്?
    പ്രതികരിക്കുന്നവരെ ജീവനോടെ കത്തിയ്ക്കുമിവിടെ.
    പ്രതികരിക്കാത്ത ജനമധ്യത്തിൽ....

    ReplyDelete
  4. സുഹൃത്തിന്റെയഴിമതിയ്ക്കൊരു
    ഗോൾഡ് മെഡൽ, ശത്രുവിനായ്
    ചീമുട്ടകൾ. നേതാക്കൻമാരും
    അവരെ പരിപോക്ഷിപ്പിക്കുന്ന
    മാധ്യമങ്ങളുമിതല്ലേ കാട്ടിത്തരുന്നത്.
    ഇങ്ങനെയുള്ള സംഭവങ്ങളുണ്ടാവുമ്പോൾ
    ജനം പ്രതികരിക്കും.
    പിന്നെയങ്ങ് മറക്കും.
    പ്രതികരിക്കുന്നവരെ ജീവനോടെ കത്തിയ്ക്കുമിവിടെ.
    പ്രതികരിക്കാത്ത ജനമധ്യത്തിൽ..

    പാവം സൗമ്യ..എത്രയോ സൗമ്യമാരുടെ കണ്ണുനീരീഭൂമിയിൽ വീണിരിക്കുന്നു. എന്നിട്ടുമെന്തേ ജനമിങ്ങനെ???
    സഹയാത്രികർ നോക്കിനിന്നു... സൗമ്യ മറ്റാരുടെയോ
    മകൾ..

    Gayatri

    ReplyDelete
  5. ഇനിയാര്‍ക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാതിരിക്കട്ടെ ,സൌമ്യാ , വേദനയോടെ പറയട്ടെ , അവന്‍ മനുഷ്യനല്ല , മൃഗവുമല്ല (അവര്‍ക്കും ലജ്ജയുണ്ടല്ലോ ). ആ ജീവി ചെയ്ത കുറ്റത്തിന് മാപ്പ് മാപ്പ് മാപ്പ് .

    ReplyDelete
  6. ആണുങ്ങൾ എന്ന രീതിയിൽ കഴിയുന്നത്ര ഉത്തരവാദിത്തം പ്രകടിപ്പിക്കാൻ നമുക്കു കഴിയട്ടെ.

    ഈ ചർച്ചയിൽ പങ്കെടുക്കൂ
    http://www.jayanevoor1.blogspot.com/

    ReplyDelete
  7. കേരള സമൂഹം മാപ്പ് പറയാന്‍ പോലും അര്‍ഹത ഇല്ലാത്തവരായി പോയി...
    ക്ഷമിക്കുക ..
    ആദരാഞ്ജലികള്‍

    ReplyDelete